കണ്ണില്‍ നിന്ന് ആദ്യം,
ഞാന്‍ കണ്ണടച്ചു...
അരികുകള്‍ വളഞ്ഞ നിന്‍റെ വാക്കില്‍
നിന്ന്,
ഞാന്‍ പുസ്തകമടച്ച്
വെച്ചു...
മഴ--
നടുമുറ്റത്തെ
മുല്ലമൊട്ടില്‍,
കുളത്തിലേക്കുള്ള കല്‍പ്പടവില്‍,
പുഴയിലെ പഞ്ചാര മണലില്‍
രാവിന്റെ വെള്ളി
വെളിച്ചത്തില്‍,
കേട്ട് മറന്ന
സിനിമാപ്പാട്ടില്‍,
ഇനിയും എഴുതാത്ത
കാവ്യശകലങ്ങളില്‍,
മഴ--
കിണുങ്ങി
ചിണുങ്ങി
നീല
പുതപ്പിനടിയിലൂടെ
ഇനിയുമുറങ്ങുന്നോ
എന്ന ചോദ്യവുമായി;
ദൂരങ്ങള്‍ക്ക്
മൌനത്തിന്റെ ഭാഷയേകി
നീ കൊഞ്ചിച്ചു വെച്ച
കൈവിളക്കായ്.
ഒന്നുറങ്ങിയപ്പോള്‍
ഓടിയെത്തിയ വര്‍ണ തുണ്ട്
പോല്‍
പിന്നെയൊരിക്കല്‍ മഴ
വന്നൂ...
നിറഞ്ഞു
പെയ്യാതെ,
കണ്‍ നിറയാതെ,
ഉറക്കമുണര്‍ത്താതെ...
മഴ...
18 വായന:
പിന്നെയൊരിക്കല്‍ മഴ വന്നൂ...
നിറഞ്ഞു പെയ്യാതെ,
കണ്‍ നിറയാതെ,
ഉറക്കമുണര്‍ത്താതെ...
മഴ...
നിറഞ്ഞു പെയ്യാതെ,
കണ്‍ നിറയാതെ,
ഉറക്കമുണര്‍ത്താതെ...
അങ്ങനെ പെയ്യട്ടെ മഴ.
മഴ - കവിഹൃദയങ്ങളില്‍ ഒരിക്കലും പെയ്തു തോരാത്ത മനോഹരി.... അഭിനന്ദനങ്ങള്‍
Thank you Nazar koodali, Vinodkumar, നീര്‍വിളാകന്‍.
മഴ എക്കാലത്തും എന്റെ ഒരു ദൗർബ്ബല്യമയിരുന്നു. പക്ഷെ അത് എന്നിൽ ഉണർത്തുന്ന വികാരങ്ങളെ പ്രകടിപ്പിക്കാൻ ഞാനൊരു കവിയല്ല . നന്ദി . ശതകോടി നന്ദി.
Thanks NN Bhavathrathan
ദൂരങ്ങള്‍ക്ക് മൌനത്തിന്റെ ഭാഷയേകി
നീ കൊഞ്ചിച്ചു വെച്ച കൈവിളക്കായ്.
Yes Backer etta...
അത് മനോഹരമായി യാമിനീ... ഉറക്കം ഉണര്‍ത്താതെ മഴ... ആഹാ കൊതിയായി വായിച്ചപ്പോള്‍...നന്ദി ട്ടോ.
Thanks aarsha.
മഴ വിളിക്കുന്നു മനസ്സിലെകാന്തമായ് ചിരി പൊഴിക്കത്ത തൊന്ന്യാക്ഷരങ്ങളായ്
മഴ വിളിക്കുന്നു മനസ്സിലെകാന്തമായ് ചിരി പൊഴിക്കത്ത തൊന്ന്യാക്ഷരങ്ങളായ്
നീല പുതപ്പിനടിയിലൂടെ
ഇനിയുമുറങ്ങുന്നോ എന്ന ചോദ്യവുമായി;
ദൂരങ്ങള്‍ക്ക് മൌനത്തിന്റെ ഭാഷയേകി
നീ കൊഞ്ചിച്ചു വെച്ച കൈവിളക്കായ്.
ഒന്നുറങ്ങിയപ്പോള്‍
ഓടിയെത്തിയ വര്‍ണ തുണ്ട് പോല്‍
Thanks Deepesh, Santhosh Pallassana
മഴയില്‍ വിരിഞ്ഞ കവിത ഒരുപാട് ഇഷ്ടമായി...
Thanks dhwani.
Thanks dhwani.
Post a Comment