ബ്ലൂ ടൂത്ത്
കാലമെത്രയായി..
ഇനിയിപ്പോ
കാണുമെന്നു കരുതിയതെയല്ല..
നമ്രമുഖിയായ്
യാത്രാമൊഴി ചിരിച്ച
നെറ്റിക്കോണിപ്പഴു -
മോര്‍മയുണ്ട്..
കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു..
അന്ന് പങ്കിട്ട
little heart ബിസ്കറ്റിന്റെ
സ്വര്‍ണക്കവരിപ്പഴു
മാല്‍ബത്തില്‍ മിടിക്കുന്നു..
ഇരു വശത്തേക്ക്
പിന്നിയിട്ട മുടിപ്പാതയിലൂടെ
വാടക സൈക്കിള്‍ തൊണ്ണിക്കയറി
എത്തിയ കിനാവള്ളിപ്പാടം..
അറിഞ്ഞിട്ടും
വെളിച്ചപ്പെടുത്തുവാന്‍
ധൈര്യമില്ലാതെപിരിഞ്ഞ
പിരിശത്തെ, പിന്നെ,എത്ര
സമയ, ഭൂഖണ്ടങ്ങളില്
തിരഞ്ഞു..
പാപ്പാ
അഖിലാന്ടാമ്മാള്
ശിവകാമി
സ്മിത പാട്ടില്‍-
രൂപ സാദൃശ്യങ്ങളെ
തുറിച്ചു നോക്കി,യെത്ര,
തെക്കേ ഗോപുര നടകളിരങ്ങുന്നിടത്ത്
നിന്ന്
ആട്ട് കേട്ട് നടന്നു..
മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..
ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..
ബ്ലൂ ടൂത്തിലൂടൊരു
മെസ്സേജായി വന്നു
സ്ക്രീന്‍സേവറില്‍
മുട്ടി വിളിച്ചു..
തുറക്ക പ്പെടുമ്പോള്‍
സഭാ കമ്പമൊട്ടുമെയില്ലാതെ
ദിഗംബരയായി
ആറു മിനിട്ട് 13 സെക്കന്റ്
ആറര എംബി ക്ലിപ്പ് നിറയെ..
സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..
zzx . 3gp എന്നത് മാറ്റി
നമ്രത ശിരോദ്കര് എന്ന്
പേര് കൊടുക്കണം
ഫോര്‍വേഡ് ചെയ്യും മുന്‍പ്..!
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
25 വായന:
മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..
മഹാശൈലാ, കവിതയിലൂടെ നീയിങ്ങനെ മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മഹാശല്യമാകരുത്.
രാത്രിയില്‍ വേറിട്ട കാഴ്ചകള്‍ കണ്ട് പുറമേയുള്ള ഉറക്കം പോയി. ഇപ്പോ ബ്ലൂ ടൂത്ത് വായിച്ച് അകമേയുള്ള ഉറക്കവും :(
സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടിയുമസാധ്യം!
thanxz kuroor..
ശൈലാ നല്ല കവിത
റ പലയിടത്തും ര ആയി നില്‍ക്കുന്നത് തിരുത്താമോ?
ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..
സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടിയുമസാധ്യം!
അസാധ്യം!!
നാസറു കൂടാളിച്ചേട്ടാ ആ അക്ഷരപിശാചിനെയൊക്കെയൊന്ന് ഓടിക്ക്യാരുന്നില്ലേ?
കാലം മാറി കഥയും ഭാഷയും. ജീവിതമപ്പോഴും
ബാക്കി തന്നെ.
"കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു.“
ജീവിതത്തിന് റെ വൈരുദ്ധ്യങ്ങളെടുത്ത് ചേര്‍ക്കുന്നു
‘സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..:
ക്യാമറയില്‍ നോക്കാതിരിക്കുന്നത്
പത്മ ദള ചിരിയില്‍ ഒളിച്ച് വയ്കുന്നത്
പിക്ചര്ക്വാളിറ്റിയുടെ സുതാര്യമായ ഭൂഖണ്ഡം
ശൈലന്..നല്ല കവിത.
പ്രിയപ്പെട്ടവരേ..
അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം.ഇവിടെ കഫെയില്‍ നിന്നും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്.ക്ഷമിക്കുക
ഇതു പുതുകവിതയെന്നല്ല പറയണ്ടത്,ഭീകരകവിതാന്നാ.
ശൈലകൃതികളുടെ തിളക്കം സഹിച്ചൂട.
പോട്ടെ.
ഇനീം ഇജ്ജാതി സാധനങ്ങൾ പോരട്ടെ:)
ജീവിതം വളരെ സുതാര്യമാണ് ശൈലാ
അസാധ്യമായ പിക്ചര്ക്വാളിറ്റിലില് അത് കാണിച്ചോട്ടെ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..
(എത്ര സ്വാഭാവികം)
പേരുമാറ്റി ഫോര്‍വേഡ് ചെയ്യാനുളള ആ മനസ്സുണ്ടല്ലോ, ആ ഭീകരമനസ്സ് അതില്ലാത്തവന് ജീവിക്കാന്‍ യോഗ്യതയില്ല എന്നു പറയേണ്ടിവരും ഈ കാലത്ത്.
കാണിക്കാന്‍ തയ്യാറാണെങ്കില്‍ ഫോര്‍വേഡ് ചെയ്യുന്നതിലെന്താ തെറ്റ്?( എത്ര നിഷ്കളങ്കമായ ചോദ്യം)
ബ്ളൂ (നീല) ടൂത്ത് കാണിച്ചുളള ചിരി കാണാനാവുന്നുണ്ട്
ആശംസകളോടെ
മാധ്യമം ആഴ്ചപ്പതിപ്പില്‍
2009 ഏപ്രില്‍ 27 ലക്കത്തില്‍
വന്നതാണ് ഇക്കവിത.
അന്ന് വായിച്ചവര്‍ ക്ഷമിക്കുക..
വേറെ സ്റ്റോക്ക് ഇല്ലാത്ത്തോണ്ടാ...
വികടശിരോമണി പറഞ്ഞു വന്നത്
ശരിക്കങ്ങടു പിടുത്തം കിട്ടീല...
തെറിയെങ്കില്‍ നല്ല മൂത്ത അയിറ്റം തന്നെ
പോന്നോട്ടെ..
"വളരെ നന്നായി" എന്നല്ലാതെ എന്തു പയാന്. ആ അക്ഷരത്തെറ്റുകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതു പറയാമായിരുന്നു. :)
സുതാര്യമാണ്.
ക്വാളിറ്റിയുമസാദ്ധ്യം.
:)
...നീലപ്പല്ലിന്റെ തിളക്കം കാണുന്നു...
കവിത നന്നായി....വിതയുള്ളത്....
നല്ല കവിത അങ്ങിനെയാണ്, കാലവര്‍ഷം പോലെ ചിലപ്പോള്‍ നേരത്തെ എത്തിക്കളയും
nalla kavitha.(kavilante comment pole)
puthiya kalathinte kannadi.keep it up!
ഈ ശൈലി ശൈലനുമാത്രം
പണ്ടൊരിക്കല്‍ കേരളകവിതയുടെ അടിമാലി പ്രകാശനക്കാലത്ത് ഈ കവിയെ
അയ്യപ്പപണിക്കര്‍ മാഷ് 'സ്റ്റൈലന്‍' എന്ന് വിളിക്കുന്നതു കേട്ടിട്ടുണ്ട്. പിന്നീട് കവിതകൊണ്ടറിഞ്ഞു സ്റ്റൈലന്റെ പൊരുള്‍. ഇപ്പോളിതാ
സ്റ്റൈലനൊരു പുതു ബ്രാന്‍ഡ് കവിതയും
എനിയ്ക്കൊന്നും മനസ്സിലായില്ല.
ശൈലന്!....
ജീവിതത്തിന്റെ കഥാന്തരങ്ങളുടെ പകര്‍പ്പെടുത്ത് കാണിക്കുക്കയാണല്ലോ.
അതോ നീ,.... നീ ഞാനെങ്ങാനുമാണോ? അല്ലെങ്കിലെങ്ങനെ നിന്റെ പാതയില്‍ അതേ പതിനാറുകൊല്ലക്കണക്കില്.... അല്ല നിനക്കല്പ്പം തെറ്റിയിട്ടുണ്ട് അവള്‍ക്ക് മഞ്ഞനിറത്തിലുള്ള പിഞ്ഞിയജാക്കറ്റും നീലയില്‍ സ്വര്‍ണ്ണക്കസവുള്ള കഷ്ടിച്ച് കണങ്കാല് മറയുന്ന നീളത്തിലുള്ള പാവാടയുമായിരുന്നു.
പ്രിയ ഇരിങ്ങല്‍,
വലിക്കാന്‍ വിധിക്കപ്പെട്ടവനാണെങ്കിലും എല്ലാ കവിതകളേയുമിങ്ങനെ താങ്കളുടെ നിരൂപണത്തിന്റെ കലപ്പത്തണ്ടില്‍ കെട്ടി വലിച്ചിഴച്ചു കൊണ്ടു പോകരുതേ.ചിലതെല്ലാം രണ്ടു വിരല്‍മാത്രം ചേര്‍ത്തെടുക്കേണ്ട നറുപുഷ്പങ്ങള്‍ മാത്രമാണെന്ന് താങ്കള്‍ അറിയുന്നുണ്ടോ?.
പുള്ളിക്കാളേ...
എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും...
-ഒരു പാട്ടുകാരന്
നല്ല വാക്കുകള്‍
തന്നവര്‍ക്കെല്ലാം
ഒരു സൊയമ്പന്‍ പീസ്
ഫോര്‍വേഡ് ചെയ്യാന്‍ തോന്നുന്നു..
Post a Comment