നഗരനിരത്തില്‍
ട്രാഫിക് മുറിച്ചു കടക്കുവാന്‍
കാത്തു നില്ക്കുമ്പോഴെല്ലാം
സീബ്രയുടെ
കറുപ്പും വെളുപ്പും വരകള്‍
നോക്കി നില്ക്കും.
വെളുത്ത വരകളില്‍ വീണ
വിള്ളലുകള്‍ കാണ്‍കെ
അവ ജിറാഫിന്റെ
ഉടല്ക്കള്ളികള് പോലെയുണ്ട്;
ഒന്നിടവിട്ട കള്ളികളില്‍
തവിട്ടുനിറം ഇല്ലെന്നേയുള്ളു.
കറുപ്പില്‍
പരന്നു കിടക്കുന്നുണ്ട്
ഒരു പൂച്ചയുടെ ഭൂപടവും.
ഇക്കാഴ്ചകള്കൊണ്ടൊന്നും
സീബ്രലൈന്‍ എന്നത്
സീബ്ര ജിറാഫ് ക്യാറ്റ് ലൈന്‍സ്
എന്നൊന്നുമാകില്ലല്ലൊ.
ഒറ്റപ്പെട്ടയൊന്നില്
വേറൊന്നിനെ
കൂട്ടിക്കെട്ടുന്ന കണ്ണേ
പച്ച കത്തുന്നു..
ട്രാഫിക് മുറിച്ചു കടക്കുവാന്‍
കാത്തു നില്ക്കുമ്പോഴെല്ലാം
സീബ്രയുടെ
കറുപ്പും വെളുപ്പും വരകള്‍
നോക്കി നില്ക്കും.
വെളുത്ത വരകളില്‍ വീണ
വിള്ളലുകള്‍ കാണ്‍കെ
അവ ജിറാഫിന്റെ
ഉടല്ക്കള്ളികള് പോലെയുണ്ട്;
ഒന്നിടവിട്ട കള്ളികളില്‍
തവിട്ടുനിറം ഇല്ലെന്നേയുള്ളു.
കറുപ്പില്‍
പരന്നു കിടക്കുന്നുണ്ട്
ഒരു പൂച്ചയുടെ ഭൂപടവും.
ഇക്കാഴ്ചകള്കൊണ്ടൊന്നും
സീബ്രലൈന്‍ എന്നത്
സീബ്ര ജിറാഫ് ക്യാറ്റ് ലൈന്‍സ്
എന്നൊന്നുമാകില്ലല്ലൊ.
ഒറ്റപ്പെട്ടയൊന്നില്
വേറൊന്നിനെ
കൂട്ടിക്കെട്ടുന്ന കണ്ണേ
പച്ച കത്തുന്നു..
0 വായന:
Post a Comment