Tuesday, June 22, 2010

ടി.എ.ശശി




ശ്മശാനം തിന്നുന്ന
ജീവികളുണ്ടോ?
ഇക്കണ്ട മനുഷ്യരൊക്കെയും
ഒടുങ്ങിത്തീര്‍ന്നിട്ടും
ശ്മശാനങ്ങളുടെ
ശേഷിപ്പുകള്‍ ഇത്രയും
മതിയോ?

തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട് 
ശ്മശാനങ്ങളെ .

മണ്ണ് കീഴ്മേല്‍ മറിച്ചിട്ടാലും
കണ്ടെടുക്കുവാന്‍ കഴിയാതെ
ഒളിപ്പിച്ചു വെച്ച
കളവുമുതല്‍ പോലെ ചില
ശ്മശാനങ്ങള്‍.



http://www.sasiayyappan.blogspot.com/

16 വായന:

ഏറുമാടം മാസിക said...

തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .

ജസ്റ്റിന്‍ said...

ശേഷിപ്പുകള്‍ ഇത്രയും
മതിയോ?

ജയിംസ് സണ്ണി പാറ്റൂർ said...

അവന്‍റെ ശവം
അവന്‍റെ ശരീരം തന്നെ
അവന്‍റെ ശ്മാശനമോ
ഈ ലോകവും
ആര്‍ത്തിയോടെ തിന്നുകയാണു
ശ്മശാനത്തെയവന്‍
ഗോകുലപാലന്‍റെ അവില്‍
ഭോജനം പോലെ
അന്നു കുചേലനഭിവൃദ്ധി
ഇന്നോ ഓസേണ്‍ പാളിക്കു
നിത്യേന ക്ഷയം മാത്രം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കാരിരുമ്പിന്‍ ഹൃദയമുള്ളോനെങ്കിലും
മനുഷ്യന്‍ മണ്ണ് തന്നെ.
ശ്മശാനത്തില്‍ മണ്ണായ മനുഷ്യന്റെ മേല്‍
വീണ്ടും മനുഷ്യന്‍ വന്നു വീഴുമ്പോള്‍ പുതു ശ്മശാനങ്ങള്‍ക്കെന്തു പ്രസക്തി!
രാജാവിന്റെതോ കോമാളിയുടെതോ പൊടി തിരിച്ചറിയാന്‍ കഴിയുന്ന ഒന്നും ശ്മശാനം ഒളിപ്പിച്ചു വക്കുന്നില്ല.

ധന്യാദാസ്. said...

തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .

നല്ല വായന നൽകിയ വരികൾ.ഒരു പൂർണ്ണതയില്ലാതെ അവസാനിപ്പിച്ചതു പൊലെ തോന്നി.. നേരിനോട് സംസാരിക്കുന്ന കവിത.

സന്തോഷ്‌ പല്ലശ്ശന said...

കാലത്തെ - ചരിത്ര സൂരികളെ ദഹിപ്പിച്ച ശ്മശാനങ്ങളും തോറ്റുപോയ്‌ പുതിയ ആര്‍ത്തികള്‍ക്കു മിന്‍പില്‍....

പ്രതീഷ് എസ് said...

അവന്‍റെ ശവം
അവന്‍റെ ശരീരം തന്നെ
അവന്‍റെ ശ്മാശനമോ
ഈ ലോകവും


താങ്കളുടെ കവിത എനിക്കു ഒന്നും മനസ്സിലായില്ല...ഞാനെഴുതിയാലും ഇതുപോലെ ഒക്കെ വരുമെന്നു തോന്നുന്നു...ഭാവുകങ്ങൾ

http://manavanboologathil.blogspot.com/

ഇ.എ.സജിം തട്ടത്തുമല said...

ശ്മശാനം തീനികൾക്കറിയാം; ഒരു പക്ഷെ നാളെ തോണ്ടിയെടുക്കപ്പെടുന്ന ഏതെങ്കിലുമൊരു ശവശരീരം സംസാരിച്ചാൽ അത് ശ്മശാനത്തിലേയ്ക്കുള്ള സ്വന്തം യാത്രയ്ക്ക് കാരണമായേക്കുമെന്ന്‌!

naakila said...

സൂക്ഷ്മമായ ഇടങ്ങളെ വെളിപ്പെടുത്തുന്ന കവിതകളാണ് ശശിയുടേത്.ജീവിതത്തില്‍ നാം തിന്നു തീര്‍ക്കുന്ന ശ്മശാനങ്ങളെക്കുറിച്ച് ഇതിലും ഒതുക്കത്തില്‍ എങ്ങനെ പറയാനാകും.

Anonymous said...

borayiiiiiiiiiiiiiiiiiiii
sasii
sasi taroorinte peru kalayalleee

സുരേന്ദ്രന്‍ said...

എന്തിനിത്തരം കവിതകള്‍?
പുതുകവിതയുടെ ശ്മശാനമാണോ ഇത്?

എന്‍.ബി.സുരേഷ് said...

എത്ര തിന്നു തീർത്താലും തീരാത്തത്ര ശവങ്ങൾ.
ഒരു കാലത്ത് കാറ്റുകൊള്ളാൻ നാം
നടന്ന തീരങ്ങളിൽ നോക്കൂ പഴുത്ത് പകുതിയും മീൻ തിന്നു തീർത്ത ശവങ്ങൾ, ശവങ്ങൾ, ശവങ്ങൾ.
(ചുള്ളിക്കാട്)

Anonymous said...

nannaakkaamaayirunna orukavitha pettennetuthu thaazeyittathaayi thonni...ithu thanne mukkithuruppichathaaye thonnu...iniyum minakketu kavee...!!!

Unknown said...

sheshipukkaal shavangal mathram aano ?

Vinodkumar Thallasseri said...

ശ്മശാനങ്ങള്‍ നമ്മെ തിന്നുന്നു. ശ്മശാനത്തെ... ശക്തം.

Sapna Anu B.George said...

Good one

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP