വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Saturday, June 12, 2010
ഒ.എം.രാമകൃഷ്ണന്
മുറിവുണക്കുന്നതാരാണ്
മുറിവുണ്ടാക്കുന്നതാരാണ്
ഈറ്റുപായയില്‍ തെറിച്ച
ചോരത്തുള്ളികളോട്
അമ്മ ചോദിച്ചിട്ടുണ്ടാവുമോ
ചോദ്യമല്ല
തലയറ്റ നീളന്‍ കഴുത്താണ് ജീവിതം
പിതൃഭോഗത്തിന്‍
ഉദകക്രിയ ചെയ്യുമ്പോള്‍
മുത്തശ്ശി പഠിപ്പിച്ച പാഠം
അടുക്കള
സ്വപ്ന പീഡകളുടെ വര്‍ത്തമാനം
ഉഷ്ണപ്പുണ്ണിന് ഒരെരിവു പലക
ഉടപ്പിറന്നവള്‍ക്ക് ഒരേയൊരു മുറി
കാത്തിരിക്കാനും തൂങ്ങി നില്‍ക്കാനും
കിഴക്കേ വാതില്‍
തുറന്നു തന്നെ കിടപ്പുണ്ട്
ഒരിറ്റുവറ്റിന്‍
മരണവാറണ്ട്
ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ
ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ
ഇതാ നിനക്ക്
ഒരു കൂട്ട വിരുന്നപ്പം
എന്റെ വറുത്തിട്ട മുറിവുകള്‍.
blog:www.omraman.blogspot.com
വിളിക്കാം:04985203437
Subscribe to:
Post Comments (Atom)
11 വായന:
ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ
ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ
ഇതാ നിനക്ക്
ഒരു കൂട്ട വിരുന്നപ്പം
എന്റെ വറുത്തിട്ട മുറിവുകള്‍
o.m.nte kavitha kure nalukalku shesham veendum vayikan ayathil santhosham
kavithayum snehavum tanna om nte mugam veendum ormippikkunu ee kavitha
OM'ne kure nalukalkusesham varikaliloote kandappol njan karuthi ente vayanayute parimithiyanennu. chila prathikaranangal ormappeduthunnu ith kalangalkku seshamulla onnanithennu. kavitha kandathil santhosham
രാമകൃഷ്ണേട്ടനും കവിതയ്ക്കും അഭിവാദ്യങ്ങള്‍ :)
ഒ എം ആര് എനിക്ക് സ്നേഹമാണ്.
‘സ്നേഹപ്രാകൃതനു‘ ശേഷം ഒ എം ആര് എവിടെ പോയി..?
ഓരോ വാക്കിലും ബിംബ സമുച്ചയങ്ങള്‍ കെട്ടുന്ന ഒ എം ആര് കവിതകളിലെ ജീവിതത്തിന് പുതുമയേതുമില്ലാതെ പോകുന്നതെന്തുകൊണ്ടെന്ന് ആലോചിച്ചിട്ട് മനസ്സിലാവുന്നതേ ഇല്ല.
പിതൃഭോഗവും, ഉദക ക്രീയയും , സ്പ്വന പീഡകളും ഉഷ്ണപ്പുണ്ണും ഒ എം ആര് കവിതകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്നതെന്തുകൊണ്ട്?
കവിതയും ജീവിതവും മാറ്റങ്ങള്‍ക്കൊണ്ട് സ്മൃദ്ധമാകുമ്പോള് ബിംബങ്ങള്‍ മാത്രം കഥപറയില്ലല്ലോ.
പ്രീയപ്പെട്ടവനേ..നീ കാലത്തിന്റെ മുത്താണ്. തിരിച്ചു വരിക..
കാലത്തിന് കൊടുക്കാന്‍ തെളിഞ്ഞ അടയാളങ്ങളുമായി ജീവനുള്ള കവിതകളുമായി
ഇനിയും പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
http://www.fomaa.blogspot.com/
ഫോമ ബ്ലോഗ് സാഹിത്യ മത്സരം
നല്ല കവിത.
ആ ശംസകൾ
നല്ല കവിത.ഇനിയും പ്രതീക്ഷിക്കുന്നു.
പ്രമോദ് പറഞ്ഞ പോലെ
അഭിവാദ്യങ്ങള്‍
നല്ല വായനയും നല്ല ചിന്തയും കൈകോർക്കുന്ന കവിത. നന്ദി..
Post a Comment