പുണ്യം
രാത്രി,
എല്ലാ നിശബ്ദതകളും വന്ന്
ചെറിയ നിശബ്ദതകളെ ഉയിര്‍പ്പിക്കുന്ന സമയം
പതിവായികേള്‍ക്കുന്ന ഘടികാരത്തി ന്റെ നിമിഷമടികള്‍
ഫാനിന്റെ ചിറകൊച്ചകള്‍
മറിഞ്ഞുതിരിയുന്ന ഉറക്കത്തിന്റെ അടയാളപ്പെടുത്തലു കള്‍
വിശപ്പുമാറ്റിയ പകലില്‍നിന്നും ദൂരെയായി..
ഓര്‍മയില്ലാതായവയുടെ അറിവില്ലായ്മകള്‍
തലയിണയില്‍ ഉയര്‍ത്തിവച്ച്
ഓര്‍ത്തും,നടിച്ചും,ഞെട്ടിയുണര്‍ ന്നും,
ഒന്നുമറിയാതെ ഉള്ളിലെ ഭ്രാന്ത് പുറത്തുവന്നും
ശരിയായി ജീവിക്കാന്‍ ആരംഭിക്കുന്നു.
കൈകാലുകള്‍ തീപ്പന്തമേറ്റിയമാതിരി
കുതിപ്പും,കിതപ്പും,അറിയുന്നു
മനസിന്‍റെ സിംഹാസനം അതിനു കടം കിട്ടുന്നു.
ലോകം,സംഗതികള്‍,ന്യായാന്യായങ് ങള്,
തൂക്കുപട്ടികയില്‍ ഉള്‍പ്പെടുത് തി
സത്യങ്ങളുടെ തിരശീല വിരിക്കുന്നു
നക്ഷത്രസ്വപ്‌നങ്ങള്‍,മുറിനിലാ വുകള്‍,
ജനാലകള്‍ തുറക്കുന്നില്ല.
അയലുകളിലേക്കോ,
അമരങ്ങളിലേക്കോ,ഹൃദയം.
3 വായന:
ജനാലകള്‍ തുറക്കുന്നില്ല.
അയലുകളിലേക്കോ,
അമരങ്ങളിലേക്കോ,ഹൃദയം
എല്ലാ നിശബ്ദതകളും വന്ന്
ചെറിയ നിശബ്ദതകളെ ഉയിര്‍പ്പിക്കുന്ന സമയം
രാത്രി; ശബ്ദമില്ലാത്ത ശബ്ദങ്ങളും രൂപമില്ലാത്ത രൂപങ്ങളും...
രാവിന്ടെ പുണ്യം, സ്വപ്നനിലാവിന്ടെ കവിത.
Post a Comment