Saturday, June 12, 2010

ഒ.എം.രാമകൃഷ്ണന്‍







മുറിവുണക്കുന്നതാരാണ്
മുറിവുണ്ടാക്കുന്നതാരാണ്
ഈറ്റുപായയില്‍ തെറിച്ച
ചോരത്തുള്ളികളോട്
അമ്മ ചോദിച്ചിട്ടുണ്ടാവുമോ

ചോദ്യമല്ല
തലയറ്റ നീളന്‍ കഴുത്താണ് ജീവിതം
പിതൃഭോഗത്തിന്‍
ഉദകക്രിയ ചെയ്യുമ്പോള്‍
മുത്തശ്ശി പഠിപ്പിച്ച പാഠം

അടുക്കള
സ്വപ്ന പീഡകളുടെ വര്‍ത്തമാനം
ഉഷ്ണപ്പുണ്ണിന്‍ ഒരെരിവു പലക
ഉടപ്പിറന്നവള്‍ക്ക് ഒരേയൊരു മുറി
കാത്തിരിക്കാനും തൂങ്ങി നില്‍ക്കാനും
കിഴക്കേ വാതില്‍
തുറന്നു തന്നെ കിടപ്പുണ്ട്
ഒരിറ്റുവറ്റിന്‍
മരണവാറണ്ട്

ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ
ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ
ഇതാ നിനക്ക്
ഒരു കൂട്ട വിരുന്നപ്പം
എന്റെ വറുത്തിട്ട മുറിവുകള്‍.

blog:www.omraman.blogspot.com
വിളിക്കാം:04985203437

11 വായന:

ഏറുമാടം മാസിക said...

ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ
ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ
ഇതാ നിനക്ക്
ഒരു കൂട്ട വിരുന്നപ്പം
എന്റെ വറുത്തിട്ട മുറിവുകള്

എസ്‌.കലേഷ്‌ said...
This comment has been removed by the author.
എസ്‌.കലേഷ്‌ said...

o.m.nte kavitha kure nalukalku shesham veendum vayikan ayathil santhosham

kavithayum snehavum tanna om nte mugam veendum ormippikkunu ee kavitha

ചേലേമ്പ്ര ഗിജി ശ്രീശൈലം said...

OM'ne kure nalukalkusesham varikaliloote kandappol njan karuthi ente vayanayute parimithiyanennu. chila prathikaranangal ormappeduthunnu ith kalangalkku seshamulla onnanithennu. kavitha kandathil santhosham

Pramod.KM said...

രാമകൃഷ്ണേട്ടനും കവിതയ്ക്കും അഭിവാദ്യങ്ങള്‍ :)

ഞാന്‍ ഇരിങ്ങല്‍ said...

ഒ എം ആര്‍ എനിക്ക് സ്നേഹമാണ്.
‘സ്നേഹപ്രാകൃതനു‘ ശേഷം ഒ എം ആര്‍ എവിടെ പോയി..?

ഓരോ വാക്കിലും ബിംബ സമുച്ചയങ്ങള്‍ കെട്ടുന്ന ഒ എം ആര്‍ കവിതകളിലെ ജീവിതത്തിന് പുതുമയേതുമില്ലാതെ പോകുന്നതെന്തുകൊണ്ടെന്ന് ആലോചിച്ചിട്ട് മനസ്സിലാവുന്നതേ ഇല്ല.

പിതൃഭോഗവും, ഉദക ക്രീയയും , സ്പ്വന പീഡകളും ഉഷ്ണപ്പുണ്ണും ഒ എം ആര്‍ കവിതകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്നതെന്തുകൊണ്ട്?

കവിതയും ജീവിതവും മാറ്റങ്ങള്‍ക്കൊണ്ട് സ്മൃദ്ധമാകുമ്പോള്‍ ബിംബങ്ങള്‍ മാത്രം കഥപറയില്ലല്ലോ.

പ്രീയപ്പെട്ടവനേ..നീ കാലത്തിന്‍റെ മുത്താണ്. തിരിച്ചു വരിക..
കാലത്തിന് കൊടുക്കാന്‍ തെളിഞ്ഞ അടയാളങ്ങളുമായി ജീവനുള്ള കവിതകളുമായി
ഇനിയും പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ഫോമ said...

http://www.fomaa.blogspot.com/
ഫോമ ബ്ലോഗ് സാഹിത്യ മത്സരം

Kalavallabhan said...

നല്ല കവിത.
ആ ശംസകൾ

Muyyam Rajan said...

നല്ല കവിത.ഇനിയും പ്രതീക്ഷിക്കുന്നു.

naakila said...

പ്രമോദ് പറഞ്ഞ പോലെ
അഭിവാദ്യങ്ങള്‍

ധന്യാദാസ്. said...

നല്ല വായനയും നല്ല ചിന്തയും കൈകോർക്കുന്ന കവിത. നന്ദി..

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP