Tuesday, January 22, 2013

വിശാഖ് ശങ്കർ

മീശക്കാരൻ കേശവനെന്ന 
'ശ'കാരപ്പാട്ടിലെ നായകനെപ്പോലെ 
അറ്റം നീണ്ട്‌ പൊന്തിവളഞ്ഞൊരു 
കൊമ്പൻ മീശയുണ്ടായിരുന്നു 

ഏതാഹാരത്തിനുമെന്നപോലെ 
തിന്നാൻ ആശ ദോശയോടുമുണ്ടായിരുന്നു 

അറവുകാരൻ കരീംകാക്കയ്ക്ക്‌ 

മീശയ്ക്കു മുകളിൽ 
മൂക്കിനിരുപുറം 
സദാ ചോര നിറമുള്ള 
ഉരുളൻ കണ്ണുകൾ 

മുഴുത്ത മൊട്ടത്തല 

കണ്ണിൽ ചോരയുണ്ടെന്നറിഞ്ഞാവും 
ഏത്‌ കവലയിൽ വച്ചും 
കുട്ടികൾ പോലും വിളിക്കും 
'കുണ്ടി കരീങ്കാക്കേ' 

പിൻ വിളി തറച്ച്‌ 
തിരിഞ്ഞു നിൻൽകുമ്പോൾ 
കണ്ണിൽ തീയല്ല 

കപ്പടാമീശയുടെ 
അറ്റത്തെ വട്ടം പോലെ 
തുളിമ്പിയിട്ടും അടരാതെ 
ഒരു തുള്ളി കരയുന്ന കശാപ്പുകാരനെന്നത്‌ 
പാട്ടിലും കവിതയിലും കൊള്ളാത്ത 
ഒരു മിത്തായി 

കാക്കയതിലെ 
മീശ വച്ച തമാശയായി 

കാളിയൂട്ടുകാണാൻ ഒരിക്കൽ 
വെറുതേ ഒരു കമ്പത്തിന്‌ 
കൂടെക്കൂടിയതാണ്‌ 

നെല്ല് വിതറിയാൽ 
നിലത്തെത്താത്ത തിരക്കിൽ 
കൗമാരം പെണ്ണുടലുകളിൽ 
പരീക്ഷണങ്ങൾ മെനയുന്ന മൈതാനിയിൽ 
മീശമുളയ്ക്കാത്ത എന്റെ വിരലുകൾ 
മുഖമില്ലാത്തൊരു വെറും ചന്തിയിൽ 
പൗരുഷത്തിന്റെ 
ഒന്നാം പാഠമെഴുതവേ 
വിരലിൽ മെരുങ്ങാതത്‌ 
മുടിയഴിഞ്ഞ്‌ തിരിഞ്ഞു നിന്നു പ്ലാമുടിയൂരി 
പൊന്നറമാരുടെ കൈ തട്ടി 
കാളി ദാരികനായി കുതിക്കുന്ന 
കാഴ്ചയുടെ വാൾമുനത്തുമ്പിൽ 
കണ്ണുതുറിപ്പിച്ച്‌ പെരുവിരലിലെഴുന്ന് 
വാ പൊളിച്ചു നിൽക്കുകയാണ്‌ 
കഥയറിയായ്മകളുടെയൊരു 
പടുകൂറ്റൻ കരിംകാക്ക 

ഭ! കുണ്ടിക്കുപിടിക്കുന്നോ 
കണ്ടാറോളിമകനെ എന്ന് 
കവിളിലൊരു കതിനാ വെടി 

കുരവയും പുഷ്പവൃഷ്ടിയും 

കോലം വരച്ച 
മത്തങ്ങാത്തലയറുത്ത്‌ 
തുള്ളിയടങ്ങി 
പ്രതീകാത്മക നിഗ്രഹം 

കടലയും കപ്പലണ്ടിയും 
കാളീമാഹാത്മ്യകഥകളും കൊറിച്ച്‌ 
മടങ്ങുകയായ്‌ അമ്പലപ്പറമ്പ്‌ 

കവിളിൽ പൊട്ടിയ വെടി 
ആരുടെ വഴിപാടെന്നറിയാതെ 
തപ്പിത്തടഞ്ഞ്‌ കരിങ്കാക്കയും 

മേത്തൻ കാളിയൂട്ടിനുപോയ കഥമാത്രം 
മടങ്ങാതെ അടങ്ങാതെ 
കവലയിലും പറമ്പിലും 
വെടിവട്ടങ്ങളിലുമൊക്കെയായ്‌ 
പട്ടയം വാങ്ങി സ്ഥിരതാമസമായി കിട്ടിയത്‌ ഒരൊറ്റ അടിയല്ലെന്ന് 
പല കവലകളിൽ വച്ച്‌ 
പല നാവുകൾ അടിച്ച 
കമ്പിയില്ലാ കമ്പികൾ 
വായിച്ചറിഞ്ഞു 
കരീങ്കാക്ക 

അപ്പൊഴേയ്ക്കും 
വളർന്ന മീശയും 
നടന്ന മണ്ണും 
വടിച്ചു മാറ്റപ്പെട്ട പുറമ്പൂച്ചുകളിൽ 
കോട്ടും ഷൂസും ധരിപ്പിച്ച്‌ 
മാനങ്ങളിൽനിന്ന് വിമാനങ്ങളിലേയ്ക്ക്‌ 
കടലിനെ കീഴിലാക്കി 
കീശ നിറയെ പുത്തനുണ്ടാക്കി 
തിരിച്ചെത്തി 

പൂജാമുറിയിൽ വാങ്ങിവച്ച 
ശിവകാശി പ്രിന്റ്‌ ദൈവങ്ങളെപ്പോലെ 
സർവ്വ കാലൻ 
സകല ചരിത്രൻ 
സാത്വികൻ 
സുന്ദരൻ 
ഞാൻ 


ഒരു മുഴുത്ത 
ആട്ടിന്തല കറിവച്ച്‌ 
ഒരു കുപ്പി 
വാറ്റ്‌ അറുപത്തിയൊമ്പതിന്റെ 
കൊരവള്ളി തിരിച്ചു പൊട്ടിച്ച്‌ 
അറവുശാലയിലെ അന്തിക്കൊപ്പം 
ഈച്ചയെപ്പോലും കൂട്ടാതെ കുടി 
വീരസ്യം പറഞ്ഞ്‌ 
കഥകൾ കേട്ട്‌ 
കെട്ടിപ്പിടിച്ചു ചോദിച്ചു 

"ചങ്കുറപ്പില്ലാത്ത നിങ്ങൾക്ക്‌ 
ഇനിയുമെന്തിനീ 
മുഖത്തു കൊള്ളാത്ത 
മീശയിക്കാ?" 

തീറ്റ കൊടുക്കുമ്പം 
അറവുമൃഗങ്ങൾക്ക്‌ 
വളർത്താനാണെന്ന് തോന്നാതിരിക്കാനെന്ന് 
കള്ളുമ്പുറത്ത്‌ 
കുറെ കരഞ്ഞു. ആകാശത്തിലൂടെ 
കാലം പിന്നെയും പലവട്ടം പറന്നു 

അന്ന് മസ്കറ്റിലാണ്‌ 


രാതി മിന്നായ വാർത്തയിൽ 
വായിച്ചു 
പരവൂരെങ്ങാണ്ടൊരു പെങ്കൊച്ച്‌ 
രാത്രിവണ്ടിയിറങ്ങി വരുംവഴി 
ആരൊക്കെയോ ചേർന്ന് ഓരം 
യൂക്കാലി കാട്ടിലേയ്ക്ക്‌ 
ഇഴച്ചുകൊണ്ടുപോയെന്ന് 

വെളുപ്പാങ്കാലം 
മാടിനെ അറുക്കുമ്പോലെ 
കരച്ചിലു പോലും 
പകലു കേട്ടില്ലത്രെ 

കാലത്ത്‌ കതകിന്റെ 
കൈപ്പിടിയിൽ തൂങ്ങി 
വർത്തമാന പത്രം 

അതിൽ 
കുണ്ടിക്കരിങ്കാക്കയുടെ മുഖം 

കൂട്ടുപ്രതികൾക്കായി 
തിരച്ചിൽ തുടരുകയാണ്‌ ! അപകടവും 
എന്തിന്‌ അപവാദം പോലും 
ഭയക്കാൻ വയ്യാത്ത വണ്ണം 
കത്തി നിൽക്കുകയാണൊരു 
കൗതുകം 

അടുത്ത അവധിക്ക്‌ 
ഒളിച്ചു പോയ്‌ കണ്ടപ്പൊഴും 
തീർന്നിട്ടില്ല അന്വേഷണം 


ഒരുത്തിയെ പിടിച്ചു വച്ച്‌ 
പരസഹായമില്ലാതുടുമുണ്ടഴിക്കാൻ 
പ്രയാസമാവും ഈ മുതുപ്രായത്തിലെന്ന 
സമാന്യബുദ്ധിയുടെ മടിക്കുത്തിലെ 
ഒരു വിറയിലിലാണത്രെ 
വ്ഴിമുട്ടി അന്വേഷണം 

പോലീസ്‌ തുടരുകയാണ്‌ 

കാക്കയ്ക്ക്‌ പക്ഷെ ആ 
കഥയൊന്നുമറിയില്ല 

അറുക്കാനോ വളർത്താനോ എന്നറിയാതെ 
കാടി കുടിക്കുന്ന മാടിന്റെ 
അതേ പകപ്പ്‌ 

കഥയറിയായ്മകളുടെ അതേ പഴഞ്ചൻ 
കാളിയൂട്ടുപതിപ്പ്‌ 

മൊട്ടത്തലയ്ക്ക്‌ കീഴിൽ 
ഇപ്പൊൾ ആ 
കൊമ്പൻ മീശയില്ല 

കണ്ണിൽ ഇനിയും 
കശാപ്പുകാരന്റെ 
വിലാസം വിട്ടുകിട്ടാതെ 
മടിച്ചു മിടിക്കുന്ന 
ഇത്തിരി ചുവപ്പു മാത്രം 
പിന്നീട്‌ ഒത്തിരിയൊന്നും 
ഓർക്കാനെ കഴിഞ്ഞിട്ടില്ല 

അറിയാവുന്നവയിൽനിന്ന് 
ആകാംക്ഷ പോലെ 
ഓർമ്മകളിൽനിന്ന് അയാൾ 
മറക്കപ്പെട്ടിരിക്കുന്നു 

എന്നാലും ഇപ്പൊഴും 
ക്ഷൗരം കഴിഞ്ഞ കവിളിൽ 
വിരലോടിച്ചു നോക്കുമ്പോൾ 
ചില നേരങ്ങളിൽ 
വിരലുടക്കും 

നിങ്ങൾ വിചാരിക്കുന്ന 
ആ അതിൽ അല്ല 

കളിക്കുടുക്കയിൽനിന്ന് 
കുഞ്ഞുങ്ങൾ കണ്ടെടുത്ത്‌ 
പുതിയതുപോലെ 
ചൊല്ലി നടക്കുന്നത്‌ 

"മീശക്കാരൻ കേശവനു 
ദോശ തിന്നാൻ ആശ 
ദോശ തിന്നാൻ കാശില്ലാതെ 
തപ്പി നോക്കി കീശ" 

6 വായന:

nazar koodali said...

"മീശക്കാരൻ കേശവനു
ദോശ തിന്നാൻ ആശ
ദോശ തിന്നാൻ കാശില്ലാതെ
തപ്പി നോക്കി കീശ"

വിഷ്ണു പ്രസാദ് said...

വിശാഖ്,ഗംഭീര രചന.
ഏറെക്കാലത്തിനു ശേഷം വിശാഖ് ഞെട്ടിച്ചു.

അനൂപ്‌ കോതനല്ലൂര്‍ said...

Vishnu prasad fb yil ezhuthiyathu vayichittanu njan vayichathu. Super aayitto

മനോഹര്‍ മാണിക്കത്ത് said...

കോരി തരിപ്പിച്ച രചന വിശാഖ്

Vinodkumar Thallasseri said...

ഒരു കവിതയല്ല. ഒരു വ്യക്തിയിലൂടെ പലരുടെ, ഒരു ദേശത്തിണ്റ്റെ, ഒരു തലമുറയുടെ, അല്ല പല തലമുറകളുടെ വളര്‍ച്ചയും വിളര്‍ച്ചയും മനോഹരമായി എഴുതി, വിശാഖ്‌.

അനൂപ് ചന്ദ്രന്‍ said...

വിശാഖ്, നല്ല കവിത. സൌന്ദര്യമുള്ള ഭാഷ.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

 • ചലം - കഴുത്തറുത്തിട്ട പശുവിനെപ്പോലെ പെയ്യുന്ന മഴ . അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച് വാലാട്ടിക്കിടക്കുന്ന ഞാൻ. രാവിലെ മുതൽ വൈദ്യുതിയെ ആരോ വെളിച്ചത്തിന്റെ ഒരു പിയാ...
 • ജോസേട്ടൻ - *ഞങ്ങളുടെ നാട്ടിൽ* *കവിത ചിക്കൻ സെന്റർ* *എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്* *കുറേക്കാലം മുൻപ് * *ജോസേട്ടനാണു* *ഈ കട തുടങ്ങിയത്* *ഇപ്പോഴത് മകൻ നടത്തുന്നു* *...
 • അന്തമില്ലാത്ത കവിത / യെഹുദ അമിച്ച - അന്തമില്ലാത്ത കവിത / യെഹുദ അമിച്ച പുതിയ മ്യൂസിയത്തിനുള്ളിൽ പഴയ സിനഗോഗ് സിനഗോഗിനുള്ളിൽ ഞാൻ എനിക്കുള്ളിൽ ഹ്യദയം ഹ്യദയത്തിനുള്ളിൽ മ്യൂസിയം മ്യൂസിയത്തിനുള്ളിൽ സ...
 • - Column center Column left Column right
 • അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും - ഞാൻ ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ കവിതയെഴുതിയതു കണ്ടാലുടൻ അമ്മാവൻ തുരുതുരാ വിളിക്കും ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു മറ്റൊരാളെക്കുറിച്ചുള്ള...
 • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
 • സൂര്യനെ ഉപ്പിലിട്ട കടല്‍ - *മനോജ് കുറൂര്‍ഉപ്പിലിട്ടതു വായന* ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു ...
 • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
 • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
 • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
 • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
 • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
 • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
 • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

 • ഫാഷനും ഇച്ഛാധികാരവും* - ''വല്യമ്മയ്‌ക്കെന്താ മോഹം? വല്യമ്മയ്‌ക്കെന്തെങ്കിലും തിന്നാന്‍ വേണോ? പാലു കുടിക്കണോ? എളനീരു കുടിക്കണോ? വല്യമ്മയ്‌ക്കെന്താ മോഹം?'' രമണി ചോദിച്ചു. രോഗിണിയുടെ...
 • കലികാലം - പൂവിടാനിരിക്കുമ്പോൾ ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്ന ഓണത്തുമ്പികളെക്കണ്ട് കുട്ടികൾ ബഹളം വയ്ക്കുന്നു പൂക്കളം അവരുടേതു മാത്രമായൊരു ചിത്രമായിരുന്നു മാഷവരെ ...
 • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
 • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
 • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
 • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
 • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
 • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP