ക്ലോക്കിനടിയിലൂടെ പല്ലിയുടെ തല
പുറത്തേക്കു നീളുന്ന നേരത്തുതന്നെ
ഞാനും
സമയം നോക്കി,എട്ടുമണി.
ഉടലിൽ പാതി പുറത്തേക്കിറങ്ങിയത്
എട്ടരയ്ക്കും.
അതിനിടെ അത്താഴം കഴിഞ്ഞു .
ചിറകു മുളച്ചൊരു മഴപ്പാറ്റ
ചുവരിൽ
ചിത്രശലഭമാകാൻ നോക്കുന്നതും കണ്ടു.
കൃത്യം ഒമ്പതിന്
തറയിൽ വീണു പിടയുകയാണ്
പല്ലിവാൽ
ആരോ ആരെയോ
ചീത്ത വിളിച്ചോടിക്കുന്നു
പുറത്ത്.
പഴയൊരു പാട്ടും കേൾക്കുന്നുണ്ട്.
പത്രം വായിച്ചു തീർന്നു.
മഴപ്പാറ്റയോ ചിത്രശലഭമോ
ഇപ്പോൾ ചുവരിലില്ല.
എനിക്കും പല്ലിക്കുമിടയിൽ
അകപ്പെട്ടുപോയ ദീർഘസംഭാഷണം
തൊട്ടടുത്ത നിമിഷം
ഭാഷ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങി.
2 വായന:
എനിക്കും പല്ലിക്കുമിടയിൽ
അകപ്പെട്ടുപോയ ദീർഘസംഭാഷണം
തൊട്ടടുത്ത നിമിഷം
ഭാഷ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങി.
kollam nannayundu....
Post a Comment