വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, December 29, 2009
നസീര്‍ കടിക്കാട്
തോട്ടത്തില്‍ കാല് കുത്തിയതേയുള്ളൂ
കുതിരകള്‍ക്കും ബഷീറിനും
നാവ് വളര്‍ന്നു.
ദൈവമേ,
ഏതേത് മണ്ണിലാണ് നീ ഞങ്ങള്‍ക്ക്
പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?
ബഷീറേ,വേണ്ട
മുത്തങ്ങാപ്പുല്ലും തുമ്പച്ചെടിയും
നിന്റെ നാടന്‍പാട്ടുകള്‍
എനിക്ക് മടുത്തു
അഫാത്ത്,ചുവന്ന ആണ്‍കുതിര
പുല്‍ത്തഴപ്പില്‍ കുളമ്പടിച്ചു.
തുളസിക്കതിരിന്റെ പ്രേമഗാനങ്ങള്‍
എനിക്കും മടുത്തു
ഉബയ്യ,വെളുത്ത പെണ്‍കുതിര
തലകുടഞ്ഞ് ചിനച്ചു.
അഫാത്തേ ചുവന്നവനേ
നീയും കമ്മ്യൂണിസ്റ്റായിരുന്നോ
മിച്ചഭൂമിയും,ഇ.എം.എസും
നിന്റെ ദേശത്തുമുണ്ടായിരുന്നോ
നന്നാവാന്‍ നാടുകടത്തിയതോ നിന്നെയും?
അഫാത്ത്
പിന്‍കാലുയര്‍ത്തി തൊഴിച്ചു
പിന്നിലാരുമില്ല
ആരും തെറിച്ചുവീണില്ല
കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍കാലുകള്‍
രണ്ടുകാലില്‍ നില്‍ക്കാനാവാത്തവനേ
ബഷീറേ,
എന്റെ പുറത്ത് കയറ്
നിന്റെ രാജാക്കന്മാരും
കുതിരപ്പുറത്ത് കുതിച്ചവരല്ലേ
തോട്ടം ചുറ്റി വരുമ്പോള്‍
ഉബയ്യ ചോദിക്കുന്നു:
അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?
ഉബയ്യാ
ഈ കൈവെള്ളയിലുണ്ട്
പല നാട്ടുരാജ്യങ്ങള്‍
കുന്നുകൂട്ടിയ സമ്പത്ത്
നീയെടുത്തു കൊള്‍ക
പകരം
നിന്റെ തോഴി ദയശീലിയോട് പറയുക
ഞാനവളെ പ്രേമിക്കുന്നുവെന്ന്
കുതിരാലയത്തില്‍
കുതിരകള്‍ക്കും ദയശീലിക്കും നാവിറങ്ങുന്നു
മണ്‍മറഞ്ഞുപോയ ഭാഷകളുടെ
കുളമ്പൊച്ചയില്‍
ദയശീലിയുടെ ഉദരം പൊള്ളുന്നു
അഫാത്തേ,ആണ്‍കുതിരേ
പോരാളിയുടെ ധര്‍മ്മപത്നി ഞാന്‍
കാത്തിരിക്കുന്നവള്‍
പുറത്തിരുത്തി പായുമ്പോള്‍
നിനക്കവനോട് പറയരുതോ
ഞാനവനെ പ്രേമിക്കുന്നുവെന്ന്
*********************************
1993
ഒമാനിലെ സലാലയിലെ ഒരറബിവീട്
രണ്ട് കുതിരകള്‍ക്കൊപ്പം
കൊടുങ്ങല്ലൂര്‍ക്കാരന്‍ ബഷീറും
ശ്രീലങ്കക്കാരി ദയശീലിയും വേലക്കാര്‍
Subscribe to:
Post Comments (Atom)
14 വായന:
ദൈവമേ,
ഏതേത് മണ്ണിലാണ് നീ
ഞങ്ങള്‍ക്ക് പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?
നസീറേ..
പലവട്ടം വായിച്ചും
വായന മതിയാക്കിയിട്ടില്ല
ഇനിയും തിരിച്ച് വരും..
വായിക്കും.
മണ്‍മറഞ്ഞുപോയ ഭാഷകളുടെ,
പ്രത്യാശകളുടെ കുളമ്പൊച്ചകള്‍
വ്യത്യസ്ഥമായ പ്രമേയം.സമ്പുഷ്ടമായ വരികൾ. എങ്കിലും ഇത്തരം പ്രമേയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശരാശരി വായനക്കാരനെ കൂടി കണക്കിലെടുത്ത് അല്പം വിശദീകരണം കൂടി നൽകുന്നതിൽ തെറ്റില്ല. താഴത്തെ ചെറുകുറിപ്പെങ്കിലും നൽകിയത് നന്നായി. ഇത്തരം ചടുലമായ കവിതകൾ ഇനിയുമുണ്ടാകട്ടെ!
puthukkamundu kavithaykku, visadeekaranakkurippukalillathe manasilakkan vishamamanu ennoru cheriya prasnam thonni
അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?
naseerkka, excellent, magnificient, impressive, genuine.....and whatelse......the strength and beauty of malayalam...that's all outside words
babu(basheer)
nalla kuthirakal..nalla manushyar...ennittum chodyangal chodyangal chodyangal...nalla kavitha
നസീർ,എന്തോ ഉള്ളിൽ തട്ടി എനിക്ക് ഉള്ളിൽ തട്ടി,,,
സ്പര്‍ശിക്കുന്ന കുതിരകള്‍ .ടോല്‍സ്ടോയിയുടെ കുതിരക്കള്‍ ഓര്‍മ്മയുണ്ടോ?വാരക്കോല്‍?
oralpam vishadeekaranamaavaam
കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍കാലുകള്‍
---:))))))
നല്ല കവിത നസീര്‍
മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു
ആശംസകള്‍
avasaanam basheerinekkurichenkilum kurippu kotuthathu nannaayi...allel paavam vaayanakkaaran vaikkam muhammad basheero matto aavum ennu veruthue orthu kol mayir kondene...!!!
Post a Comment