തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.
12 വായന:
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.
പവിത്രന്‍ തീക്കുനിയുടെ കവിത,മനോരമ വാരികയില്‍ വന്നത്
ആത്മഹത്യ മുനമ്പിലേക്ക് പോയവന്റെ വെളിപ്പെടുത്തലുകള്‍
കവിയുടെ ജീവിതം ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമാണോ കവിത കേമമാകുക..?
കവിയെ ഒഴിവാക്കി ഈ കവിത വായിച്ചു നോക്കൂ.
ദുരിതജീവിതത്തിന്റെ മസാല ചേര്‍ത്ത് കവിതയെ പലരും വിറ്റിരിയ്ക്കുന്നു ഇതിന് മുന്‍പും.
ചുള്ളിക്കാട്,ചങ്ങമ്പുഴ,അയ്യപ്പാദികള്‍...
ചേര്‍ത്തുവച്ച വിരുദ്ധ ജീവിത ബിംബങ്ങളിലൂടെയുള്ള രസ പ്രവാഹമാണ് ഈ കവിതയെ മനോഹരമാക്കുന്നത്.
ജീവിതത്തിന്റെ ചോരമണക്കുന്ന കവിത
മുറിവുകള്‍ തുന്നിചേര്‍ക്കാനുള്ള
നൂല്‍ {കവിത}
pavithrante kavitha
below average ayi
ഹാരിസ്സ് - ദുരിതജീവിതത്തിന്റെ മസാല എന്നു പറഞ്ഞല്ലൊ... ഒരു പക്ഷെ തിരസ്കാരം നിറഞ്ഞ ജീവിതത്തില്‍ നിന്നു വന്നില്ലായിരുന്നുവെങ്കില്‍ ചുള്ളിക്കാടിനും പവിത്രനും ഇതു പോലത്തെ ശക്തമായ വരികള്‍ കോറിയിടാന്‍ കഴിയില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു... പിന്നെ വ്യക്തിജീവിതത്തിനോടു കൂട്ടികുഴച്ചു വിഴുങ്ങുന്നുവെങ്കില്‍ വായനക്കാരനാണു കുറ്റവാളി... കവിയല്ല...
"അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും."
മുറിവു തുന്നാനുള്ള ഏറ്റവും ലളിതമായ മാറ്ഗം ആണു ലഹരി... ഒരു Band-aid പോലെ അതു മുറിവിനെ മൂടീവെക്കുന്നു... ഉള്ളില്‍ പുഴുത്തുനാറുമ്മ്ബ്ബൊളും പുറമെ എല്ലാം സുന്ദരം...
അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍....
നല്ല വരികള്‍...
nalla randu stanzakal....(thudakkathilethu). ee kavitha athiloode jeevikkum.
nannaayi
Post a Comment