
സുഹൃത്ത്
കണ്ടു മുട്ടേണ്ടിയിരുന്നില്ല
കൂടുകൂടേണ്ടിയിരുന്നില്ല.
കലപില സംസാരത്തില്‍
കലങ്ങി മറിയേണ്ടിയിരുന്നില്ല.
കള്ളും ,ഹാന്‍സും ,കഞ്ചാവും,
'കരുതലും ' വേണ്ടിയിരുന്നില്ല.
കൂടിത്തിരിയലിന്റെ സര്ഗോത്സവങ്ങളില്‍ നിന്ന്
കവിത കിനിഞ്ഞു പോകുമെന്ന് കരുതിയിരുന്നില്ല.
കറുത്തവന്‍ , കുറിയവന്‍ ,കുടവയറന്‍ ,കോങ്കണ്ണന്‍
അവന്‍ അവന്റെ കുറവുകളില്‍ വാചാലന്‍ .
കള്ളനെന്നു മാത്രം സ്വയം പറഞ്ഞില്ല.
കള്ളനായ് തന്നെ തുടരുമ്പോഴും
പ്രിയ സുഹൃത്തേ,
ഇനി നീയെന്റെ കാഴ്ച്ചയുടെ ഉമ്മറപ്പടിയില്‍
വെയില്‍ വീണു പരന്ന
നിഴലായ് പോലും വരരുതേ..!!
6 വായന:
പ്രിയ സുഹൃത്തേ,
ഇനി നീയെന്റെ കാഴ്ച്ചയുടെ ഉമ്മറപ്പടിയില്‍
വെയില്‍ വീണു പരന്ന
നിഴലായ് പോലും വരരുതേ..!!
ആത്മസാരാംശമുണ്ട്...
കൊള്ളാം...
HI Vijesh, Entha paraya... super aayittundu tuo.... especially last lines...
"പ്രിയ സുഹൃത്തേ,
ഇനി നീയെന്റെ കാഴ്ച്ചയുടെ ഉമ്മറപ്പടിയില്‍
വെയില്‍ വീണു പരന്ന
നിഴലായ് പോലും വരരുതേ..!! "
Nalla chintha.... nalla bhaavana.... Keep it up...
Sivettan
അവന്‍ അവന്റെ കുറവുകളില്‍ വാചാലന്‍ .
കള്ളനെന്നു മാത്രം സ്വയം പറഞ്ഞില്ല.
മനോഹരം
കൊള്ളാം
മനോഹരം
Post a Comment