Thursday, June 11, 2009

എം.ആര്‍.വിബിന്‍



ഇടയന്‍


രു കാലമുണ്ടായിരുന്നു .

വെള്ളമിറക്കി വരും
നരികളെ തുരത്താന്‍ ,
അന്ന് നിനക്കൊരു നോട്ടമധികം .
ഗണം മറന്നു മേഞ്ഞു പോം കുഞ്ഞാടിനെ
നെഞ്ചോടുചേര്‍ത്തോരിളം തലോടല്‍.
ഉച്ച മരത്തണലില്‍,
പൂര്‍വികരാരോ മറന്നുവെച്ചോ-
രോടക്കുഴല്‍ വിളിയോര്‍ത്തെടുക്കും നീ.
മധുര നാമ്പുകളോടോത്ത്
തെളി നീരുപോലതും അയവിറക്കും ഞങ്ങള്‍.
വെയില്‍ കുന്നിറങവെ ,
ചുള്ളിക്കമ്പിന്‍ കരുത്ത്‌ പോലും വേണ്ടായിരുന്നു
ഞങ്ങളെയൊത്ത് കൂടാന്‍ നിനക്ക്.

എപ്പോള്‍ ,
എവിടെവെച്ചു ,
എന്താണിടയ ?
നിനക്കും ഞങ്ങള്‍ക്കുമിടയില്‍.

കണ്ടു,
അരുവിയിലോഴുകി പോകുമീറക്കുഴല്‍ .
കല്ചെരുവില്‍ രാകി മിനുക്കി
എളിയില്‍ തിരുകിയത് ,
മരനിഴലിലും തെളിഞ്ഞു നിന്നില്ലേ.








ഇപ്പോഴെല്ലാ രാവിലും
ഞങ്ങളറിയുന്നുണ്ട് .
നിന്റെ ലാവണത്തില്‍ നിന്നൊഴുകി വന്നു
കുളംബുകളില്‍ തൊട്ടു നടുക്കുന്നത്
കൂട്ടത്തിലൊന്നിന്റെ ചോര തന്നെയെന്ന്‌.

അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്‍ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം.

9 വായന:

ഏറുമാടം മാസിക said...

അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്‍ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം

Sabu Kottotty said...

ഇരിക്കട്ടെ ഒരു തേങ്ങ ഇവിടെയും...
(((ട്ടോ)))
കവിത ഇഷ്ടമായീട്ടോ...
ഇടയ്ക്കൊക്കെ വരാം.

Junaiths said...

കുളംബുകളില്‍ തൊട്ടു നടുക്കുന്നത്
കൂട്ടത്തിലൊന്നിന്റെ ചോര തന്നെയെന്ന്‌..

തൊട്ടറിയുന്ന കവിത....

എന്റെ ഓര്‍മ്മകള്‍ said...

Hi Vibin, Idayana....Nice work.... Iniyum dhaaraalam ezhuthanam...... Enikyu muzhuvanaayi manssilaayillengilum aa saili ishttappettu... "Ramanan" nde oru chaaya thonni kavithakyu... Idayanu Pem Nazir-nde yum.....

ഉച്ച മരത്തണലില്‍,
പൂര്‍വികരാരോ മറന്നുവെച്ചോ-
രോടക്കുഴല്‍ വിളിയോര്‍ത്തെടുക്കും നീ.

nannayirikyyunnu....

SHYLAN said...

ഹെന്റമ്മോ...
ഇത് നമ്മടെ വിബിന്‍ തന്നെയോ..
ശരിക്കും ഞെട്ടിച്ചു കളഞ്ഞു..
കിടിലന്‍ ക്രാഫ്റ്റ്‌...

എവടെ പാരമ്പര്യവാദികള്‍....

പ്രയാണ്‍ said...

ഒന്നിക്കലിന്റെ ബലമറിയാതെ ഒരു കുഞ്ഞുതാരകത്തിനായുള്ള കാത്തിരുപ്പ്...നിര്‍‍ത്താറായിരിക്കുന്നു. നന്നായിട്ടുണ്ട്.ആശംസകള്‍.

എസ്‌.കലേഷ്‌ said...

പുതുവഴികളിലൂടെ നടക്കുന്ന കവിത. വിഷ്വലിന്റെ സാധ്യതകളെ ചേര്‍ത്തു ചേര്‍ത്തു പിവയ്ക്കുന്നു.
അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്‍ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം
തിളക്കമുള്ള കവിത

പാവപ്പെട്ടവൻ said...

മനോഹരം

Vinodkumar Thallasseri said...

'മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം.'

ഇടയന്‍ തന്നെ കശാപ്പുകാരനാവുന്ന കാലം ഇത്‌. നമ്മളെല്ലാം നോക്കി നില്‍പാണ്‌. എന്നെങ്കിലും വരുമായിരിക്കും, അല്ലേ?

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP