വീടുവിട്ടിറങ്ങും വരെ,
എവിടെയാണൊളിക്കുന്നത്.
ഉറക്കം,
ഊണ്,
ഭൂതം ഭാവി ചിന്തകള്‍.
നീ,
വര്‍ത്തമാനം.
ഇടനാഴികളുടെ ഇരുള്കമ്പളത്തിലൊ,
ആഴ്ചാന്ത്യം കാത്തുറങ്ങുന്ന
മണല്‍ ചുഴലിക്കുത്തുകളിലോ,
നീ,
ഒളിയ്ക്കുന്നതെവിടെയാണ്.
വിജനമെന്നോര്മ്മിപ്പിച്ച്,
തലോടിമയക്കി,
കൊതിപ്പിച്ച്.
വളവുകളില്‍ നിന്ന്,
മുന്നോട്ടാഞ്ഞ്
ഞടുക്കം മാറുമ്മുന്നേ
പിന്നോട്ടുമാറി,
ഗതിവ്യതിയാനങ്ങളില്‍
ഞൊടിയിടകൊണ്ട് നെഞ്ചുതകര്‍ത്ത്
വേതാളത.
ഒരു നിമിഷത്തെ ഭാഗിച്ച്,
മക്കള്‍,
അമ്മ,
അച്ഛന്,
ഭാര്യ,
കാണാമെന്നു പറഞ്ഞവള്‍
മുഖങ്ങള്‍
കാല് നഖത്തുമ്പിലൂടെ
മുടിയിഴകളെ പകുത്ത്.
ഒരു ഹോളിവുഡ്ഡ് തെരുവ്
ഓരോ നിമിഷവും
യുദ്ധതന്ത്രങ്ങളുടെ പുത്തന്‍ ഭാവം,
കണ്ണുകള്‍ക്ക് രക്തത്തിന്റെ ത്രിമാനത
കാതുകള്‍ക്ക് പൊടിഞ്ഞുടുടയുന്ന സ്പടികകിലുക്കം.
മുന്നില്‍ പാതയൊരു തീക്കാടുലയ്ക്കുന്നുണ്ടോ.
നിശ്വാസത്തിന്റെ
ഈ ചുവപ്പന്‍ ഇടവേളയ്ക്കു
നന്ദി പറയാന്‍ വരട്ടെ .
കണ്ണുകളിലേക്ക് വീണ്ടും നീ,
ഭയത്തിന്റെ നിറം.
പച്ച.
എവിടെയാണൊളിക്കുന്നത്.
ഉറക്കം,
ഊണ്,
ഭൂതം ഭാവി ചിന്തകള്‍.
നീ,
വര്‍ത്തമാനം.
ഇടനാഴികളുടെ ഇരുള്കമ്പളത്തിലൊ,
ആഴ്ചാന്ത്യം കാത്തുറങ്ങുന്ന
മണല്‍ ചുഴലിക്കുത്തുകളിലോ,
നീ,
ഒളിയ്ക്കുന്നതെവിടെയാണ്.
വിജനമെന്നോര്മ്മിപ്പിച്ച്,
തലോടിമയക്കി,
കൊതിപ്പിച്ച്.
വളവുകളില്‍ നിന്ന്,
മുന്നോട്ടാഞ്ഞ്
ഞടുക്കം മാറുമ്മുന്നേ
പിന്നോട്ടുമാറി,
ഗതിവ്യതിയാനങ്ങളില്‍
ഞൊടിയിടകൊണ്ട് നെഞ്ചുതകര്‍ത്ത്
വേതാളത.
ഒരു നിമിഷത്തെ ഭാഗിച്ച്,
മക്കള്‍,
അമ്മ,
അച്ഛന്,
ഭാര്യ,
കാണാമെന്നു പറഞ്ഞവള്‍
മുഖങ്ങള്‍
കാല് നഖത്തുമ്പിലൂടെ
മുടിയിഴകളെ പകുത്ത്.
ഒരു ഹോളിവുഡ്ഡ് തെരുവ്
ഓരോ നിമിഷവും
യുദ്ധതന്ത്രങ്ങളുടെ പുത്തന്‍ ഭാവം,
കണ്ണുകള്‍ക്ക് രക്തത്തിന്റെ ത്രിമാനത
കാതുകള്‍ക്ക് പൊടിഞ്ഞുടുടയുന്ന സ്പടികകിലുക്കം.
മുന്നില്‍ പാതയൊരു തീക്കാടുലയ്ക്കുന്നുണ്ടോ.
നിശ്വാസത്തിന്റെ
ഈ ചുവപ്പന്‍ ഇടവേളയ്ക്കു
നന്ദി പറയാന്‍ വരട്ടെ .
കണ്ണുകളിലേക്ക് വീണ്ടും നീ,
ഭയത്തിന്റെ നിറം.
പച്ച.
1 വായന:
നിശ്വാസത്തിന്റെ
ഈ ചുവപ്പന്‍ ഇടവേളയ്ക്കു
നന്ദി പറയാന്‍ വരട്ടെ .
കണ്ണുകളിലേക്ക് വീണ്ടും നീ,
ഭയത്തിന്റെ നിറം.
പച്ച.
Post a Comment