വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Thursday, June 11, 2009
എം.ആര്.വിബിന്
ഇടയന്
ഒരു കാലമുണ്ടായിരുന്നു .
വെള്ളമിറക്കി വരും
നരികളെ തുരത്താന്‍ ,
അന്ന് നിനക്കൊരു നോട്ടമധികം .
ഗണം മറന്നു മേഞ്ഞു പോം കുഞ്ഞാടിനെ
നെഞ്ചോടുചേര്‍ത്തോരിളം തലോടല്‍.
ഉച്ച മരത്തണലില്‍,
പൂര്‍വികരാരോ മറന്നുവെച്ചോ-
രോടക്കുഴല്‍ വിളിയോര്‍ത്തെടുക്കും നീ.
മധുര നാമ്പുകളോടോത്ത്
തെളി നീരുപോലതും അയവിറക്കും ഞങ്ങള്‍.
വെയില് കുന്നിറങവെ ,
ചുള്ളിക്കമ്പിന് കരുത്ത് പോലും വേണ്ടായിരുന്നു
ഞങ്ങളെയൊത്ത് കൂടാന്‍ നിനക്ക്.
എപ്പോള്‍ ,
എവിടെവെച്ചു ,
എന്താണിടയ ?
നിനക്കും ഞങ്ങള്‍ക്കുമിടയില്‍.
കണ്ടു,
അരുവിയിലോഴുകി പോകുമീറക്കുഴല്‍ .
കല്ചെരുവില്‍ രാകി മിനുക്കി
എളിയില്‍ തിരുകിയത് ,
മരനിഴലിലും തെളിഞ്ഞു നിന്നില്ലേ.
ഇപ്പോഴെല്ലാ രാവിലും
ഞങ്ങളറിയുന്നുണ്ട് .
നിന്റെ ലാവണത്തില്‍ നിന്നൊഴുകി വന്നു
കുളംബുകളില്‍ തൊട്ടു നടുക്കുന്നത്
കൂട്ടത്തിലൊന്നിന്റെ ചോര തന്നെയെന്ന്.
അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം.
Subscribe to:
Post Comments (Atom)
9 വായന:
അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം
ഇരിക്കട്ടെ ഒരു തേങ്ങ ഇവിടെയും...
(((ട്ടോ)))
കവിത ഇഷ്ടമായീട്ടോ...
ഇടയ്ക്കൊക്കെ വരാം.
കുളംബുകളില്‍ തൊട്ടു നടുക്കുന്നത്
കൂട്ടത്തിലൊന്നിന്റെ ചോര തന്നെയെന്ന്..
തൊട്ടറിയുന്ന കവിത....
Hi Vibin, Idayana....Nice work.... Iniyum dhaaraalam ezhuthanam...... Enikyu muzhuvanaayi manssilaayillengilum aa saili ishttappettu... "Ramanan" nde oru chaaya thonni kavithakyu... Idayanu Pem Nazir-nde yum.....
ഉച്ച മരത്തണലില്‍,
പൂര്‍വികരാരോ മറന്നുവെച്ചോ-
രോടക്കുഴല്‍ വിളിയോര്‍ത്തെടുക്കും നീ.
nannayirikyyunnu....
ഹെന്റമ്മോ...
ഇത് നമ്മടെ വിബിന് തന്നെയോ..
ശരിക്കും ഞെട്ടിച്ചു കളഞ്ഞു..
കിടിലന്‍ ക്രാഫ്റ്റ്...
എവടെ പാരമ്പര്യവാദികള്‍....
ഒന്നിക്കലിന്റെ ബലമറിയാതെ ഒരു കുഞ്ഞുതാരകത്തിനായുള്ള കാത്തിരുപ്പ്...നിര്ത്താറായിരിക്കുന്നു. നന്നായിട്ടുണ്ട്.ആശംസകള്‍.
പുതുവഴികളിലൂടെ നടക്കുന്ന കവിത. വിഷ്വലിന്റെ സാധ്യതകളെ ചേര്‍ത്തു ചേര്‍ത്തു പിവയ്ക്കുന്നു.
അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം
തിളക്കമുള്ള കവിത
മനോഹരം
'മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം.'
ഇടയന് തന്നെ കശാപ്പുകാരനാവുന്ന കാലം ഇത്. നമ്മളെല്ലാം നോക്കി നില്പാണ്. എന്നെങ്കിലും വരുമായിരിക്കും, അല്ലേ?
Post a Comment