വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
© പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009
Back to TOP
5 വായന:
നിങ്ങളുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു
അയ്യോ.... തികച്ചും തെറ്റായ തീരുമാനമാണ്... എന്തിന്റെ അടിസ്ഥാനത്തിലാണ് പുതുകവിതാ ബ്ലോഗില്‍ ആര്‍ക്കും താല്പര്യമില്ലാതായി എന്ന് പറയുന്നത്...
ഇതിലെ കവിതകള്‍ കൃത്യമായി വന്ന് വായിക്കുന്നവരോട് ചെയ്യുന്ന അപരാധമാണ്...
ബ്ളോഗ് വായന വെറും നേരമ്പോക്കായി മാറുന്നുണ്ടോ എന്ന് സംശയം. നല്ല രചനകള്‍ വായിക്കാന്‍ ആളുണ്ടാവാതിരിക്കുകയും ചവറുകള്‍ പരസ്പരം പുറം ചൊറിയുന്ന പരിപാടി പോലെ വായിക്കപെടുകയും ചെയ്യുന്ന ഒരവസ്ഥ നിലനില്ക്കുന്നു. ഒരു പത്രാധിപരുടേയും മുതലാളിയുടേയും ഓശാരമില്ലാതെ നല്ല കവിതകള്‍ വെളിച്ചം കാണിക്കുന്നതില്‍ പുതുകവിത നല്ല ഒരു ശ്രമം നടത്തിയിരുന്നു. അത് നിര്‍ത്തരുതെന്ന് ഒരു അഭ്യര്‍ത്ഥന ഉണ്ട്.
താല്കാലികമായ ഒരടച്ചു പൂട്ടല്‍ .പുതുകവിതക്ക്
വായനക്കാര്‍ നല്കിയ നല്ല സ്വീകരണം മറക്കുന്നില്ല.നല്ല ശക്തമായ രചനകള്‍ കിട്ടാത്തതിന്റെ അഭാവം .വായനക്കാര്‍ ബ്ലോഗില്‍ നിന്ന് വിട്ടു നിന്നതും,എല്ലാ എഴുത്തുകാരും വലിയ എഴുത്തുകാരായി....മറ്റു സാധ്യതകള്‍ തെടിപ്പോയതും....
നല്ല രചനകളുമായി കരുത്തോടെ പുതുകവിത തിരിച്ചു വരും എന്ന പ്രത്യാശയില്‍...
പുതുകവിത നിര്‍ത്തിവെക്കാനുണ്ടായ സാഹചര്യം തീര്‍ത്തും ദുഖകരമായി. എഡിറ്ററുടെ താല്പര്യക്കുറവു പരിഗണിച്ച് എന്ന്... ബാനര്‍ തിരുത്തി എഴുതുക!
കരുത്തുള്ള വായനക്കാരുടെ സ്ഥിരസന്ദര്‍ശന കേന്ദ്രമായിരുന്നു ഇവിടം എന്നതിനെ കാറ്റില്‍ പറത്തരുത്.
വീണ്ടും പുതുകവിത പൂക്കും.. എന്ന പ്രത്യാശയില്‍
Post a Comment