Tuesday, March 1, 2011

എം ആര്‍ വിഷ്ണുപ്രസാദ്‌
തുറമുഖമേ
തുറമുഖമേ
ഉള്ളിലുപ്പുരസമുള്ള കാമുകീ,
ഞാന്‍ ഗോണ്‍ സാലസ്സിന്റെ
വീട്ടുമുറ്റത്ത്‌
മത്സ്യബോട്ട്
കടം വാങ്ങാന്‍ നില്‍ക്കുന്നു.

ആടിന്‍ മുഖമുള്ള
ഗോണ്‍ സാലസ്
നടുക്കടലില്‍
ബോട്ടിന്നമരത്തിരുന്ന്
പാട്ടുപാടുമ്പോള്‍
അയാളുടെ
കാല്ക്കീഴിലേക്ക്
മീനുകള്‍ ചാടി വരും.

നിറുകയില്‍
പായ്ക്കപ്പലുകള്‍
ചൂടിയ കടല്‍
നമ്മുടെ സ്വപ്നത്തെ
മുക്കി കളയുമോ എന്ന ആധി
ഇപ്പോള്‍ ഈ വീട്ടുമുറ്റത്ത്‌
നില്‍ക്കുമ്പോള്‍ എനിക്കില്ല.

മത്സ്യബോട്ട് വാടകയ്ക്കെടുത്ത്
ഭൂമിയില്‍ നിന്ന് ഒളിച്ചോടാനുള്ള
നമ്മുടെ തന്ത്രം തല്ക്കാലം
അയാള്‍ അറിയണ്ട.

തുറമുഖമേ
തുറമുഖമേ
ഉള്ളിലുപ്പുരസമുള്ള കാമുകീ,
നിന്റെ ചെകിളകളുടെ
തിളക്കത്തിലെ
സൂര്യചന്ദ്രന്മാരെ പറ്റി
എനിക്കയാളോട്
പറയാന്‍ തോന്നുന്നു.
വാക്കുകളെ
നിയന്ത്രിക്കുന്നത്‌ കൊണ്ടാണ്.
അല്ലെങ്കില്‍
എല്ലാ കള്ളങ്ങളും
എന്നേ പൊളിയേണ്ടതാണ്.

അയാള്‍
അയാള്‍
ഗോണ്‍ സാലസ്
ആടിന്‍ മുഖമുള്ള അരയന്‍
എന്നേ തുറിച്ചു നോക്കികൊണ്ട്‌
ചോദിക്കുന്നു
"എവിടെ നിന്റെ കാമുകി??"
ഞാന്‍
ഞാന്‍
ഒരിക്കലും കത്താത്ത
ദീപസ്തംഭം.
വാക്കുകള്‍ നഷ്ടപെട്ട
വ്യര്‍ത്ഥഗോപുരം.
മറച്ചുവച്ചതെല്ലാം ഒറ്റയിരിപ്പിനു
പറഞ്ഞു പോയി.
നമ്മുടെ പ്രേമവും
ഭോഗലീലകളും
സ്വപ്നവും
രാത്രിഗീതകവുമെല്ലാം.

തുറമുഖമേ
തുറമുഖമേ
ഞാനും അയാളും
നിന്നടുതെക്ക് വരുന്നു.
എന്റെയുള്ളില്‍ വിളക്കുകള്‍ കത്തുന്നു.
കടല്‍ പ്രകാശിക്കുന്നു.

ഒളിചോട്ടത്തിനുവേണ്ടി
തെരഞ്ഞെടുത്ത
മത്സ്യബോട്ടില്‍
നീയും ഞാനും
ആടിന്‍ മുഖമുള്ള
ഗോണ്‍സാലസ്സും
ഭൂമിയില്‍ നിന്നകന്നു
പോകുമ്പോള്‍
കടല്‍ അതിന്‍റെ
നിറുകയില്‍ നിന്ന്
ഓരോ പായ്ക്കപ്പലുകളെയും
ഊരി ഊരി തരുന്നു.
തുറമുഖമേ
തുറമുഖമേ
നീയിതാ നമ്മുടെ സ്വപ്നത്തിലെ
പായ്ക്കപ്പലുകളുടെ രാജ്ഞി.
ഞാന്‍ സമുദ്രത്തില്‍
നീന്തി നടക്കുന്ന
ദീപസ്തംഭം.

ആടിന്‍ മുഖമുള്ള
ഗോണ്‍ സാലസ്
നിങ്ങളുടെ
മത്സ്യ ബോട്ടിലെ
പതിനായിരം
സുഷിരങ്ങള്‍
എവിടെ പോയി ???

1 വായന:

Pranavam Ravikumar a.k.a. Kochuravi said...

ഇഷ്ടപ്പെട്ടു..അഭിനന്ദനങള്‍

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • സ്വര്‍ണത്തിന്റെ സാമൂഹികഭാവനകള്‍ - സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയുണ്ട്, ഇന്ദുലേഖ എന്ന പേരില്‍. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു പാരഡി. ചന്തുമേനോന്റെ നായരായ നായികയ്ക്ക് 70 വയസ്സാവുന്ന സമയത...
  • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
  • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP