Wednesday, May 27, 2009

പി.എ.അനിഷ്

നിലക്കടല തിന്ന്


തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്‍ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍

സായാഹ്നപത്രത്താള്‍
മറിച്ചിരിക്കുന്നു ചിലര്‍
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്‍

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലേയ്ക്കൂര്‍ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകള്‍ കടന്ന്
മൗനത്തിന്റെ തോടിനുളളില്‍
ഉറങ്ങിയുണര്‍ന്നപ്പോഴേക്കും
വീടെത്തിയിരുന്നല്ലോ

14 വായന:

പുതു കവിത said...

തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

സബിതാബാല said...

ജിബ്രാന്റെ:അവര്‍ ചായം തേയ്ക്കാത്ത ചവിട്ട് പടികളിലിരുന്ന് ചോളം തിന്നുമ്പോള്‍..എന്നപോലെ

Melethil said...

എന്നെ ഉള്ളില്‍ എവിടെയോ തൊടുന്നുണ്ട് !

റ്റിജോ said...

odukkam ottum nannayilla

Anonymous said...

നിലക്കടല വറുത്തത് തൊണ്ടോടെയാണെന്ന് അവസാനം മനസ്സിലാവുന്നുണ്ടല്ലോ
പിന്നെന്തിനാണ് തുടങ്ങുമ്പോഴും കവിതയുടെ ഭംഗികളയാനൊരു തൊണ്ട്?
ആദ്യത്തെ നാലുവരികള്‍ കടലത്തൊണ്ടിന്റെ വിശദീകരണവുമായി കവിതയില്ലാതെ നില്‍ക്കുന്നു.
ബാക്കിയൊക്കെ നന്ന്.

- ഇരിങ്ങല്‍ ജൂനിയര്‍

സന്തോഷ്‌ പല്ലശ്ശന said...

രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍...

നല്ല വരികള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ചുട്ട ജീവിതങ്ങളുടെ നെട്ടോട്ടം, അനീഷ്‌ വളരെ നല്ല കവിത!!

എങ്കിലും ആദ്യത്തെ നാലു വരിയില്‍ ഒരുഒതുക്കമില്ലാത്തതു പോലെ തോന്നി.
"ബസ്‌ സ്റ്റാന്‍ഡില്‍ വറുത്തുവെച്ചിരുന്ന
തൊണ്ടുള്ള നിലക്കടലയൊരു പൊതി വാങ്ങി
പിന്നിലെ സീറ്റിലിരുന്നു... "
എണ്റ്റെയൊരു തോന്നല്‍, അത്ര തന്നെ.

പാവപ്പെട്ടവന്‍ said...

രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊഴിയുന്നവര്‍
മനോഹരം

kichu said...
This comment has been removed by the author.
kichu said...

നല്ല കവിത.
പുതുമയുളള വിഷയം.
ഞാനും ബസ്റ്റാന്റില്‍ നിന്ന് രാത്രിവണ്ടിയില്‍ പലപ്പോഴും യാത്രചെയ്തിട്ടുണ്ട്, ഇതുപോലെ.
അത് അനുഭവിച്ചു, ഈ വരികളിലൂടെ.
പ്രതീക്ഷിക്കാവുന്ന കവിയാണ് താങ്കള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവിതകള്‍ വായിച്ചിട്ടുണ്ട്.

SHYLAN said...

samshayam വേണ്ട..
എല്ലാ വരികളിലെ കവിതയും
ഉള്ളില്‍ വന്നു തൊടുന്നുന്ടു..

well done അനീഷ്..

Anonymous said...

"പുതുകവിത"യുടെ
ലേ ഔട്ട് മാറ്റിയതില്‍
സന്തോഷം അറിയിക്കുന്നു. ആശംസകള്‍.

Anonymous said...

nalla kavitha
anish,,congrats

എം.ആര്‍.വിബിന്‍ said...

പ്രിയപ്പെട്ട അനീഷ്‌
പൊരിയുന്നുണ്ട് നെഞ്ചിലും
ഒരു വറചട്ടി നിറയെ
നിലക്കടലകള്‍ .........

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • സ്വര്‍ണത്തിന്റെ സാമൂഹികഭാവനകള്‍ - സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയുണ്ട്, ഇന്ദുലേഖ എന്ന പേരില്‍. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു പാരഡി. ചന്തുമേനോന്റെ നായരായ നായികയ്ക്ക് 70 വയസ്സാവുന്ന സമയത...
  • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
  • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP