Tuesday, December 29, 2009

നസീര്‍ കടിക്കാട്














തോട്ടത്തില്‍ കാല് കുത്തിയതേയുള്ളൂ
കുതിരകള്‍ക്കും ബഷീറിനും
നാവ്‌ വളര്‍ന്നു.
ദൈവമേ,
ഏതേത് മണ്ണിലാണ് നീ ഞങ്ങള്‍ക്ക്
പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?

ബഷീറേ,വേണ്ട
മുത്തങ്ങാപ്പുല്ലും തുമ്പച്ചെടിയും
നിന്റെ നാടന്‍‌പാട്ടുകള്‍
എനിക്ക് മടുത്തു
അഫാത്ത്,ചുവന്ന ആണ്‍‌കുതിര
പുല്‍‌ത്തഴപ്പില്‍ കുളമ്പടിച്ചു.
തുളസിക്കതിരിന്റെ പ്രേമഗാനങ്ങള്‍
എനിക്കും മടുത്തു
ഉബയ്യ,വെളുത്ത പെണ്‍‌കുതിര
തലകുടഞ്ഞ് ചിനച്ചു.

അഫാത്തേ ചുവന്നവനേ
നീയും കമ്മ്യൂണിസ്റ്റായിരുന്നോ
മിച്ചഭൂമിയും,ഇ.എം.എസും
നിന്റെ ദേശത്തുമുണ്ടായിരുന്നോ
നന്നാവാന്‍ നാടുകടത്തിയതോ നിന്നെയും?
അഫാത്ത്
പിന്‍‌കാലുയര്‍ത്തി തൊഴിച്ചു
പിന്നിലാരുമില്ല
ആരും തെറിച്ചുവീണില്ല
കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍‌കാലുകള്‍

രണ്ടുകാലില്‍ നില്‍ക്കാനാവാത്തവനേ
ബഷീറേ,
എന്റെ പുറത്ത് കയറ്
നിന്റെ രാജാക്കന്മാരും
കുതിരപ്പുറത്ത് കുതിച്ചവരല്ലേ

തോട്ടം ചുറ്റി വരുമ്പോള്‍
ഉബയ്യ ചോദിക്കുന്നു:
അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?
ഉബയ്യാ
ഈ കൈവെള്ളയിലുണ്ട്
പല നാട്ടുരാജ്യങ്ങള്‍
കുന്നുകൂട്ടിയ സമ്പത്ത്
നീയെടുത്തു കൊള്‍ക
പകരം
നിന്റെ തോഴി ദയശീലിയോട് പറയുക
ഞാനവളെ പ്രേമിക്കുന്നുവെന്ന്

കുതിരാലയത്തില്‍
കുതിരകള്‍ക്കും ദയശീലിക്കും നാവിറങ്ങുന്നു
മണ്‍‌മറഞ്ഞുപോയ ഭാഷകളുടെ
കുളമ്പൊച്ചയില്‍
ദയശീലിയുടെ ഉദരം പൊള്ളുന്നു
അഫാത്തേ,ആണ്‍‌കുതിരേ
പോരാളിയുടെ ധര്‍മ്മപത്നി ഞാന്‍
കാത്തിരിക്കുന്നവള്‍
പുറത്തിരുത്തി പായുമ്പോള്‍
നിനക്കവനോട് പറയരുതോ
ഞാനവനെ പ്രേമിക്കുന്നുവെന്ന്

*********************************
1993
ഒമാനിലെ സലാലയിലെ ഒരറബിവീട്
രണ്ട് കുതിരകള്‍ക്കൊപ്പം
കൊടുങ്ങല്ലൂര്‍ക്കാരന്‍ ബഷീറും
ശ്രീലങ്കക്കാരി ദയശീലിയും വേലക്കാര്‍

14 വായന:

ഏറുമാടം മാസിക said...

ദൈവമേ,
ഏതേത് മണ്ണിലാണ് നീ
ഞങ്ങള്‍ക്ക് പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?

മനോഹര്‍ മാണിക്കത്ത് said...

നസീറേ..
പലവട്ടം വായിച്ചും
വായന മതിയാക്കിയിട്ടില്ല
ഇനിയും തിരിച്ച് വരും..
വായിക്കും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മണ്‍‌മറഞ്ഞുപോയ ഭാഷകളുടെ,
പ്രത്യാശകളുടെ കുളമ്പൊച്ചകള്‍

ഇ.എ.സജിം തട്ടത്തുമല said...

വ്യത്യസ്ഥമായ പ്രമേയം.സമ്പുഷ്ടമായ വരികൾ. എങ്കിലും ഇത്തരം പ്രമേയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശരാശരി വായനക്കാരനെ കൂടി കണക്കിലെടുത്ത് അല്പം വിശദീകരണം കൂടി നൽകുന്നതിൽ തെറ്റില്ല. താഴത്തെ ചെറുകുറിപ്പെങ്കിലും നൽകിയത് നന്നാ‍യി. ഇത്തരം ചടുലമായ കവിതകൾ ഇനിയുമുണ്ടാകട്ടെ!

Rafeeq Ahamed said...

puthukkamundu kavithaykku, visadeekaranakkurippukalillathe manasilakkan vishamamanu ennoru cheriya prasnam thonni

Unknown said...

അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?

Unknown said...

naseerkka, excellent, magnificient, impressive, genuine.....and whatelse......the strength and beauty of malayalam...that's all outside words

babu(basheer)

Unknown said...

nalla kuthirakal..nalla manushyar...ennittum chodyangal chodyangal chodyangal...nalla kavitha

son of dust said...

നസീർ,എന്തോ ഉള്ളിൽ തട്ടി എനിക്ക് ഉള്ളിൽ തട്ടി,,,

kureeppuzha sreekumar said...

സ്പര്‍ശിക്കുന്ന കുതിരകള്‍ .ടോല്‍സ്ടോയിയുടെ കുതിരക്കള്‍ ഓര്‍മ്മയുണ്ടോ?വാരക്കോല്‍?

എം പി.ഹാഷിം said...

oralpam vishadeekaranamaavaam

രാജേഷ്‌ ചിത്തിര said...

കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍‌കാലുകള്‍
---:))))))

naakila said...

നല്ല കവിത നസീര്‍
മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു
ആശംസകള്‍

ശ്രീജിത്ത് അരിയല്ലൂര്‍ said...

avasaanam basheerinekkurichenkilum kurippu kotuthathu nannaayi...allel paavam vaayanakkaaran vaikkam muhammad basheero matto aavum ennu veruthue orthu kol mayir kondene...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP