Wednesday, March 7, 2012

മ്യൂസ് മേരി























തമാശ
ന്നു തരിപ്പു തീര്‍ത്താലോയെന്നു ചോദിച്ചപ്പോള്‍
നിന്റെ തന്തയോട്
പറയെടായെന്നവള്‍
തന്തമാരിതിന്റെ
ഏജന്റുമാരാണെന്നവന്‍
ഈശ്വരാ  ഇനി ആരെക്കൂട്ടിയൊന്നു
തറുതല പറയും.

അവന്‍
ത്ര വിഡ്ഡിയായിപ്പോയല്ലൊ
നീ
ഒരുത്തനെതന്നെ
ഉലകമാണെന്ന്
നിനച്ച്
അതിനൊരതിരും
തിരുവുമില്ലാതെ
കഴിഞ്ഞു പോന്നതില്‍
മണ്ണെപ്പോഴും
തൂര്‍ന്നു പോകും
കടലെടുക്കും
എങ്കിലും
ഒരുപിടി
മണ്ണെന്റെ കയ്യിലുണ്ട്
അതു മതി
എന്റെ
ഉലകവും
ഉയിരുമടങ്ങുവാന്‍.

8 വായന:

ഏറുമാടം മാസിക said...

എങ്കിലും
ഒരുപിടി
മണ്ണെന്റെ കയ്യിലുണ്ട്
അതു മതി
എന്റെ
ഉലകവും
ഉയിരുമടങ്ങുവാന്

akbar said...

മ്യൂസ് ടീച്ചറിന്‍റെ കവിത വേറിട്ട അനുഭവം പകരുന്നു............

asmo puthenchira said...

സ്ത്രിപക്ഷത് നില്‍ക്കുന്ന കവിതകള്‍. ആശംസകള്‍.

asmo puthenchira said...
This comment has been removed by the author.
Vinodkumar Thallasseri said...

ഉറക്കെ പറയുന്ന കവിത.

Joy Varghese said...

ഒരു തുള്ളിയില്‍ വിസ്ഫോടനത്തിന്റെ ശക്തി .
All the Best

Habeeba said...

nice poem

Muse Mary said...

Thanq all

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP