Saturday, June 27, 2009

രാജു ഇരിങ്ങല്‍

ചാവേര്‍

ണ്ണൂരില്‍ ജയിലു കാണാന്‍ പോയപ്പോള്‍
അള്ളോ ദാന്നോ മ്മടെ റിപ്പറിനെ കൊന്ന കയറ്ന്ന്
ചോദിച്ചിരുന്നു ആമിനുമ്മ.സാക്ഷരത ക്ലാസില്‍ മണ്ണെണ്ണ വെട്ടത്തില്‍
ന്റെകൌസൂ മാഷ് വരുമ്മുമ്പ്
‘അഴിമതീ‘ന്ന് കേട്ടെഴുത്തെഴുതി
തെറ്റിച്ചത് ശരിയാക്കിത്താടീന്ന്
നിലവിളിച്ചിരുന്നു ആമിനുമ്മ

മാര്‍ക്സിസ്സ്റ്റ് ജാഥയ്ക്ക് പോയതിന്
അഴിമതിക്കെതിരെ ചങ്ങല പിടിച്ചതിന്
മൊഴിചൊല്ലിയാല്‍ ചൊല്ലട്ടെന്ന്
ഉപ്പൂപ്പയോട് തലയാട്ടിയത് കൊണ്ടാണ്
ഒരുമ്പൊട്ടോളായതും
ഇങ്ക്വിലാബ് വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും

ആഞ്ഞിലി പൂത്ത് മണമുണ്ടാകുന്നതും
പുറമ്പോക്ക് വീട് രേഖയിലാകുന്നതും
വീണ്ടുമൊരു നിക്കാഹുണ്ടാകുന്നതും
ചുവന്ന പ്രഭാതം സ്വപ്നം കണ്ടിട്ടായിരുന്നു.

എന്നിട്ടും കണാരേട്ടന്‍ പാര്‍ട്ടി വിട്ടു
കുഞ്ഞമ്പുവേട്ടനെ പുറത്താക്കി
റേഡിയോവില്‍ കേട്ട്
പീടികത്തിണ്ണയിലിരുന്ന ആമിനുമ്മ
പുറത്താക്കപ്പെട്ടവരുടെ നിരയില്‍
കറുത്ത താടിയില്‍ ഒരാളെ കണ്ടു.

ആമിനുമ്മയുടെ മുറുകിയ കയ്യീല്‍
മറച്ചു പിടിച്ച അരിവാള്‍ ചുറ്റിക
റിപ്പര്‍ ചന്ദ്രന്റെ മുഖം
കണ്ണൂര്‍ ജയിലിലെ കൊലക്കയര്‍!!

നേതാവ് വരാന്‍
ഇനി മിനിറ്റുകള്‍ മാത്രം…!

13 വായന:

പുതു കവിത said...

എന്നിട്ടും കണാരേട്ടന്‍ പാര്‍ട്ടി വിട്ടു
കുഞ്ഞമ്പുവേട്ടനെ പുറത്താക്കി
റേഡിയോവില്‍ കേട്ട്
പീടികത്തിണ്ണയിലിരുന്ന ആമിനുമ്മ
പുറത്താക്കപ്പെട്ടവരുടെ നിരയില്‍
കറുത്ത താടിയില്‍ ഒരാളെ കണ്ടു.

പച്ചില said...

enthu kavithayaa maashe ithu.nalla kavithakal ezhuthaan pattunnillengil matu panikkengaanum poykoode

കൊട്ടോട്ടിക്കാരന്‍... said...

മനസ്സിലായില്ലല്ലോ മാഷേ....

വീ കെ said...

ഒരു പിടിയും കിട്ടിയില്ല....

കടത്തുകാരന്‍/kadathukaaran said...

ആശയങ്ങള്‍ക്കല്ല, ആമാശയങ്ങളില്‍ കെട്ടിത്തൂങ്ങിച്ചത്തവരാണിവര്‍, ഇനിയും തൂക്കുന്നുവെങ്കില്‍ മരിക്കും വരെ തൂക്കണം അല്ലെങ്കില്‍ ലെനിനിസ്റ്റ് ചിന്തയും പ്രവര്‍ത്തനവും പ്രാവര്‍ത്തികമാക്കാന്‍ ലാവ്ലിന്‍ കമ്പനിക്കാരെക്കൊണ്ടാവില്ല, സാമ്പത്തിക മാന്ദ്യമല്ലേ?
നല്ല വരികള്‍, ആശംസകള്‍.

അനുവാചകവര്‍‌മ്മ said...

താങ്കളുടെ കവിതകളില്‍ ദുര്‍ഗ്രാഹ്യതയുടെ പ്രചണ്ഡതകള്‍ ആരോപിക്കുന്നതും താങ്കളെ കവിതയുടെ ഊഷരമേഘപ്പാളികളില്‍നിന്നും നിഷ്കാസിതനാക്കാന്‍ ശ്രമിക്കുന്നതും അധികാരോന്മത്തതയുടെ കോടസാഗരങ്ങളില്‍ അഭിരമിക്കുന്ന വരേണ്യവര്‍ഗ്ഗമാണെന്നതു കാണാതിരുന്നുകൂടെന്ന് ഓര്‍മ്മപ്പെടുത്തട്ടെ. ഭൗതികജീവിതപരിപ്രേക്ഷണത്തിനുമാത്രമായി ചുവന്ന മാര്‍ഗ്ഗം തെരഞ്ഞെടുത്ത കണ്ണൂരിലെ എല്ലാ ആമിനുമ്മമാര്‍ക്കും ശരിയായ വഴികളുടെ പുതുസുവിശേഷം പകര്‍ന്നുകൊടുക്കാന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികളുണ്ടാവട്ടെ. ധാര്‍ഷ്ട്യത്തിന്റെ ഉടുക്കുകൊട്ടുകള്‍ക്ക് കൊലക്കയറിനേക്കാളും നല്ല പരിഹാരങ്ങളുമായി പുതിയ ഗീതകള്‍ രചിക്കാന്‍ താങ്കളെ സര്‍‌വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

junaith said...

എന്നിട്ട് കൊന്നോ..?

Anonymous said...

u started again asshole

Anonymous said...

പ്രമോദിന്റെ കവിതയിലെ ആളുകളെയെങ്കിലും വെറുതേ വിടാമായിരുന്നു. ‘ന്റെ’ രാജൂ താനീ പണി നിര്‍ത്തുന്നതാ നല്ലത്. പോത്തിനോട് വേദമോതിയിട്ട് കാര്യല്ലാന്ന് അറിയാം ‘ന്നാലും’ ഒന്നു പറഞ്ഞ് നോക്കാലോ

അരുണ്‍ ചുള്ളിക്കല്‍ said...

ആദ്യത്തെ വരികള്‍ തന്നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നന്നായി

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

Hashim... said...

നന്നായി ....
നേതാവ് വരാന്‍
ഇനി മിനിറ്റുകള്‍ മാത്രം

കണ്ണനുണ്ണി said...

നന്നായിട്ടോ മാഷെ

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

 • മറൂട്ടി - *മറൂട്ടി* (കാൽ നൂറ്റാണ്ട് എന്നെ സഹിച്ച സി എസ് പ്രദീപിനു ) ഞങ്ങളുടെ വീട്ടിൽ പശു പെറാറുണ്ട് ക്ടാവിന്റെ കൂടെ മറ്റൊരു കുട്ടി കൂടെയുണ്ടാകും അമ്മയതിനെ മറൂട്ടി...
 • ചലം - കഴുത്തറുത്തിട്ട പശുവിനെപ്പോലെ പെയ്യുന്ന മഴ . അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച് വാലാട്ടിക്കിടക്കുന്ന ഞാൻ. രാവിലെ മുതൽ വൈദ്യുതിയെ ആരോ വെളിച്ചത്തിന്റെ ഒരു പിയാ...
 • - Column center Column left Column right
 • അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും - ഞാൻ ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ കവിതയെഴുതിയതു കണ്ടാലുടൻ അമ്മാവൻ തുരുതുരാ വിളിക്കും ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു മറ്റൊരാളെക്കുറിച്ചുള്ള...
 • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
 • സൂര്യനെ ഉപ്പിലിട്ട കടല്‍ - *മനോജ് കുറൂര്‍ഉപ്പിലിട്ടതു വായന* ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു ...
 • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
 • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
 • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
 • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
 • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
 • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
 • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP