കുഴഞ്ഞ പൊറോട്ടകൾപോലടുക്കിയ
ഫയലുകൂമ്പാരത്തിനിപ്പുറത്തൊറ്റയ്ക്ക്
തണുത്ത പഴം പൊരി പോലെയാപ്പീസിന്റെ
ചില്ലുകൂട്ടിൽ ബാക്കിയായ് പോയൊരാൾ
കണ്ടാലറിയാം..പഴമനസ്സാണ്..
ഇത്തിരി പഴയവിചാരങ്ങളാണ്
പഴയ മലയപ്പുലയന്റെ തോളിനോടൊപ്പം
കുനിഞ്ഞുശീലിച്ചതാണൊക്കെയും..
ആറ്റുനേന്ത്രക്കിനാവുകൾ വിങ്ങും
മനസ്സിൽ മധുരം കിനിഞ്ഞുനില്പുണ്ട്
പുറമേപൊതിഞ്ഞ മേദസ്സിന്റെ
കൊളസ്ട്രോൾ കിനിച്ചിലുണ്ടെങ്കിലും
പഴമനസ്സാണ്..പഴയവിചാരങ്ങളാണ്..
അല്ലെങ്കിലെന്തിനഞ്ചരയ്ക്കപ്പു റം
വിറങ്ങലിച്ചാപ്പീസിലൊറ്റയ്ക്കി രിപ്പൂ..!
ചില്ലുകൂട്ടിൽ ബാക്കിയായ് പോയൊരാൾ
കണ്ടാലറിയാം..പഴമനസ്സാണ്..
ഇത്തിരി പഴയവിചാരങ്ങളാണ്
പഴയ മലയപ്പുലയന്റെ തോളിനോടൊപ്പം
കുനിഞ്ഞുശീലിച്ചതാണൊക്കെയും..
ആറ്റുനേന്ത്രക്കിനാവുകൾ വിങ്ങും
മനസ്സിൽ മധുരം കിനിഞ്ഞുനില്പുണ്ട്
പുറമേപൊതിഞ്ഞ മേദസ്സിന്റെ
കൊളസ്ട്രോൾ കിനിച്ചിലുണ്ടെങ്കിലും
പഴമനസ്സാണ്..പഴയവിചാരങ്ങളാണ്..
അല്ലെങ്കിലെന്തിനഞ്ചരയ്ക്കപ്പു
വിറങ്ങലിച്ചാപ്പീസിലൊറ്റയ്ക്കി
3 വായന:
അല്ലെങ്കിലെന്തിനഞ്ചരയ്ക്കപ്പുറം
വിറങ്ങലിച്ചാപ്പീസിലൊറ്റയ്ക്കിരിപ്പൂ..!
അല്ലെങ്കിലെന്തിനഞ്ചരയ്ക്കപ്പുറം
വിറങ്ങലിച്ചാപ്പീസിലൊറ്റയ്ക്കിരിപ്പൂ..!
ഇഷ്ടായി ..ആശംസകള്‍
നന്നായിട്ടുണ്ട്....ഒതുക്കമുള്ള ഭാഷ....ആപ്പ്പീസിനെ ചില്ലുകൂടായും ക്ലാര്‍ക്കിനെ പഴം പൊരിയായും ഫയലുകളെ കുഴഞ്ഞു തണുത്ത പൊരോട്ടയായും കല്‍പ്പിച്ചിരിക്കുന്നത്....
Post a Comment