വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Saturday, December 26, 2009
സുധീഷ് കോട്ടേമ്പ്രം
ചില പാട്ടുകള്‍
ആകാശവാണിക്കാര്
പാതിയില്‍ വെച്ച്
കൊരണയ്ക്കു പിടിച്ചു കൊന്നുകളയും.
അനുപല്ലവിയിലേക്ക്
ഓങ്ങിയ ഒരു ഹമ്മിങ്ങില്‍
യേശുദാസ് വെള്ളം കുടിക്കാന്‍ പോകും.
സന്ധ്യയായി
ഇനി അടുത്ത തവണ ആവട്ടെ
എന്ന് തെങ്ങുകയറ്റക്കാരന്‍
പാതിയില്‍ നിന്ന് താഴോട്ടിറങ്ങും.
ഒരാള്‍ക്ക് മാത്രം പാകമായ തടിപ്പാലം
നടുവില്‍ വെച്ച് തിരിച്ചു നടത്തും.
കറ്റയുമായി എതിരെ വന്ന പെണ്ണുങ്ങള്‍
പോയിക്കഴിയും വരെ.
മുറിച്ചു കടക്കില്ല,
ഒരു സീബ്രാവരയും.
തിരിഞ്ഞു നടക്കും
ഒടുവിലത്തെ വണ്ടിയും കടന്നു പോകാന്‍.
പാതിയില്‍ വെച്ച്
പുറകോട്ടു നടത്തുന്ന
ആരോ ഒരാള്‍ കൂടെയുള്ളതിനാല്‍
ഒരാളെയും പ്രേമിച്ചില്ല.
ഒരാളെയും അത്ര ആദരവോടെ
പിന്തുടര്‍ന്നില്ല.
ഇതാ കണ്ടില്ലേ,
ഒരിടത്തും എത്താത്ത ഈ കവിതയും!
Subscribe to:
Post Comments (Atom)
17 വായന:
ഇതാ കണ്ടില്ലേ,
ഒരിടത്തും എത്താത്ത ഈ കവിതയും!
ഈ കവിയും എവിടെയും എത്തിയിട്ടില്ലെന്നുണ്ടോ ഇഷ്ടാ!
കവിത നന്നായിരിയ്ക്കുന്നു. പാതി വഴിയിൽ ഉപേക്ഷിയ്ക്കപ്പടുന്ന എല്ലാമുണ്ട് വരികളിൽ. അതുവരെ വൃഥാനഷ്ടമയ സമയം, ധനം,പ്രതീക്ഷ......ഒക്കെ!
നന്നായിരിക്കുന്നു
എന്തോ ഒന്നുണ്ട് ഈ കവിതയില്‍
പാതിവഴിയില്‍ വച്ച് തിരിച്ചു നടക്കുന്ന എന്തോ ഒന്ന്‍
ഇഷ്ടമായി
വളരെ നല്ല കവിത
പാതിയില്‍ വെച്ച്
പുറകോട്ടു നടത്തുന്ന
ആരോ ഒരാള്‍ കൂടെയുള്ളതിനാല്‍
ഒരാളെയും പ്രേമിച്ചില്ല.
ഒരാളെയും അത്ര ആദരവോടെ
പിന്തുടര്‍ന്നില്ല.
sudeeshe
oralem adaravode pinthudaran
kazhiunnillla,
nalla nireeshanam
nee chitrangalkoppam
nireeshanagalum varcidunnu
karuthutta nireekshanam ...
aareyum pinthudaraanaakilla
ഇതാ കണ്ടില്ലേ,
ഒരിടത്തും എത്താത്ത ഈ കവിതയും!
baavukangal
നന്നായി അടുത്ത കാലത്ത്
വായിച്ച കവിതകളില്‍
ഒരു പടി മുന്നില്‍ നില്‍ക്കുന്നു
ഈ എഴുത്ത്
ആനന്ദിന്റെ നിരീക്ഷണം ( അപഹരിക്കപ്പെട്ട ദൈവങ്ങള്‍). എന്നാലും കവിത നന്നായിട്ടുണ്ട്. പ്രത്യേകിച്ചും തുടക്കം.
ഒരാള്‍ക്ക് മാത്രം പാകമായ തടിപ്പാലം
നടുവില്‍ വെച്ച് തിരിച്ചു നടത്തും.
കറ്റയുമായി എതിരെ വന്ന പെണ്ണുങ്ങള്‍
പോയിക്കഴിയും വരെ.
പാതിയില്‍ വെച്ച്
പുറകോട്ടു നടത്തുന്ന
ആരോ ഒരാള്‍ കൂടെയുള്ളതിനാല്‍
ഒരാളെയും പ്രേമിച്ചില്ല.
ഒരാളെയും അത്ര ആദരവോടെ
പിന്തുടര്‍ന്നില്ല.
valare mikavuttathu !
ethaanu sathyam ....
veendum kaanumennu karuthatte
aashamsakal
കവിത കൊള്ളാം ...ചില സന്ദര്‍ഭങ്ങളില്‍ അര്‍ദ്ധ വിരമാങ്ങള്‍ക്ക് പൂര്‍ണ്ണതയെക്കാള്‍ ശക്തിയും ഉണ്ടാകാറുണ്ട് ..
ഓ.ടോ. : ആരെയും പിന്തുടരാത്ത താങ്കളെ പിന്തുര്‍ന്നു 100 പേര്‍
ഇഷ്ടമായി
good lines...sudheesh...
congrats..
ഇതാ കണ്ടില്ലേ,
ഒരിടത്തും എത്താത്ത ഈ കവിതയും!
ee vari venda ketto...
kavitha ellayidathum ethiyittundallo
aashamsakal ...
arun kk
mathi...itryum mathi...itryenkilum venam oru kavithayil...
Post a Comment