Monday, June 28, 2010

താജ്


രുതല മൂരി
വെള്ളിമൂങ്ങ
നാലുവരിയാക്കാന്‍
കൂരപൊളിച്ച കുടുംബങ്ങളുടെ
കണ്ണീരിന്റെ
ഉപ്പ്‌
പനിയുടെ
പുളിപ്പ്‌
വില്‍പനക്കിടയില്‍
പിടിക്കപ്പെട്ട ഇരകളുടെ
മുഴുമുഴുപ്പ്‌
മിഴിനീര്‍
ഡെസ്ക്കില്‍ വാര്‍ത്തകളുടെ വിരുന്ന്‌
ഞാനിന്ന്‌ സന്തോഷവാനാണ്‌

കത്തിക്കരിഞ്ഞ ശവങ്ങളുടെ
മടിക്കുത്ത്‌ തിരയുന്ന
സാമൂഹ്യപ്രവര്‍ത്തകന്റെ
എക്സ്ക്ലൂസീവ്
കണ്ണൂരില്‍ നിന്ന്‌
തല പോയ
ഒരുടല്‍
കൊച്ചിക്കായലില്‍
ഉടലില്ലാത്ത ഒരു തല
ന്യൂസ്‌@ഡിന്നര്‍ വിഭവസമൃദ്ധം.

എണ്‍പതാം ജന്മദിനത്തില്‍
ലീഡര്‍
നൂറ്റി അറുപതാമത്തെ പാര്‍ട്ടിയില്‍
വംഗനാട്ടില്‍
ചുവപ്പിന്റെ
അസ്തമയക്കാഴ്ച
പ്രധാനമന്ത്രിക്ക്‌
ചാലക്കമ്പോളത്തില്‍ നിന്ന്‌
എസ്‌.എം.എസ്‌ മിസൈല്‍.

അഭയാര്‍ത്ഥികള്‍ക്ക്‌
അപ്പവുമായിപ്പോയ
കപ്പല്‍ വിഴുങ്ങിയ
തിമിംഗലത്തിന്റെ ലൈവ്‌.

ജോഹന്നാസ്ബര്‍ഗില്‍ നിന്നുള്ള
ഷക്കീരയുടെ
ഉന്മാദനടനങ്ങള്‍ക്കൊത്ത്‌
മലപ്പുറത്തിന്റെ ആരവം
ഞാനിന്ന്‌ സന്തോഷവാനാണ്‌
ഇനി സ്പോണ്‍സറുടെ
അപ്രൂവല്‍ മാത്രം മതി.

ജയ്‌ ഹോ ‍.......ജയ്‌ ഹോ.....
ഇതാ ആ വിളിയുമെത്തി
ഒഴിഞ്ഞ ആമാശയത്തിനും
നാണപ്പന്‍ ചേട്ടന്റെ
വിളക്കണയാറായ തട്ടുകടയ്ക്കുമിടയില്‍
ഇനി അര മണിക്കൂറിന്റെ ദൂരം മാത്രം

സര്‍ വിമാനദുരന്ത ദൃശ്യങ്ങളില്‍
എയര്‍ഹോസ്റ്റസിന്റെ
മേനി കാണാത്തതിനാല്‍
സ്പോണ്‍സര്‍ പിന്മാറുന്നു.

ഗായത്രീ കത്തിക്കരിഞ്ഞ
ആ അസ്ഥികൂടത്തിന്‌ ഒരടിക്കുറുപ്പെഴുതൂ:
നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന
ഈ സാധനം മണിക്കൂറുകള്‍ക്ക്‌
മുമ്പ്‌ സകല ലിംഗങ്ങളെയും
90 ഡിഗ്രി വരെ ഉദ്ധരിപ്പിച്ച
ഒരു മദാലസയായിരുന്നു.

e-mail:thajudheenap@gmail.com

9 വായന:

പുതു കവിത said...

മുഴുവന്‍ പേര്‌ എ.പി താജുദ്ദീന്‍. കണ്ണൂര്‍ ജില്ലയിലെ പുറവൂര്‍ ഗ്രാമത്തില്‍ ജനനം.ചന്ദ്രിക ദിനപത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. ഇപ്പോള്‍ ബഹ്‌റൈന്‍ യൂനിറ്റില്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്‌.
e-mail:thajudheenap@gmail.com
mob:00973 38875169

ജസ്റ്റിന്‍ said...

ഇതിലെ അവസാന ഭാഗം എന്നെ വളരെയധികം ഞെട്ടിച്ച് കളഞ്ഞു. ഒരു വല്ലാത്ത സത്യത്തിലേക്ക് വിരള്‍ ചൂണ്ടുന്ന ആ വരികള്‍ ഇവിടെ ഞങ്ങള്‍ പലരെയും പകപ്പിച്ച് കളഞ്ഞു.

T.A.Sasi said...

അസ്ഥികൂടം കണ്ടാലും
ഉദ്ധരിക്കുന്നവരുടെ കാലം
വരാതിരിക്കട്ടെ .

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ന്യൂസ്‌@ഡിന്നര്‍..!!

രഞ്ജിത് വിശ്വം I ranji said...

സംഭവം ഗംഭീരമായിട്ടുണ്ട്.. ന്യൂസ് ഡെസ്കിന്റെ കണ്ണിലൂറ്റെ ഒരു ലോകക്കാഴ്ച്ച..

പി എ അനിഷ്, എളനാട് said...

ജീവിതത്തിന്റെ നേര്‍ക്കാഴ്ച
മലയാളിയുടെ മാറുന്ന സാഡിസ്റ്റിക് ആസ്വാദനബോധത്തില്‍ ചാലിച്ചെഴുതിയ കവിത

...: അപ്പുക്കിളി :... said...

ശവങ്ങളെ ബലാത്സംഗം ചെയ്യുന്ന കാലമെത്തി... പിന്നെയാണോ കരിഞ്ഞ മുല കണ്ടാല്‍ മലയാളിക്ക് ഉദ്ധരിക്കാതിരിക്കാന്‍...? നന്നായിരിക്കുന്നു... ആശംസകള്‍..

മനോഹര്‍ മാണിക്കത്ത് said...

കണ്ടതില്‍ കൂടുതല്‍
ഇനി എന്തിരിക്കുന്നു
എഴുതാനായ്......

pavamsajin said...

ഭാഷയിലെ അസാധാരണമായ ഒരു പുതുമയുണ്ട് ഈ കവിതയില്‍. ഒരു ഇടിമിന്നലില്‍ ഒളിപ്പിച്ചിരിക്കുന്ന വാക്കുകള്‍. എന്നാണെന്നറിയില്ല പക്ഷെ നമ്മുടെ ഈ പോക്കിന് ഒരു അവസാനമുണ്ടാകാതെ തരമില്ല, കാരണം കണ്ണുകളെക്കാള്‍ ആഴത്തിലാണ് എന്തായാലും മനസിന്‍റെ സ്ഥാനം. നമുക്ക് ഭ്രാന്തു പിടിക്കും തീര്‍ച്ച...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • സ്വര്‍ണത്തിന്റെ സാമൂഹികഭാവനകള്‍ - സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയുണ്ട്, ഇന്ദുലേഖ എന്ന പേരില്‍. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു പാരഡി. ചന്തുമേനോന്റെ നായരായ നായികയ്ക്ക് 70 വയസ്സാവുന്ന സമയത...
  • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
  • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP