Tuesday, April 11, 2017വിതകേട്ട്  പറഞ്ഞവൻ
'ഉതിർകാലത്തിന്റെ കവിത
'ഒന്നൊന്നിനെ കവരാനായ്
ചുഴറ്റുമിരു കാറ്റുകൾ
എന്ന കവിത

പൊഴിക്കുന്നയിലകൾ
ഉതിരും കണ്ണിമാങ്ങക
വേനലിൽപ്പൊട്ടിച്ചുവപ്പ്
തെറിക്കും ജാതിക്കകൾ
വേർപ്പിടും സായാഹ്നവും
കലർന്നോരിരു കാറ്റുകൾ

ചരൽക്കല്ലിൽ ലാടക്കാൽ
കുത്തിപ്പകച്ചോടീ
വേനൽമഴ

കുന്നുകളെത്തിയെത്തി
ക്കേറിപ്പോയ് മുഖം വാടി
യണയുന്ന വിളക്കുകൾ

വാനമേറിത്തിങ്ങും മഞ്ഞിൽ
മയങ്ങുന്ന പർവ്വതങ്ങൾ
പെരുമ്പോത്തിന്റെ ശിരസ്സുകൾ

വെളിച്ചത്തിന്റെ ഞരമ്പുകൾ
ഇരുട്ടിൽ മിന്നൽക്കീറുകൾ
ചോട്ടിലാ മരച്ചോട്ടിൽ
പൊങ്ങിയ വേരിൻമൂട്ടിൽ
അനങ്ങുന്ന ഗ്രാമം കാണാം

കോടമഞ്ഞിന്റെ പള്ളയിൽ
തൊട്ടടുത്തുള്ള സ്വരം പോലും
പുറപ്പെട്ടുദൂരെപ്പോയി
പിടിവിട്ടു താണുപോകുന്നിടം
കാത്തുനിന്നോരു കാറ്റുകൾ

പെരുന്തേനിരയ്ക്കുന്നു
തൈമരങ്ങളുരയന്നു
ഇലകാളാവരൾക്കാറ്റിൽ
സമാശ്വസിക്കുന്നു

ഉതിർകാലമെന്ന് നീ പറഞ്ഞത്
ഇവിടംകൊണ്ട് ഞാൻ നിർത്തില്ല
നിന്റെയടുത്തേക്കുള്ള
കുന്നരിഞ്ഞ വഴി
കേറിത്തിരിഞ്ഞെത്തുമ്പോൾ
പൊള്ളയായ മലഞ്ചായൽ
എന്റെയുള്ളിലും നിന്ന്
പേരെടുത്തുവിളിക്കുന്നു
കയ്യിൽനിന്നൂർന്നുപോയ
കാറ്റിന്റെ കറ്റകൾമിനിതൻ വിരലുകൾ മേശമേലെഴുതിയ
കവിതയപ്പോൾത്തന്നെമാഞ്ഞുപോയെങ്ങോട്ടേക്കോ. 
എങ്കിലുമതിങ്ങനെ യെന്നല്ലോ തെളിയുന്നു
ചില്ലുഗ്ലാസിലെച്ചായക്കുള്ളിലെപ്പഞ്ചാരയായ് :

 ‘‘ ഉറുമ്പേ മുലക്കണ്ണുകുടിച്ചോണ്ടിരിക്കുക.
ഉറുമ്പേ തുടക്കാമ്പിലോടി നീ നടക്കുക.
ഉറുമ്പേ നീ യെന്മണം കാണാതെ പഠിക്കുക.
ഉറുമ്പേയന്നെത്തന്നെകളിച്ചുമരിക്കുക.  ടപ്പുറത്ത് കുട്ടികൾ
പന്ത് കളിക്കുന്നു
കറുപ്പും വെളുപ്പും
കാലുകൾക്കിടയിലൂടെ
കാണാമകലെ
വലവിരിക്കുന്ന മീൻവഞ്ചി
കടൽക്കാക്കകളുടെ
വിലവിളി
കടലാഴുന്ന സൂര്യൻ
പറന്നുയരുന്നൊരു പട്ടത്തിൽ
വീശുന്നുണ്ടിപ്പൊഴും
വെട്ടംപെരുമഴയില്‍ നിന്ന്
വളഞ്ഞകാലുകളുള്ള
ഒരു വൃദ്ധന്‍ ഇറങ്ങിവരുന്നു.
കുടമറന്നതിനാല്‍
മണിക്കൂറുകളായ്
ഞാന്‍ നില്‍ക്കും കടത്തിണ്ണയില്‍
അവിഞ്ഞിരിക്കുന്നു.
കഫം പറിയാത്ത ഒച്ചയില്‍
കുത്തികുത്തിച്ചുമയ്ക്കുന്നു.
ഒഴുകിപ്പോകുന്ന
മഴവെള്ളത്തെ
കുറേനേരം
തുറിച്ചുനോക്കിയിരുന്നിട്ട്
പിന്നെയും മഴയിലേക്കുതന്നെ
കയറിപ്പോകുന്നു.

മഴയുടെ ഉശിരില്‍
പിന്നെയും കൂമ്പുന്ന കുട
പിന്നെയും ചുളുങ്ങുന്ന ഉടല്‍
പിന്നെയും വളയുന്ന കാലുകള്‍

മഴ
എന്നുതീരുമെന്നോര്‍ത്ത്
ഞാന്‍ വീണ്ടും തനിച്ചാകുന്നു.
വൃദ്ധനൊരു മിന്നലായിരുന്നു
ഞാനതിന്‍ മുഴക്കവും.ട്ടുപേരാ‍യി
ഭാവിച്ചും ജീവിച്ചും
ആറ്
ആത്മകഥയെഴുതി.

രണ്ടെണ്ണം
ഗോസ്റ്റ് റൈറ്ററായി വിറ്റു.

പരസ്പരമറിയാ കാലത്ത്
ആരുടെ ജീവിതമായാലെന്ത്!
നാലെണ്ണം

എഡിറ്റ് ചെയ്യ്‌തൊന്നാക്കിയത്
നോവലായും വിറ്റു.
അല്ലെങ്കിലും
ആത്മകഥ എഴുതാനൊന്നും
എനിക്ക് പ്രായമായിട്ടില്ല.ചെല്ലുന്നിടത്തെല്ലാം
കണ്ടു മുട്ടുന്നുവല്ലൊ വയസ്സൻ കഴുതയെ
പഴകിയ ഭാരവും ചുമന്ന്

ചിരിക്കുന്നോ കരയുന്നോ
ഉറപ്പിച്ചു പറയാനാവുന്നില്ലല്ലോ
വായ തുറക്കുമ്പോൾ വെളിപ്പെടുന്ന
അയവെട്ടലുകളെ

ചിലപ്പോഴെല്ലാം
പുലരാറായ ചില നേരങ്ങളിൽ
മരക്കൂട്ടങ്ങളുടെ ഇരുട്ടിൽ
വയസ്സൻ കഴുതയ്ക്ക്‌
കറുത്ത ചിറകുകൾ മുളച്ചു
കൂട്ടത്തോടെ പറന്നു വന്ന്
ഏറ്റവും ഉച്ചത്തിൽ ഭൂമിയെ
നിലവിളികളോടെ പിളർന്നു
നക്ഷത്രങ്ങൾ മാഞ്ഞ ആകാശത്തേക്ക്‌
വയസ്സൻ കഴുതയും
അതു ചുമന്ന ഭാരവും
നിഴലും നടന്നു

വയലുകളിലൂടെ കൊറ്റിയായ്‌ പറന്നു
പുഴയിലൂടെ മൽസ്യമായ്‌ നീന്തി
മലഞ്ചെരുവിലൂടെ ഇടയനായ്‌ ആടി
കാട്ടിലൂടെ ഒച്ചായ്‌ ഇഴഞ്ഞു
പർവ്വതങ്ങളിലൂടെ ഋഷിയായ്‌ ഉരഞ്ഞു
മണൽപരപ്പിലൂടെ സൂഫിയായ്‌ പാടി

വയസ്സൻ കഴുതയിപ്പോൾ
കുതിരപ്പുറത്തു കയറി പോകുന്നു
അജ്ഞാത നഗരത്തിലെ
മരങ്ങൾക്കിടയിലൂടെണ്ണും 
വെള്ളവും
വെളിച്ചവും
ചെടികളോട് സംസാരിക്കുന്ന
ഭാഷയുണ്ട്,
അവരുടെ നാട്ടുഭാഷ.
ഏതുവിത്തും 
ഇലനീട്ടി
കാതുകൂർപ്പിക്കും.
വീട്ടുഭാഷയിൽ മാത്രം
വനങ്ങളെപ്പോലെ സംസാരിക്കുന്നുണ്ട്
നാട്ടുചെടികൾ
നാടുകടന്നുപോയ ചെടികൾ,
വിത്തുകൾ
സംസാരിക്കാറേയില്ല
മണ്ണും, വെളിച്ചവും,വെള്ളവും
വിവർത്തനം ചെയ്ത ലിപികളിൽ.ഹിമാന്‍ശു ജെന
ബിഭൂതി നായക്
ചതുര്‍ഭുജ് നായക്
തോക്കുകള്‍ക്ക് അടിമകളായ
മൂന്നു പേരാണ്
കഥാപാത്രങ്ങള്‍ .

തങ്ങളുടെ യജമാനന്മാരായ  തോക്കുകളുമായി
മൂന്നു രീതിയിലാണ്  അവര്‍ ബന്ധപ്പെട്ടിരിക്കുന്നത്

ഒരാള്‍ അത് ഉപയോഗിക്കാനായി
രാഷ്ട്രം നിയോഗിച്ചിരിക്കുന്ന ആളാണ്‌ .
രണ്ടാമത്തെ ആള്‍ ഒന്നാമത്തെ ആള്‍ക്ക് എതിരായി 
തോക്ക് ഉപയോഗിക്കാന്‍
രാഷ്ട്രം ഏര്‍പ്പാടാക്കിയിരിക്കുന്ന ആളാണ് .
മൂന്നാമത്തെ ആള്‍ ആദ്യത്തെ രണ്ടുപേരാലും
തോക്കുകള്‍ ചൂണ്ടപ്പെട്ട ആളാണ്‌ .
തുറന്നു വച്ചിരിക്കുന്ന ഒരു ക്യാമറയ്ക്ക് മുന്നിലാണ
അവര്‍ അഭിനയിക്കുന്നത് .
അല്ലെങ്കില്‍ ,
അവര്‍ അഭിനയിക്കുന്നു തന്നെയില്ല
അങ്ങനെ തന്നെ ,
അത്രമേല്‍ വിശ്വാസ യോഗ്യമായ രീതിയില്‍
ജീവിക്കുക തന്നെ ചെയ്യും .

തങ്ങളുടെ യജമാനമാരായ തോക്കുകള്‍
അവരുടെ തോളുകളില്‍
വേരിറക്കി കഴിഞ്ഞു .
ഒരവയവം പോലെ അവ തങ്ങളുടെ
അടിമകളുടെ തൊലിപ്പുത്തു വളരുന്നു.

നിങ്ങള്‍ക്കറിയാമോ
ഹിമാന്‍ശു ജെന
ബിഭൂതി നായക്
ചതുര്‍ഭുജ് നായക്
എന്നിവര്‍ ഏതു നാട്ടുകാര്‍
ആയിരിക്കണമെന്ന് ?

അവരുടെ നാട് ഒരു തുറന്നു വച്ച ക്യാമറയാണ്.
അവരുടെ വഴികള്‍ ഒരു തുറന്നു വച്ച ക്യാമറയാണ്

അവരുടെ മഴകള്‍ ,പായലുകള്‍ , നീര്‍ കുമിളകള്‍
തവളകള്‍ ,അവയുടെ കരച്ചിലുകള്‍
കുതിരുന്ന മണ്ണ് ,ഒലിച്ചിറങ്ങുന്ന ഏക്കല്‍ , 
പൊട്ടിക്കിളിര്‍ക്കുന്ന ഒരു വിത്ത്‌ ,
വയലിലെ കാറ്റ് പോലും ഒരു തുറന്നു വച്ച ക്യാമറയാണ്.

ഹിമാന്‍ശു ജെന എന്ന 
സാധാരണക്കാരന്‍
ഒന്നാമത്തെ തോക്കിന്‍റെ 
അടിമയോട്‌ ചോദിച്ചു


"അല്ലയോ തോക്കുകാരാ
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി
നിങ്ങള്‍ തോക്കുമായി നില്‍ക്കുന്നു
ഇനി മുപ്പതു വര്‍ഷം
ഇങ്ങനെ നിന്നേക്കാ
ഇതുവരെ നിങ്ങള്‍ 
ആര്‍ക്കെങ്കിലും എതിരെ
നിറയൊഴിച്ചോ ?
ഇനി മരിക്കും മുന്‍പ് ഒരിക്കലെങ്കിലും
നിറയൊന്‍ സാധിക്കും
എന്ന് പ്രതീക്ഷയുണ്ടോ ?

ഇല്ല എന്ന് ഉത്തരം ലഭിക്കുമ്പോള്‍ 
അയാള്‍ രണ്ടാമത്തെ 
തോക്കുകാരനോട് ചോദിക്കുന്നു.

"അല്ലയോ തോക്കുകാരാ
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി 
നിങ്ങള്‍ തോക്കുമായി നില്‍ക്കുന്നു
ഇനി മുപ്പതു വര്‍ഷം ഇങ്ങനെ നിന്നേക്കാം
ഇതുവരെ നിങ്ങള്‍ ആര്‍ക്കെങ്കിലും എതിരെ 
നിറയൊഴിച്ചോ ?
ഇനി മരിക്കും മുന്‍പ് ഒരിക്കലെങ്കിലും
നിറയോഴിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷയുണ്ടോ ?"

ഇല്ല എന്നുത്തരം കിട്ടുമ്പോള്‍
ഹിമാന്‍ശു ജെന പറയുന്നു

നോക്കൂഎന്‍റെ നേരെ  ചൂണ്ടപ്പെട്ടിരിക്കുന്നത്
നിങ്ങള്‍ വഹിക്കുന്നത് തോക്കുകള്‍ അല്ല ക്യാമറയാണ് .
നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരു ക്യാമറ.

അപ്പോള്‍ ബിഭൂതി നായകും
ചതുര്‍ ഭുജ് നായ്ക്കും ചോദിക്കുന്നു.

"അപ്പോള്‍ ആര്‍ക്കാണ്
നമ്മുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തേണ്ടത് ?
ആര്‍ക്കു വേണ്ടിയാണ് നമ്മള്‍
ഈ വീഡിയോകള്‍ ഉണ്ടാക്കുന്നത്‌ ?

നിരന്തരമുണ്ടായ  സംഭാഷണങ്ങള്‍ക്കൊടുവില്‍
അവര്‍ മൂന്നു പേരും ഒരു പുലര്‍ച്ചെ
പരസ്പരം ക്യാമറകള്‍ കൊണ്ട് വെടിവെച്ചു മരിച്ചു.

അവരുടെ ചലച്ചിത്രമാണ്
അഞ്ചു മിനിട്ടു നേരം നമ്മുടെ 
പലരുടെയും ഞരമ്പുകളെ
ചൂട് പിടിപ്പിച്ചു കൊണ്ട് കടന്നു പോയത് .
പാടത്ത്‌
കുറ്റിയ്ക്കു ചുറ്റും വട്ടമിടുന്നു
പുറത്ത്‌ പറവയുമായ്‌
ഒരു എരുമ
എരുമയുടെ പേൻ നോക്കുന്നു
ഒരു വെള്ളക്കൊക്ക്‌
അല്ലെങ്കിൽ കാക്ക
ഏതോ ഒരു കിളി!

പ്രഭാതം മുതൽ പറച്ചിലാണ്
പേൻ നോക്കലാണ്
പുല്ലു തിന്നലാണ്

വെയിലു മൂക്കും നേരം
കിളി, ചിറകുകൾ കുടയാക്കി
എരുമ
ചിറകിനടിയിൽ
അരുമയായ്‌ നിന്നു
പുല്ലു തിന്നു

സാധാരണക്കാരായ
ഒരു എരുമയും കിളിയും
കവിതയിൽ വരുമ്പോൾ
എന്തെങ്കിലും
സംഭവിക്കേണ്ടതാണ്

കുറ്റിയിൽ വട്ടം കറങ്ങുന്ന
എരുമ
ആകാശം സ്വന്തമായുള്ള കിളി

ഒന്നും സംഭവിക്കുന്നില്ലല്ലോ
വരമ്പിലിരുന്ന് നിരാശപ്പെട്ടു
ജലസസ്യങ്ങളുടേതുപോലെ
തണുത്ത
വിരലുകൾകൊണ്ടു തൊട്ട്‌
സമാധാനിപ്പിച്ചു

ഒന്നും സംഭവിക്കില്ല
എന്തെങ്കിലും സംഭവിക്കുമെന്ന്
എപ്പോഴിമിങ്ങനെ
വെപ്രാളപ്പെടണ്ട!

ഉച്ച തീരുകയാണ്
കൊമ്പും കുഴലുമായ്‌
വൈകുന്നേരം വരുന്നു

മുറുകിയ ചെണ്ട

കിളി പറന്നു പോയ്‌!

എരുമ
സ്വന്തം കുറ്റിയിൽ
പ്രാണവേദനയോടെ
എന്റെ പറവേ... പ്രാണനേ
എന്ന്
ചുറ്റിത്തിരിയുന്നു

സന്ധ്യയുടെ ചാരുത
സഹിക്കാനാകാതെ
വരമ്പിൽനിന്ന്
രണ്ടുപേർ
എഴുന്നേറ്റു നടക്കുന്നു!
മ്മയോട്‌ പറഞ്ഞിട്ടില്ല
ഒരു നേർച്ചയുണ്ട്

12 കവികൾ
കടൽത്തീരം
വഞ്ചി കണക്കെ തീന്മേശ

അവരുടെ കാലുകൾ കഴുകി
ഉള്ളം കാലിൽ ഉമ്മ

ഒരു മീൻ കൊണ്ട്‌
അയ്യായിരത്തി ഒന്നു പേർ
ശാന്തമായുറങ്ങുന്ന
കടൽ മെത്ത

ഞാനും നീയും
നമ്മളിലെ നിങ്ങളും
മരിക്കും

ഇടുങ്ങിയ
ഒരു വഴിയിലൂടെ ഒരാൾ
പേടിച്ച്‌,
പേടിച്ച്‌
എന്നെ കാണാൻ വരും

മിന്നലേയെന്ന്
വിളിച്ചാൽ
ഒന്നും മിണ്ടാത്ത ഒരാൾ

ഉമ്മകളുടേ
മഹാരാജാവ്‌
പാടേ മറന്നവയാണ്
ഇനിയൊരിക്കലും
വീണ് കിട്ടില്ലെന്ന്‌
തന്നോട് തന്നെ
വാക്കുറപ്പിച്ചവയാണ്
തീരെ പ്രതീക്ഷിക്കാത്ത
ഇടങ്ങളിൽ നിന്ന്
കണ്ടെടുക്കപ്പെടുന്നത്

തേഞ്ഞുതേഞ്ഞു
പോവുമ്പോഴൊക്കെ
" മടുത്തിനി വയ്യെന്ന്"
കൂർപ്പുകളെ മറന്ന്
തുടങ്ങുമ്പോഴൊക്കെ
വരയ്ക്കാത്തവ
ഇനിയുമുണ്ടെന്നു പറഞ്ഞു
ഉള്ളിലെ കാമ്പിനെ
ചുരണ്ടിയെടുക്കുന്ന
പെൻസിൽ കട്ടർ
അമ്മയുടെ കട്ടിലിനോട്
ചെവി ചേർത്ത് കിടക്കുന്നത്
ഇന്നലെയാണ് കണ്ടത്

വിയർപ്പ് പൂത്തു
രണ്ടുടലുകൾ
ഒരുമിച്ചൊരു മരമാവുമ്പോൾ
മറന്നു പോയൊരു മറുകുണ്ട്
ഒറ്റച്ചെരുപ്പിട്ട മടുപ്പ്
അമർത്തിച്ചവിട്ടി
പച്ചകളായി മുകളിലേക്ക്
ജലചിത്രങ്ങൾ
വരച്ചപ്പോഴാണത്
തിരഞ്ഞു പോയത്
പഴയ പ്രണയലേഖനത്തിലെ
മഷിപടർന്നൊരക്ഷരത്തിൽ
ഒട്ടിപ്പിടിച്ചിരിക്കുന്നു

കൊത്തിയരിയുന്നത്
ജീവിതമാണെന്നിരിക്കെ
മുറിഞ്ഞയിടങ്ങളെ
വീണ്ടും മുറിക്കുന്ന
പിച്ചാത്തിയുടെ തുരുമ്പ്
ചുവപ്പിക്കുന്നവിരലുറകൾ
കണ്ടെടുത്തത്
വെട്ടിത്തിരുത്തിയ
കവിതക്കടലാസ്സുകളുടെ
അരികിൽനിന്ന്‌

കടൽ ചുവച്ചു തുപ്പിയ
പായൽപുറ്റുകൾ
കാഴ്ച മറയ്ക്കുന്നതിന് മുൻപ്‌
പൊട്ടിയ കണ്ണടയുടെ
കാല് കണ്ടെടുക്കേണ്ടതുണ്ട്

രു വഴി അങ്ങകലേBക്ക് പുറപ്പെട്ടു

അതിനറ്റത്ത് ഞാനുണ്ടാകുമോ ?

നഗരങ്ങൾ, കടലോരങ്ങൾ,
വിസ്തൃത മൈതാനങ്ങൾ
കാണാത്ത കേൾക്കാത്ത ചലനങ്ങൾ
അരികിൽ നിന്ന് കൈവീശുന്നു.

ഇവിടെനിന്ന് പോകുമ്പോൾ
കുറേ മരങ്ങൾ യാത്രയാക്കി
അകലങ്ങളേ അതിലെ പ്രകൃതങ്ങളേ
ഇവിടെയും നിങ്ങളെത്തിയല്ലോ

എന്തായാലും, ദൂരേക്ക് നടന്ന്
പല ജീവിത ചവിട്ടേറ്റ്
പാഞ്ഞുപോയ സഞ്ചാരങ്ങളെ,
അപകടങ്ങളെ, ആഹ്ലാദങ്ങളെ
എല്ലാം സംഭരിച്ച് തിരിച്ചു വരുമായിരിക്കാം

തിരക്കുണ്ടെങ്കിലും വഴിതെറ്റാതെ
വഴിയെ പറഞ്ഞു വിട്ടേക്കണേ..

തിരിച്ച്ചെത്തുമ്പോൾ
ഒട്ടും പുത്തനല്ലാത്ത ചിലതുണ്ട്
അത് വിളമ്പിവെയ്ക്കാം
മടുപ്പിലും രുചിയുള്ളവ

പുറപ്പെട്ടുപോയ വഴികളേ
നിങ്ങൾ വരും വരെ
കാൻഡി ക്രഷിലെ മിട്ടായി ആവണമെനിക്ക്

അതുവരെ
ആരെങ്കിലും പൊട്ടിച്ചു രസിക്കട്ടെ !!


രസമുകുളങ്ങൾ 
ചുരണ്ടിക്കളഞ്ഞ്  
ജലസ്പർശമില്ലാതെ സൂക്ഷിച്ച് 
ഉണക്കിയെടുക്കണം നാക്കിനെ.

എല്ലാ രുചി
​കളും 
 
ഒന്നാകുമപ്പോൾ.

കഴിയുമെങ്കിൽ 
നാക്കിനെ
​ ​
ചിതയിൽ വച്ചെടുക്കു
​വാനും 
കഴിയണം.

അറിഞ്ഞ രുചിയെ 
ഇതുവരെ ആരും വിവരിക്കാത്ത 
​ഒരവസ്ഥയിൽ 
ചിതയുടെ രുചിയ
​റിഞ്ഞ
ആദ്യത്തെ ആളാവണമെനിക്ക്. 


പ്രണയമില്ലാതെ 
ഒരു ബൈക്കിനുപിറകിൽ 
എങ്ങിനെയിരിക്കും ?

ഒരേ വെയിലും  ഒരേ മഴയും 
ഒന്നിച്ചിരുന്ന് കൊള്ളേണ്ടതാണ് 
ഒരേ കാറ്റിനെയും ഒരേ ശബ്ദത്തേയും 
ഒരേ സമയം കടന്നുപോകേണ്ടതാണ് 
ഒരേ ഗട്ടറുകളിൽ 
ഒന്നിച്ചിരുന്നുലയേണ്ടതാണ് 
ഓരോ സിഗ്നലിലും 
ഒന്നിച്ചു കാത്തിരുന്ന് വിയർക്കേണ്ടതാണ് 
മുന്നിൽ കയറാൻ നോക്കുന്നവരെ 
ഒരേ മനസോടെ തുറിച്ചുനോക്കേണ്ടതാണ് 
ഒരേ കാഴ്ചകളിലൂടങ്ങിനെ 
പറന്ന് പറന്ന്  പറന്ന് 
യാത്ര തീരും വരെയെങ്കിലും 
ഒന്നിച്ചുണ്ടാകേണ്ടതാണ് ..................

ഒരു ഹമ്പിൽ 
ചേർന്നൊട്ടിപ്പോയേക്കാവുന്ന 
രണ്ടുടലുകളാണ് ..
പ്രണയമില്ലാതെ 
എങ്ങിനെയാണാ സാധ്യതയെ 
അതിജീവിക്കുക ...??


ഞാന്‍ പഠിച്ച പള്ളിക്കൂടം
ഇപ്പോഴില്ല.
അവിടമിന്നൊരു കശുമാവിന്‍ തോട്ടം.

ഇന്ന് മഴ വരണേ എന്ന്
നല്ല പനിവരണേ എന്ന്
കാറ്റും കോളും വന്ന്
പള്ളിക്കൂടത്തിന്റെ ഓട്
പറന്ന് പോകണേയെന്ന്
ഓണവും ക്രിസ്തുമസും
ഓടി വരണേ എന്ന്
ഞങ്ങള്‍ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥിച്ചയിടം.
ഇന്നവിടം അണ്ണാന്‍കുഞ്ഞിന്റെ വീട്
പക്ഷികളുടെ പള്ളിക്കൂടം
പാമ്പിന്റെയും കീരിയുടെയും പടക്കളം.

ആശാനും
ഉള്ളൂരും
വള്ളത്തോളും
ഒരേ ബഞ്ചിന്‍ കൊമ്പിലിരുന്നാടിയ
മലയാളം ക്ലാസിനും
സയന്‍സും കണക്കും
കുറുവടിയുമായ്
പല മാഷുമാര്‍ വന്ന
ഇടവഴിക്കുമിടയില്‍
ഒരു പശു തനിയെ
അയവെട്ടുന്നതെന്താവാം?
a2  + 2ab + b2 എന്ന്
പണ്ടു ഞങ്ങള്‍ അയവെട്ടിയതിന്റെ
ബാക്കിയാകുമോ?
ബാക്കിയാകുന്നതെന്താണ്?

കശുമാവിന്‍ കൊമ്പുകളില്‍ നിറയെ
തലകീഴായി തൂങ്ങിയാടുന്ന
ഒരായിരം
ചോദ്യചിഹ്നങ്ങള്‍

ഞങ്ങള്‍ കുഞ്ഞുങ്ങള്‍
കാതും കണ്ണും തുറന്നിരുന്ന്
നേരിട്ട ഉത്തരമില്ലാത്ത ഒരായിരം
ചോദ്യങ്ങള്‍
തിരികെ വരുന്നതാണോ?

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

 • വച്ചിട്ടുണ്ട് - റോഡരികിലെ മരം വീണു വഴിയാത്രികന്‍ മരിച്ച അന്ന് സൈബറാക്രമണമേറ്റ് പൊരിഞ്ഞ മാവ് രണ്ട് പെഗ്ഗ് മഴ വെള്ളം ചേര്ക്കാതെയടിച്ച് പറഞ്ഞത് വലിയ കുണ്ണത്താളമൊന്നും അടിക്കാ...
 • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
 • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
 • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
 • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
 • - Column center Column left Column right
 • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
 • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
 • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
 • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
 • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
 • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
 • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
 • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP