Thursday, April 15, 2010


രമ്യ ആന്റണി
























മിന്നാമിനുങ്ങ്  

എനിക്കിപ്പോള്‍
കടല്‍ കാണുന്നതിനോ,
ആകാശത്തിലേക്കു
നോക്കുന്നതിനോ ആകുന്നില്ല.
തടവറകളും
ഇതുപോലെയാകുമോ..?
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാല്‍
ബന്ധനങ്ങളാല്‍
ചുറ്റപ്പെട്ട്‌...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..

കൂട്ടിരിപ്പ്

ആഘോഷങ്ങളുടെ
സന്തോഷങ്ങളിലും
ഒറ്റയ്ക്കായ ഒരു ചെറുമുറി...

നിനക്കും അവര്‍ക്കൊപ്പം
ആടുകയും പാടുകയും
ചെയ്യാമായിരുന്നല്ലോ...

ഉയര്‍ന്ന നിലവാരത്തിലുള്ള
അപ്പരുചികളില്‍ മദിച്ചും
പതയുന്ന വീഞ്ഞില്‍
പുതച്ചും നടക്കാമായിരുണല്ലോ...

എന്നിട്ടും,
ചാര നിറമുള്ള
ചെറുമുറിയില്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍
നിനക്കെങ്ങനെയാകുന്നു...

ശലഭായനം

നിന്റെയസാന്നിദ്ധ്യം
ഏറെയസ്വസ്ഥമാക്കുന്നു...

പ്രണയലേഖനങ്ങള്‍
നീല നിറമുള്ള ശലഭങ്ങളാണ്‌...

എന്റെ ഗണിതപുസ്തകം; നിനക്ക്‌...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങള്‍...


രോഗം തളര്‍ത്താത്ത ഇഛാശക്തിയുടേയും കഠിന പ്രയത്‌നങ്ങളുടേയും മികവുറ്റ   ഉദാഹരണമാണ് ഈ കുഞ്ഞു പെങ്ങള്‍ ..എറണാകുളം ജില്ലയിലെ ആലുവയില്‍ ജനനം . മൂന്നു വയസ്സു മുതല്‍ തിരുവ നന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ചു .എസ് എസ്  എല്‍ സി ഫസ്റ്റ് ക്ലാസോടെ പാസായി. ഡിപ്ലോമ ഇന്‍ കംപ്യൂ ട്ടര്‍ ആപ്ലിക്കേഷനിലും ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോ  ഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി . തിരുവനന്തപുരത്തെ ലീല കെംപിന്‍സ്കി ഹോട്ടലില്‍ ഇന്‍ ഹൌസ് ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിണല്‍ക്യാന്‍സര്‍ സെന്ററില്‍പ്രവേശിപ്പികപ്പെട്ടു  .പ്രതികൂല ജീവിതസാഹചര്യങ്ങളേയും നാവില്‍ പടര്‍ന്ന അര്‍ബുദത്തേയും കവിതയുടെ വഴി യി ലൂ ടെ അതിജീ വിക്കുന്ന പോരാട്ടത്തിന്റെ പരിഭാഷയാണ് രമ്യയുടെ ആദ്യ കവിതാ സ മാഹാരം , 'ശലഭായനം'.

സോഷ്യല്‍ നെറ്റ് വര്‍ ക്കു ക ളി ലൂ ടെ രമ്യയെ അറിഞ്ഞ ആയിരങ്ങളുടെ ഉറച്ച പിന്തുണയാണ് രമ്യയുടെ കരുത്ത്. ദീര്‍ഘനാള്‍ നീണ്ട ചികിത്സക്കൊടുവില്‍ തിരുവനന്തപുരത്തെ മങ്കാട്ടുകടവിനടുത്തുള്ള വാടക വീട്ടില്‍ വിശ്രത്തിലാണ് രമ്യയിപ്പോള്‍ ....
രമ്യ, എല്ലാവരുടെയും പിന്തുണയും സ്നേഹവും ആഗ്രഹിക്കുന്നു. രോഗാന്വേഷണങ്ങളേക്കാള്‍ സൌഹൃദമാകും അവളിഷ്ടപ്പെടുക ..


http://www.shalabhaayanam.blogspot.com/
 
രമ്യയെ കേള്‍ക്കുവാന്‍ .. + 91 989530 4439

5 വായന:

ഏറുമാടം മാസിക said...

ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..

ഒരു നുറുങ്ങ് said...

പ്രിയ രമ്യമോള്‍,നീ ഒരു മിന്നാമിനുങ്ങിന്‍ വെട്ടമല്ല..!
മേഘക്കീറുകളെ വകഞ്ഞുമാറ്റി വെളിച്ചപ്പെടുന്നൊരു
പ്രഭാതകിരണമാണ്..!! ആ ശോഭയില്‍ നൃത്തം
വെക്കുന്ന ഒരു നീലശലഭമാണ്..!!!

Unknown said...

പ്രിയ രമ്യ,

സുന്ദരമായ കവിതകള്‍. ഒരു മിന്നാമിനുങ്ങിന്റെ ശോഭയുള്ള ഈ കൊച്ചു കവിതകള്‍ സ്വപ്ന സുന്ദരമായ ഒരു അനുഭൂതി പകര്‍ന്ന് നല്‍കുന്നുണ്ട്.

ആശംസകള്‍

എസ്‌.കലേഷ്‌ said...

priya remya
shalabamgale pole
ishtam tonnunu ee varikalodu
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..
ashamsakal

ജസ്റ്റിന്‍ said...

ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം..

എന്ന വരികള്‍ ആണ് ഈ കവിതയില്‍ എറ്റവും സുന്ദരമായത്. വളരെ നല്ല കവിതകള്‍.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • - വാക്കുകളുടെ പെട്ടകം കുഴൂർ വിത്സൺ ആകാശത്തെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും പെറ്റുപെരുകിയ വാക്കുകളെല്ലാം മലീമസപ്പെട്ടതായി ദൈവം തിര...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP