മരുഭൂമിയില്‍ മഴ പെയ്യുന്ന ദിനം ചത്ത -
കിളികളുയിര്‍ക്കൊണ്ട് പാടുന്ന ശുഭദിനം .
മറവിക്കൂട്ടില്‍നിന്നുമീയാം പാറ്റകള്‍ പാറി -
പ്പറക്കാന്‍ ചിറകുകള്‍ വെക്കുന്ന ശുഭദിനം.
പ്പറക്കാന്‍ ചിറകുകള്‍ വെക്കുന്ന ശുഭദിനം.
ആ ദിവസവും കാത്തു കാത്തു ഞാനീയാകാശ
സീമയില്‍ ചരിക്കുകയാണല്ലോ യുഗങ്ങളായ്.
സീമയില്‍ ചരിക്കുകയാണല്ലോ യുഗങ്ങളായ്.
മാറി മാറി ഞാനോരോ ലഗ്നവും കടക്കുമ്പോള്‍
മാറിലിത്തിരിനോവ് കനക്കുന്നതുപോലെ .
ഗോളകങ്ങളില്‍ നിന്ന് ഗോളകങ്ങളിലേക്ക്
ഞാനാരെത്തേടിത്തേടി യിങ്ങനെ പറക്കുന്നു ?
ഞാനാരെത്തേടിത്തേടി യിങ്ങനെ പറക്കുന്നു ?
അറിവീലൊന്നുംകൂട്ടിന്നേതു നക്ഷത്രം ?താഴെ
മഴ പെയ്യു ന്നു സ്വന്തം മണ്ണിലെന്നറിയുന്നു .
ആ മഴ മാത്രം സ്വന്ത മാക്കുവാനാ ണെന്‍മോഹം
ആ കുളുര്‍ ജലം മാത്രം മോന്തുവാനാണെന്‍ ദാഹം .
ഒരു സങ്കടം ബാക്കി ,യിത്ര നാളലഞ്ഞിട്ടും
മിഴിയില്‍ പെട്ടീലെന്റെ ജന്മനക്ഷത്രം മാത്രം.
5 വായന:
ഒരു സങ്കടം ബാക്കി ,യിത്ര നാളലഞ്ഞിട്ടും
മിഴിയില്‍ പെട്ടീലെന്റെ ജന്മനക്ഷത്രം മാത്രം.
നല്ല കവിതയാണ്. ഓണാശംസകള്‍ നേരുന്നു
ഓണാശംസകള്‍
ദാണ്ടെ യെല്ലാരും യോണാശംസ പറയുന്ന് . ഇതിപ്പ കവിതക്കുള്ള കമന്റല്ല കേട്ടാ .
ഓണാശംസകള്‍
Kavitha Nannayi
Post a Comment