പ്രേമിക്കാനും കാമിക്കാനുമരിയുന്ന എന്നെ
നീ കണ്ടിട്ടുണ്ടോ?
ഈ ഉടലിന്റെ കണ്ണുകള്‍ ഭൂമി മുഴുവന്‍ പരതുന്നു
അതിന്റെ ഇണയെ.
നീ കണ്ടിട്ടില്ല,
പ്രേമിക്കാനും കാമിക്കാനുമരിയുന്ന
എന്നെ നീ കണ്ടിട്ടേയില്ല.
വെറുപ്പാണ് എനിക്ക് നിന്നോട്
ആത്മീയ പ്രേമമെന്നുപസംഹരിച്ച്
എന്റെ സ്നേഹത്തിനൊരു
ഏകപക്ഷീയമായ അടിവരയിടുന്നതിന്.
അവളുടെ ഉടലിന്റെ വിശപ്പിന്
ഒരന്നമായിതീരുന്ന നിന്റെ കൊടിയ നിഷ്കളങ്കതയോട്.
വെറുപ്പാണ്
നിന്നെ കാണുമ്പോള്‍ അവളുടെ ഉടലും വിളര്‍ത്ത ചുണ്ടുകളും
ഓര്മ വരുന്നതിനാല്‍
അവള് കോരിയോഴിക്കുന്ന തിളയ്ക്കുന്ന മധുരത്തില്‍
അകം വെന്തു ചുവന്ന തീറ്റപ്പണ്ടമായി
ഞാന്‍ രൂപാന്തരപ്പെടുന്നതിനാൽ….
പുഴുങ്ങിയും പൊരിച്ചും
വൈവിധ്യപ്പെടുത്തി
ഏതു മൃഗത്തിന്റെതെന്നു
തീര്‍ച്ചപ്പെടുത്താനാവാത്ത മാംസ രുചിയായി
ഞാന്‍ അവശേഷിക്കുന്നതിനാൽ…
1 വായന:
ഏതു മൃഗത്തിന്റെതെന്നു
തീര്‍ച്ചപ്പെടുത്താനാവാത്ത മാംസ രുചിയായി
ഞാന്‍ അവശേഷിക്കുന്നതിനാൽ
Post a Comment