ചാവേര്‍
കണ്ണൂരില്‍ ജയിലു കാണാന്‍ പോയപ്പോള്‍
അള്ളോ ദാന്നോ മ്മടെ റിപ്പറിനെ കൊന്ന കയറ്ന്ന്
ചോദിച്ചിരുന്നു ആമിനുമ്മ.
സാക്ഷരത ക്ലാസില്‍ മണ്ണെണ്ണ വെട്ടത്തില്‍
ന്റെകൌസൂ മാഷ് വരുമ്മുമ്പ്
‘അഴിമതീ‘ന്ന് കേട്ടെഴുത്തെഴുതി
തെറ്റിച്ചത് ശരിയാക്കിത്താടീന്ന്
നിലവിളിച്ചിരുന്നു ആമിനുമ്മ
മാര്‍ക്സിസ്സ്റ്റ് ജാഥയ്ക്ക് പോയതിന്
അഴിമതിക്കെതിരെ ചങ്ങല പിടിച്ചതിന്
മൊഴിചൊല്ലിയാല്‍ ചൊല്ലട്ടെന്ന്
ഉപ്പൂപ്പയോട് തലയാട്ടിയത് കൊണ്ടാണ്
ഒരുമ്പൊട്ടോളായതും
ഇങ്ക്വിലാബ് വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും
ആഞ്ഞിലി പൂത്ത് മണമുണ്ടാകുന്നതും
പുറമ്പോക്ക് വീട് രേഖയിലാകുന്നതും
വീണ്ടുമൊരു നിക്കാഹുണ്ടാകുന്നതും
ചുവന്ന പ്രഭാതം സ്വപ്നം കണ്ടിട്ടായിരുന്നു.
എന്നിട്ടും കണാരേട്ടന് പാര്‍ട്ടി വിട്ടു
കുഞ്ഞമ്പുവേട്ടനെ പുറത്താക്കി
റേഡിയോവില്‍ കേട്ട്
പീടികത്തിണ്ണയിലിരുന്ന ആമിനുമ്മ
പുറത്താക്കപ്പെട്ടവരുടെ നിരയില്‍
കറുത്ത താടിയില്‍ ഒരാളെ കണ്ടു.
ആമിനുമ്മയുടെ മുറുകിയ കയ്യീല്
മറച്ചു പിടിച്ച അരിവാള്‍ ചുറ്റിക
റിപ്പര്‍ ചന്ദ്രന്റെ മുഖം
കണ്ണൂര്‍ ജയിലിലെ കൊലക്കയര്‍!!
നേതാവ് വരാന്‍
ഇനി മിനിറ്റുകള്‍ മാത്രം…!
കണ്ണൂരില്‍ ജയിലു കാണാന്‍ പോയപ്പോള്‍
അള്ളോ ദാന്നോ മ്മടെ റിപ്പറിനെ കൊന്ന കയറ്ന്ന്
ചോദിച്ചിരുന്നു ആമിനുമ്മ.
സാക്ഷരത ക്ലാസില്‍ മണ്ണെണ്ണ വെട്ടത്തില്‍
ന്റെകൌസൂ മാഷ് വരുമ്മുമ്പ്
‘അഴിമതീ‘ന്ന് കേട്ടെഴുത്തെഴുതി
തെറ്റിച്ചത് ശരിയാക്കിത്താടീന്ന്
നിലവിളിച്ചിരുന്നു ആമിനുമ്മ
മാര്‍ക്സിസ്സ്റ്റ് ജാഥയ്ക്ക് പോയതിന്
അഴിമതിക്കെതിരെ ചങ്ങല പിടിച്ചതിന്
മൊഴിചൊല്ലിയാല്‍ ചൊല്ലട്ടെന്ന്
ഉപ്പൂപ്പയോട് തലയാട്ടിയത് കൊണ്ടാണ്
ഒരുമ്പൊട്ടോളായതും
ഇങ്ക്വിലാബ് വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും
ആഞ്ഞിലി പൂത്ത് മണമുണ്ടാകുന്നതും
പുറമ്പോക്ക് വീട് രേഖയിലാകുന്നതും
വീണ്ടുമൊരു നിക്കാഹുണ്ടാകുന്നതും
ചുവന്ന പ്രഭാതം സ്വപ്നം കണ്ടിട്ടായിരുന്നു.
എന്നിട്ടും കണാരേട്ടന് പാര്‍ട്ടി വിട്ടു
കുഞ്ഞമ്പുവേട്ടനെ പുറത്താക്കി
റേഡിയോവില്‍ കേട്ട്
പീടികത്തിണ്ണയിലിരുന്ന ആമിനുമ്മ
പുറത്താക്കപ്പെട്ടവരുടെ നിരയില്‍
കറുത്ത താടിയില്‍ ഒരാളെ കണ്ടു.
ആമിനുമ്മയുടെ മുറുകിയ കയ്യീല്
മറച്ചു പിടിച്ച അരിവാള്‍ ചുറ്റിക
റിപ്പര്‍ ചന്ദ്രന്റെ മുഖം
കണ്ണൂര്‍ ജയിലിലെ കൊലക്കയര്‍!!
നേതാവ് വരാന്‍
ഇനി മിനിറ്റുകള്‍ മാത്രം…!
13 വായന:
എന്നിട്ടും കണാരേട്ടന് പാര്‍ട്ടി വിട്ടു
കുഞ്ഞമ്പുവേട്ടനെ പുറത്താക്കി
റേഡിയോവില്‍ കേട്ട്
പീടികത്തിണ്ണയിലിരുന്ന ആമിനുമ്മ
പുറത്താക്കപ്പെട്ടവരുടെ നിരയില്‍
കറുത്ത താടിയില്‍ ഒരാളെ കണ്ടു.
enthu kavithayaa maashe ithu.nalla kavithakal ezhuthaan pattunnillengil matu panikkengaanum poykoode
മനസ്സിലായില്ലല്ലോ മാഷേ....
ഒരു പിടിയും കിട്ടിയില്ല....
ആശയങ്ങള്‍ക്കല്ല, ആമാശയങ്ങളില്‍ കെട്ടിത്തൂങ്ങിച്ചത്തവരാണിവര്, ഇനിയും തൂക്കുന്നുവെങ്കില് മരിക്കും വരെ തൂക്കണം അല്ലെങ്കില്‍ ലെനിനിസ്റ്റ് ചിന്തയും പ്രവര്‍ത്തനവും പ്രാവര്‍ത്തികമാക്കാന്‍ ലാവ്ലിന് കമ്പനിക്കാരെക്കൊണ്ടാവില്ല, സാമ്പത്തിക മാന്ദ്യമല്ലേ?
നല്ല വരികള്‍, ആശംസകള്‍.
താങ്കളുടെ കവിതകളില്‍ ദുര്‍ഗ്രാഹ്യതയുടെ പ്രചണ്ഡതകള്‍ ആരോപിക്കുന്നതും താങ്കളെ കവിതയുടെ ഊഷരമേഘപ്പാളികളില്നിന്നും നിഷ്കാസിതനാക്കാന്‍ ശ്രമിക്കുന്നതും അധികാരോന്മത്തതയുടെ കോടസാഗരങ്ങളില് അഭിരമിക്കുന്ന വരേണ്യവര്ഗ്ഗമാണെന്നതു കാണാതിരുന്നുകൂടെന്ന് ഓര്‍മ്മപ്പെടുത്തട്ടെ. ഭൗതികജീവിതപരിപ്രേക്ഷണത്തിനുമാത്രമായി ചുവന്ന മാര്‍ഗ്ഗം തെരഞ്ഞെടുത്ത കണ്ണൂരിലെ എല്ലാ ആമിനുമ്മമാര്ക്കും ശരിയായ വഴികളുടെ പുതുസുവിശേഷം പകര്‍ന്നുകൊടുക്കാന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികളുണ്ടാവട്ടെ. ധാര്‍ഷ്ട്യത്തിന്റെ ഉടുക്കുകൊട്ടുകള്ക്ക് കൊലക്കയറിനേക്കാളും നല്ല പരിഹാരങ്ങളുമായി പുതിയ ഗീതകള്‍ രചിക്കാന്‍ താങ്കളെ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ.
എന്നിട്ട് കൊന്നോ..?
u started again asshole
പ്രമോദിന്റെ കവിതയിലെ ആളുകളെയെങ്കിലും വെറുതേ വിടാമായിരുന്നു. ‘ന്റെ’ രാജൂ താനീ പണി നിര്‍ത്തുന്നതാ നല്ലത്. പോത്തിനോട് വേദമോതിയിട്ട് കാര്യല്ലാന്ന് അറിയാം ‘ന്നാലും’ ഒന്നു പറഞ്ഞ് നോക്കാലോ
ആദ്യത്തെ വരികള്‍ തന്നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നന്നായി
നന്നായിട്ടുണ്ട്.
നന്നായി ....
നേതാവ് വരാന്‍
ഇനി മിനിറ്റുകള്‍ മാത്രം
നന്നായിട്ടോ മാഷെ
Post a Comment