Saturday, May 23, 2009

ശൈലന്‍

ബ്ലൂ ടൂത്ത്

കാലമെത്രയായി..
ഇനിയിപ്പോ
കാണുമെന്നു കരുതിയതെയല്ല..

നമ്രമുഖിയായ്‌
യാത്രാമൊഴി ചിരിച്ച
നെറ്റിക്കോണിപ്പഴു -
മോര്‍മയുണ്ട്..

കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു..

അന്ന് പങ്കിട്ട
little heart ബിസ്കറ്റിന്റെ
സ്വര്‍ണക്കവരിപ്പഴു
മാല്‍ബത്തില്‍ മിടിക്കുന്നു..

ഇരു വശത്തേക്ക്
പിന്നിയിട്ട മുടിപ്പാതയിലൂടെ
വാടക സൈക്കിള്‍ തൊണ്ണിക്കയറി
എത്തിയ കിനാവള്ളിപ്പാടം..

അറിഞ്ഞിട്ടും
വെളിച്ചപ്പെടുത്തുവാന്‍
ധൈര്യമില്ലാതെപിരിഞ്ഞ
പിരിശത്തെ, പിന്നെ,എത്ര
സമയ, ഭൂഖണ്ടങ്ങളില്‍
തിരഞ്ഞു..

പാപ്പാ
അഖിലാന്ടാമ്മാള്
ശിവകാമി
സ്മിത പാട്ടില്‍-


രൂപ സാദൃശ്യങ്ങളെ
തുറിച്ചു നോക്കി,യെത്ര,
തെക്കേ ഗോപുര നടകളിരങ്ങുന്നിടത്ത്
നിന്ന്
ആട്ട് കേട്ട് നടന്നു..

മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..

ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..

ബ്ലൂ ടൂത്തിലൂടൊരു
മെസ്സേജായി വന്നു
സ്ക്രീന്‍സേവറില്‍
മുട്ടി വിളിച്ചു..

തുറക്ക പ്പെടുമ്പോള്‍
സഭാ കമ്പമൊട്ടുമെയില്ലാതെ
ദിഗംബരയായി
ആറു മിനിട്ട് 13 സെക്കന്റ്
ആറര എംബി ക്ലിപ്പ് നിറയെ..

സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി‌ യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..

zzx . 3gp എന്നത് മാറ്റി
നമ്രത ശിരോദ്കര്‍ എന്ന്
പേര് കൊടുക്കണം
ഫോര്‍വേഡ് ചെയ്യും മുന്‍പ്‌..!

25 വായന:

പുതു കവിത said...

മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..

മനോജ് കുറൂര്‍ said...

മഹാശൈലാ, കവിതയിലൂടെ നീയിങ്ങനെ മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മഹാശല്യമാകരുത്.
രാത്രിയില്‍ വേറിട്ട കാഴ്ചകള്‍ കണ്ട് പുറമേയുള്ള ഉറക്കം പോയി. ഇപ്പോ ബ്ലൂ ടൂത്ത് വായിച്ച് അകമേയുള്ള ഉറക്കവും :(
സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടി‌യുമസാധ്യം!

SHYLAN said...

thanxz kuroor..

അനിലന്‍ said...

ശൈലാ നല്ല കവിത
റ പലയിടത്തും ര ആയി നില്‍ക്കുന്നത് തിരുത്താമോ?

ഹാരിസ് said...

ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..

രണ്‍ജിത് ചെമ്മാട്. said...

സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടി‌യുമസാധ്യം!
അസാധ്യം!!

കിനാവ് said...

നാസറു കൂടാളിച്ചേട്ടാ ആ അക്ഷരപിശാചിനെയൊക്കെയൊന്ന് ഓടിക്ക്യാരുന്നില്ലേ?

ഞാന്‍ ഇരിങ്ങല്‍ said...

കാലം മാറി കഥയും ഭാഷയും. ജീ‍വിതമപ്പോഴും
ബാക്കി തന്നെ.
"കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു.“

ജീവിതത്തിന്‍ റെ വൈരുദ്ധ്യങ്ങളെടുത്ത് ചേര്‍ക്കുന്നു
‘സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി‌ യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..:

ക്യാമറയില്‍ നോക്കാതിരിക്കുന്നത്
പത്മ ദള ചിരിയില്‍ ഒളിച്ച് വയ്കുന്നത്
പിക്ചര്‍ക്വാളിറ്റിയുടെ സുതാര്യമായ ഭൂഖണ്ഡം
ശൈലന്‍..നല്ല കവിത.

പുതു കവിത said...

പ്രിയപ്പെട്ടവരേ..
അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം.ഇവിടെ കഫെയില്‍ നിന്നും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്.ക്ഷമിക്കുക

വികടശിരോമണി said...

ഇതു പുതുകവിതയെന്നല്ല പറയണ്ടത്,ഭീകരകവിതാ‍ന്നാ.
ശൈലകൃതികളുടെ തിളക്കം സഹിച്ചൂട.
പോട്ടെ.
ഇനീം ഇജ്ജാതി സാധനങ്ങൾ പോരട്ടെ:)

പി എ അനിഷ്, എളനാട് said...

ജീവിതം വളരെ സുതാര്യമാണ് ശൈലാ
അസാധ്യമായ പിക്ചര്‍ക്വാളിറ്റിലില്‍ അത് കാണിച്ചോട്ടെ

ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..
(എത്ര സ്വാഭാവികം)

പേരുമാറ്റി ഫോര്‍വേഡ് ചെയ്യാനുളള ആ മനസ്സുണ്ടല്ലോ, ആ ഭീകരമനസ്സ് അതില്ലാത്തവന് ജീവിക്കാന്‍ യോഗ്യതയില്ല എന്നു പറയേണ്ടിവരും ഈ കാലത്ത്.
കാണിക്കാന്‍ തയ്യാറാണെങ്കില്‍ ഫോര്‍വേഡ് ചെയ്യുന്നതിലെന്താ തെറ്റ്?( എത്ര നിഷ്കളങ്കമായ ചോദ്യം)
ബ്ളൂ (നീല) ടൂത്ത് കാണിച്ചുളള ചിരി കാണാനാവുന്നുണ്ട്
ആശംസകളോടെ

SHYLAN said...

മാധ്യമം ആഴ്ചപ്പതിപ്പില്‍
2009 ഏപ്രില്‍ 27 ലക്കത്തില്‍
വന്നതാണ് ഇക്കവിത.
അന്ന് വായിച്ചവര്‍ ക്ഷമിക്കുക..
വേറെ സ്റ്റോക്ക്‌ ഇല്ലാത്ത്തോണ്ടാ...

SHYLAN said...

വികടശിരോമണി പറഞ്ഞു വന്നത്
ശരിക്കങ്ങടു പിടുത്തം കിട്ടീല...
തെറിയെങ്കില്‍ നല്ല മൂത്ത അയിറ്റം തന്നെ
പോന്നോട്ടെ..

ബിനോയ് said...

"വളരെ നന്നായി" എന്നല്ലാതെ എന്തു പയാന്‍. ആ അക്ഷരത്തെറ്റുകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതു പറയാമായിരുന്നു. :)

Pramod.KM said...

സുതാര്യമാണ്.
ക്വാളിറ്റിയുമസാദ്ധ്യം.
:)

hAnLLaLaTh said...

...നീലപ്പല്ലിന്റെ തിളക്കം കാണുന്നു...
കവിത നന്നായി....വിതയുള്ളത്....

കാവിലന്‍ said...

നല്ല കവിത അങ്ങിനെയാണ്, കാലവര്‍ഷം പോലെ ചിലപ്പോള്‍ നേരത്തെ എത്തിക്കളയും

റ്റിജോ said...

nalla kavitha.(kavilante comment pole)
puthiya kalathinte kannadi.keep it up!

SHYLAN said...
This comment has been removed by the author.
kalesh said...

ഈ ശൈലി ശൈലനുമാത്രം
പണ്ടൊരിക്കല്‍ കേരളകവിതയുടെ അടിമാലി പ്രകാശനക്കാലത്ത് ഈ കവിയെ
അയ്യപ്പപണിക്കര്‍ മാഷ് 'സ്റ്റൈലന്‍' എന്ന് വിളിക്കുന്നതു കേട്ടിട്ടുണ്ട്. പിന്നീട് കവിതകൊണ്ടറിഞ്ഞു സ്റ്റൈലന്റെ പൊരുള്‍. ഇപ്പോളിതാ
സ്റ്റൈലനൊരു പുതു ബ്രാന്‍ഡ് കവിതയും

യൂസുഫ്പ said...

എനിയ്ക്കൊന്നും മനസ്സിലായില്ല.

കണ്ണഞ്ചിരട്ട. said...

ശൈലന്‍!....
ജീവിതത്തിന്റെ കഥാന്തരങ്ങളുടെ പകര്‍പ്പെടുത്ത് കാണിക്കുക്കയാണല്ലോ.
അതോ നീ,.... നീ ഞാനെങ്ങാനുമാണോ? അല്ലെങ്കിലെങ്ങനെ നിന്റെ പാതയില്‍ അതേ പതിനാറുകൊല്ലക്കണക്കില്‍.... അല്ല നിനക്കല്പ്പം തെറ്റിയിട്ടുണ്ട് അവള്‍ക്ക് മഞ്ഞനിറത്തിലുള്ള പിഞ്ഞിയജാക്കറ്റും നീലയില്‍ സ്വര്‍ണ്ണക്കസവുള്ള കഷ്ടിച്ച് കണങ്കാല്‍ മറയുന്ന നീളത്തിലുള്ള പാവാടയുമായിരുന്നു.

പുള്ളിക്കാള said...

പ്രിയ ഇരിങ്ങല്‍,

വലിക്കാന്‍ വിധിക്കപ്പെട്ടവനാണെങ്കിലും എല്ലാ കവിതകളേയുമിങ്ങനെ താങ്കളുടെ നിരൂപണത്തിന്റെ കലപ്പത്തണ്ടില്‍ കെട്ടി വലിച്ചിഴച്ചു കൊണ്ടു പോകരുതേ.ചിലതെല്ലാം രണ്ടു വിരല്‍മാത്രം ചേര്‍‍ത്തെടുക്കേണ്ട നറുപുഷ്പങ്ങള്‍ മാത്രമാണെന്ന് താങ്കള്‍ അറിയുന്നുണ്ടോ?.

Anonymous said...

പുള്ളിക്കാളേ...

എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും...

-ഒരു പാട്ടുകാരന്‍

SHYLAN said...

നല്ല വാക്കുകള്‍
തന്നവര്‍ക്കെല്ലാം
ഒരു സൊയമ്പന്‍ പീസ്‌
ഫോര്‍വേഡ് ചെയ്യാന്‍ തോന്നുന്നു..

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • സ്വര്‍ണത്തിന്റെ സാമൂഹികഭാവനകള്‍ - സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയുണ്ട്, ഇന്ദുലേഖ എന്ന പേരില്‍. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു പാരഡി. ചന്തുമേനോന്റെ നായരായ നായികയ്ക്ക് 70 വയസ്സാവുന്ന സമയത...
  • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
  • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP