Friday, October 7, 2011

ഉമ രാജീവ്


കുളംബിട്ടു ചവിട്ടാമൊ
മാര്‍ബിള്‍ത്തറയില്‍?
വാലിട്ടടിക്കാ‍മോ
മിനുത്ത ചുവരില്‍?
മുട്ടിക്കുടിക്കാമൊ
ആ ഇടിഞ്ഞഅകിട്ടില്‍?
ചടഞ്ഞു കിടക്കാമോ
സ്വന്തം ചാണകത്തില്‍?
പുല്ലിട്ടുതരുമോ
കഴുത്തുപാടകലത്തില്‍?
തലനീട്ടി കടിക്കാമോ
വേലിത്തലപ്പിനെ?
ഒരുവട്ടം വെടിപ്പാക്കിയാല്‍
ഇടംമാറ്റി കെട്ടുമൊ?

നോട്ടം പാളുന്നു വാവുനാളുകളില്‍
വലിച്ചൊന്നിടാമോ ജാലകവിരികള്‍?

അയവെട്ടലേറിയാല്‍
അറുക്കാന്‍ കൊടുക്കുമൊ?
ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?






11 വായന:

ഏറുമാടം മാസിക said...

അയവെട്ടലേറിയാല്‍
അറുക്കാന്‍ കൊടുക്കുമൊ?
ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബന്ധനത്തില്‍ അകപ്പെടുഅന്നവരുടെ വികാരങ്ങള്‍ തീക്ഷ്ണമായി ചിത്രീകരിച്ചിരിക്കുന്നു..അവര്‍ക്ക് വേണ്ടത് നമ്മളെ കറന്ന് ഊറ്റിക്കുടിക്കല്‍ മാത്രമാണു..അതിനു പകരം തരുന്നതോ അസ്വാതന്ത്ര്യവും...കൈകാലുകളെ ബന്ധിച്ചവര്‍ നമ്മുടെ പ്രണയത്തെപ്പോലും അപഹരിച്ചിരിക്കുന്നു...

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
നന്ദി ആശംസകള്‍ !

മുകിൽ said...

ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?

ha! nalla avatharanam..

ടി പി സക്കറിയ said...

എല്ലുറപ്പൂള്ള കവിത

Yasar said...

അടുത്ത കാലത്തൊന്നും ഇങ്ങനെ ആരും കറന്നതായി കണ്ടിട്ടില്ല. ഇതിന്റെ ചൂട്/ ഇതാ/ ഇവിടെ/ ഇപ്പൊഴും/.........
അനേക സാദ്ധ്യതയുടെ ഒരു കറക്കൽ, നന്ദി.

Rajeeve Chelanat said...

ഏട്ടിലെ പയ്യിന്റെ കറക്കം അങ്ങിനെയൊക്കെയാണ്..
ശക്തമായ കവിത.
അഭിവാദ്യങ്ങളോടെ

അജിത് said...

കവിത ഇഷ്ടമായി..

പൊട്ടന്‍ said...

ബ്ലോഗിലെ മനസ്സില്‍ ചേര്‍ത്ത് വയ്ക്കാവുന്ന ഒരു കവിത

vayal said...

നിരന്തരം കരക്കപ്പെടുന്നതില്‍ നാം നിര്‍വൃതി കൊള്ളണം....അല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല....അസ്വാതന്ത്ര്യത്തെ ഓര്‍മിപ്പിച്ചതിനു നന്ദി......

ഉമാ രാജീവ് said...

നന്ദി...................

നിരഞ്ജന്‍.ടി.ജി said...

നല്ല കവിത ഉമ..

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP