വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, June 22, 2010
ടി.എ.ശശി
ശ്മശാനം തിന്നുന്ന
ജീവികളുണ്ടോ?
ഇക്കണ്ട മനുഷ്യരൊക്കെയും
ഒടുങ്ങിത്തീര്‍ന്നിട്ടും
ശ്മശാനങ്ങളുടെ
ശേഷിപ്പുകള്‍ ഇത്രയും
മതിയോ?
തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .
മണ്ണ് കീഴ്മേല്‍ മറിച്ചിട്ടാലും
കണ്ടെടുക്കുവാന്‍ കഴിയാതെ
ഒളിപ്പിച്ചു വെച്ച
കളവുമുതല്‍ പോലെ ചില
ശ്മശാനങ്ങള്‍.
http://www.sasiayyappan.blogspot.com/
Subscribe to:
Post Comments (Atom)
16 വായന:
തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .
ശേഷിപ്പുകള്‍ ഇത്രയും
മതിയോ?
അവന്റെ ശവം
അവന്റെ ശരീരം തന്നെ
അവന്റെ ശ്മാശനമോ
ഈ ലോകവും
ആര്‍ത്തിയോടെ തിന്നുകയാണു
ശ്മശാനത്തെയവന്
ഗോകുലപാലന്റെ അവില്
ഭോജനം പോലെ
അന്നു കുചേലനഭിവൃദ്ധി
ഇന്നോ ഓസേണ്‍ പാളിക്കു
നിത്യേന ക്ഷയം മാത്രം
കാരിരുമ്പിന് ഹൃദയമുള്ളോനെങ്കിലും
മനുഷ്യന് മണ്ണ് തന്നെ.
ശ്മശാനത്തില്‍ മണ്ണായ മനുഷ്യന്റെ മേല്‍
വീണ്ടും മനുഷ്യന് വന്നു വീഴുമ്പോള്‍ പുതു ശ്മശാനങ്ങള്ക്കെന്തു പ്രസക്തി!
രാജാവിന്റെതോ കോമാളിയുടെതോ പൊടി തിരിച്ചറിയാന്‍ കഴിയുന്ന ഒന്നും ശ്മശാനം ഒളിപ്പിച്ചു വക്കുന്നില്ല.
തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .
നല്ല വായന നൽകിയ വരികൾ.ഒരു പൂർണ്ണതയില്ലാതെ അവസാനിപ്പിച്ചതു പൊലെ തോന്നി.. നേരിനോട് സംസാരിക്കുന്ന കവിത.
കാലത്തെ - ചരിത്ര സൂരികളെ ദഹിപ്പിച്ച ശ്മശാനങ്ങളും തോറ്റുപോയ് പുതിയ ആര്‍ത്തികള്‍ക്കു മിന്പില്....
അവന്റെ ശവം
അവന്റെ ശരീരം തന്നെ
അവന്റെ ശ്മാശനമോ
ഈ ലോകവും
താങ്കളുടെ കവിത എനിക്കു ഒന്നും മനസ്സിലായില്ല...ഞാനെഴുതിയാലും ഇതുപോലെ ഒക്കെ വരുമെന്നു തോന്നുന്നു...ഭാവുകങ്ങൾ
http://manavanboologathil.blogspot.com/
ശ്മശാനം തീനികൾക്കറിയാം; ഒരു പക്ഷെ നാളെ തോണ്ടിയെടുക്കപ്പെടുന്ന ഏതെങ്കിലുമൊരു ശവശരീരം സംസാരിച്ചാൽ അത് ശ്മശാനത്തിലേയ്ക്കുള്ള സ്വന്തം യാത്രയ്ക്ക് കാരണമായേക്കുമെന്ന്!
സൂക്ഷ്മമായ ഇടങ്ങളെ വെളിപ്പെടുത്തുന്ന കവിതകളാണ് ശശിയുടേത്.ജീവിതത്തില്‍ നാം തിന്നു തീര്‍ക്കുന്ന ശ്മശാനങ്ങളെക്കുറിച്ച് ഇതിലും ഒതുക്കത്തില്‍ എങ്ങനെ പറയാനാകും.
borayiiiiiiiiiiiiiiiiiiii
sasii
sasi taroorinte peru kalayalleee
എന്തിനിത്തരം കവിതകള്‍?
പുതുകവിതയുടെ ശ്മശാനമാണോ ഇത്?
എത്ര തിന്നു തീർത്താലും തീരാത്തത്ര ശവങ്ങൾ.
ഒരു കാലത്ത് കാറ്റുകൊള്ളാൻ നാം
നടന്ന തീരങ്ങളിൽ നോക്കൂ പഴുത്ത് പകുതിയും മീൻ തിന്നു തീർത്ത ശവങ്ങൾ, ശവങ്ങൾ, ശവങ്ങൾ.
(ചുള്ളിക്കാട്)
nannaakkaamaayirunna orukavitha pettennetuthu thaazeyittathaayi thonni...ithu thanne mukkithuruppichathaaye thonnu...iniyum minakketu kavee...!!!
sheshipukkaal shavangal mathram aano ?
ശ്മശാനങ്ങള്‍ നമ്മെ തിന്നുന്നു. ശ്മശാനത്തെ... ശക്തം.
Good one
Post a Comment