രമ്യ ആന്റണി
മിന്നാമിനുങ്ങ്
എനിക്കിപ്പോള്‍
കടല്‍ കാണുന്നതിനോ,
ആകാശത്തിലേക്കു
നോക്കുന്നതിനോ ആകുന്നില്ല.
തടവറകളും
ഇതുപോലെയാകുമോ..?
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാല്‍
ബന്ധനങ്ങളാല്‍
ചുറ്റപ്പെട്ട്...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
കൂട്ടിരിപ്പ്
ആഘോഷങ്ങളുടെ
സന്തോഷങ്ങളിലും
ഒറ്റയ്ക്കായ ഒരു ചെറുമുറി...
നിനക്കും അവര്‍ക്കൊപ്പം
ആടുകയും പാടുകയും
ചെയ്യാമായിരുന്നല്ലോ...
ഉയര്‍ന്ന നിലവാരത്തിലുള്ള
അപ്പരുചികളില്‍ മദിച്ചും
പതയുന്ന വീഞ്ഞില്‍
പുതച്ചും നടക്കാമായിരുണല്ലോ...
എന്നിട്ടും,
ചാര നിറമുള്ള
ചെറുമുറിയില്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍
നിനക്കെങ്ങനെയാകുന്നു...
ശലഭായനം
നിന്റെയസാന്നിദ്ധ്യം
ഏറെയസ്വസ്ഥമാക്കുന്നു...
പ്രണയലേഖനങ്ങള്‍
നീല നിറമുള്ള ശലഭങ്ങളാണ്...
എന്റെ ഗണിതപുസ്തകം; നിനക്ക്...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങള്‍...
രോഗം തളര്‍ത്താത്ത ഇഛാശക്തിയുടേയും കഠിന പ്രയത്‌നങ്ങളുടേയും മികവുറ്റ ഉദാഹരണമാണ് ഈ കുഞ്ഞു പെങ്ങള്‍ ..എറണാകുളം ജില്ലയിലെ ആലുവയില്‍ ജനനം . മൂന്നു വയസ്സു മുതല്‍ തിരുവ നന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ചു .എസ് എസ് എല്‍ സി ഫസ്റ്റ് ക്ലാസോടെ പാസായി. ഡിപ്ലോമ ഇന്‍ കംപ്യൂ ട്ടര്‍ ആപ്ലിക്കേഷനിലും ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോ ഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി . തിരുവനന്തപുരത്തെ ലീല കെംപിന്‍സ്കി ഹോട്ടലില്‍ ഇന്‍ ഹൌസ് ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിണല്‍ക്യാന്‍സര്‍ സെന്ററില്‍പ്രവേശിപ്പികപ്പെട്ടു .പ്രതികൂല ജീവിതസാഹചര്യങ്ങളേയും നാവില്‍ പടര്‍ന്ന അര്‍ബുദത്തേയും കവിതയുടെ വഴി യി ലൂ ടെ അതിജീ വിക്കുന്ന പോരാട്ടത്തിന്റെ പരിഭാഷയാണ് രമ്യയുടെ ആദ്യ കവിതാ സ മാഹാരം , 'ശലഭായനം'.
സോഷ്യല്‍ നെറ്റ് വര്‍ ക്കു ക ളി ലൂ ടെ രമ്യയെ അറിഞ്ഞ ആയിരങ്ങളുടെ ഉറച്ച പിന്തുണയാണ് രമ്യയുടെ കരുത്ത്. ദീര്‍ഘനാള്‍ നീണ്ട ചികിത്സക്കൊടുവില്‍ തിരുവനന്തപുരത്തെ മങ്കാട്ടുകടവിനടുത്തുള്ള വാടക വീട്ടില്‍ വിശ്രത്തിലാണ് രമ്യയിപ്പോള്‍ ....
രമ്യ, എല്ലാവരുടെയും പിന്തുണയും സ്നേഹവും ആഗ്രഹിക്കുന്നു. രോഗാന്വേഷണങ്ങളേക്കാള്‍ സൌഹൃദമാകും അവളിഷ്ടപ്പെടുക ..
http://www.shalabhaayanam.blogspot.com/
രമ്യയെ കേള്‍ക്കുവാന്‍ .. + 91 989530 4439
5 വായന:
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
പ്രിയ രമ്യമോള്‍,നീ ഒരു മിന്നാമിനുങ്ങിന്‍ വെട്ടമല്ല..!
മേഘക്കീറുകളെ വകഞ്ഞുമാറ്റി വെളിച്ചപ്പെടുന്നൊരു
പ്രഭാതകിരണമാണ്..!! ആ ശോഭയില്‍ നൃത്തം
വെക്കുന്ന ഒരു നീലശലഭമാണ്..!!!
പ്രിയ രമ്യ,
സുന്ദരമായ കവിതകള്‍. ഒരു മിന്നാമിനുങ്ങിന്റെ ശോഭയുള്ള ഈ കൊച്ചു കവിതകള്‍ സ്വപ്ന സുന്ദരമായ ഒരു അനുഭൂതി പകര്‍ന്ന് നല്‍കുന്നുണ്ട്.
ആശംസകള്‍
priya remya
shalabamgale pole
ishtam tonnunu ee varikalodu
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
ashamsakal
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
എന്ന വരികള്‍ ആണ് ഈ കവിതയില്‍ എറ്റവും സുന്ദരമായത്. വളരെ നല്ല കവിതകള്‍.
Post a Comment