അത്.......
ഓരോ കണ്ണില്‍നിന്നും നീളുന്നുണ്ട്
ഒരു നാക്ക്
നക്കി തുടയ്ക്കാന്‍ ആര്‍ത്തി
പൂണ്ട്.
ഇറ്റു വീഴുന്നുണ്ട്‌കൊതിസ്രവം.
ഖുറാന്‍ ഓതുമ്പോഴും
പാഠം ചൊല്ലുമ്പോഴും
കണ്ണുകളില്‍ നിന്ന്‌നീളുന്നത് നാക്ക്.
വരുന്നത് പല രൂപത്തില്‍
തോക്കായ്, ചൂരല്‍
വടിയായ്
തലോടാനായുന്ന കൈകകളായ്
ഒടുവില്‍ എടുക്കുന്നത്
ഒരേ രൂപം
അറിയാതെന്ന പോല്‍
ഒരു ഉരുമ്മല്‍
അറിഞ്ഞാല്‍ തന്നെ എന്തെന്ന
ഒരു നുള്ള്
പരിചയഭാവത്തിലുള്ള
ഒരു
പുഞ്ചിരി
പ്രണയപൂര്‍വമെന്ന പോല്‍
ഒരു നോട്ടം
ആളറിയാതെ
ഒരു മിസ് കാള്‍
ആള് മാറി
ഒരു
എസ് എം എസ്
എല്ലാം എല്ലാം...
ഒന്നിലേക്ക്
അതിലേയ്ക്ക് മാത്രം.
അതിലേക്ക് മാത്രം.
10 വായന:
എല്ലാം എല്ലാം...
ഒന്നിലേക്ക്
അതിലേയ്ക്ക് മാത്രം.
അതിലേക്ക് മാത്രം.
നോട്ടപ്പിഷകിണ്ടേ ഒരു നാക്കും നീളുന്നുണ്ട്.
രക്ഷാമാര്‍ഗവും ഒന്നേഒന്ന്. മടക്കം. നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍
:))
ചില വ്യതിയാനം പ്രതീക്ഷിക്കാം വായനക്കാര്‍ക്ക്!!
--
തള്ളശ്ശേരി എവിടാണ്? തലശ്ശേരി അല്ലല്ലോ, ങേ?
നല്ല ആശയങ്ങൾ,,,
തള്ളശ്ശേരിയോ ? തലശ്ശേരി എന്ന് മാറി എഴുതാന്‍ അപേക്ഷിക്കുന്നു ...കൂടളിക്കാരനില്‍ നിന്ന് ഇത് പ്രതീക്ഷിക്കില്ല
കവിത കൊള്ളാം വിനോദ് സര്‍ ,,,
അത് ....
തലശേരിയില്‍ നിന്ന് ഒരാള്‍ കൂടി ....സന്തോഷം
കണ്ണൂകളില് നിന്നു നാക്കും പിന്നെ ആ നാക്കില് നിന്നു കൈവിരലുകളും നീളുന്നതാണു പ്രശ്നം.
ഇന്നു ദിനം പ്രതി കാണുന്ന ചിത്രങള്.
Tks for all for sharing my concern.
ഡ്രീം,സുരഭി...
തള്ളശ്ശേരിക്കരനായ ഒരാളെ ഞാനെങ്ങിനെ തലശ്ശേരിക്കാരനാക്കും.വിനോദിനോടു തന്നെ ചോദിക്കൂ..
@പുതു കവിത
:))
Post a Comment