വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Friday, April 23, 2010
രാജു ഇരിങ്ങല്‍
രണ്ട് കയ്യും ഒരു ഉടലുമുള്ള
കുപ്പായമാണ് ജീവിതം
നിറമുള്ളതും കെട്ടതുമായി
അഴുക്കു പിടിച്ചതും വെളുത്തതുമായി
കഴുകി കളയാവുന്ന ഒരു വെളുത്ത
കുപ്പായമാണ് ജീവിതം.
ആദ്യത്തെ കരച്ചിലില്‍
വീഴുന്ന വെളുത്ത കുപ്പായത്തിന്
കയ്യുകളുണ്ടായിരുന്നില്ല
കെട്ടുകള്‍ മാത്രം
അമ്മയുടെ സ്നേഹത്തില്‍ കുടുങ്ങിയ
ഇരട്ട കെട്ടുകള്‍.
കുഞ്ഞിനെ കാണാന്‍
വരുന്നവര്‍ വരുന്നവര്‍
കയ്യുകളുള്ളത് മാത്രം നല്കി
നിറമുള്ളത് മാത്രം നല്കി
തലയുള്ളത് മാത്രം നല്കി
ഉടലഴകിനെ പുല്കി
അമ്മയുടെ സ്നേഹത്തിന്റെ കെട്ടുകളറുത്തു.
കുളിക്കുമ്പോഴും
കുളിപ്പിക്കുമ്പോഴും
കുപ്പായങ്ങളെല്ലാം ഊരിമാറ്റപ്പെടുക തന്നെ ചെയ്തു.
ഒപ്പം
കഴുകി കളഞ്ഞു
ഉണ്ടുറഞ്ഞ പാല്ക്കറകള്
തേച്ചു മിനുക്കി
ഉടലറിവുകള്‍
കഞ്ഞിയും കറി വച്ചു കളിക്കുമ്പോഴാണ്
അമ്മയും അച്ഛനുമായി ഉടല് ജീവിതമാരംഭിക്കുന്നത്
എന്തൊരു സുഖം
ഇപ്പോള്‍ സുഖത്തിന്
കുപ്പായത്തിന്റെ നിറം, മണം.
പളപളപ്പ്.
അളവുകള്‍ മാറിയ കുപ്പായം മാറ്റി
അവളുടെ മുലയില്‍ നിന്നും സ്നേഹം
ഊറ്റിയെടുക്കുമ്പോള്‍
വിഷക്കായ തിന്നുന്ന ചവര്‍പ്പായിരുന്നു ചുണ്ടില്‍
വീടിറങ്ങുമ്പോള് അവള്;
കുപ്പായമവിടെ വച്ചേക്കൂ
ഞാന്‍ കഴുകി ഉണക്കിതരാംന്ന്.
അമ്മയുടെ സ്നേഹവമവള്‍
കഴുകി ഉണക്കി കളയുമെന്ന് ഭയന്ന്
ഇറങ്ങി ഓടി.
Subscribe to:
Post Comments (Atom)
8 വായന:
അമ്മയുടെ സ്നേഹവമവള്‍
കഴുകി ഉണക്കി കളയുമെന്ന് ഭയന്ന്
ഇറങ്ങി ഓടി.
വത്യസ്തം..
എളുപ്പമൊന്നും ഊരിയെറിയാനാവാത്ത ഒരു കുപ്പായമല്ലേ ജീവിതം....കഴുകി വെടിപ്പാക്കൽ എപ്പോഴും എളുപ്പമാവണമെന്നുമില്ല.
വ്യത്യസ്തതയുള്ള കവിത.
നന്നായി.... വേറിട്ട് നിന്ന് പറയാനായി
കവിത ഇഷ്ടമായി....
ശില്പ്പസൗന്ദര്യം ഞാനുമായി സംവേദിക്കുന്നില്ല...
നന്നായിട്ടുണ്ട് രാജു,അമ്മയുടെ സ്നേഹത്തിന്റെ പരിഭാഷ,കവിതയുടെ വ്യത്യസ്ഥത എല്ലാതന്നെ,ആകെ പുതിയ ആശയം.
സുന്ദരമായ കവിത.
നന്ദി.
കുളിക്കുമ്പോഴും
കുളിപ്പിക്കുമ്പോഴും
കുപ്പായങ്ങളെല്ലാം ഊരിമാറ്റപ്പെടുക തന്നെ ചെയ്തു.
Oh...... Raju.. you wrote in my heart...
Post a Comment