Sunday, May 23, 2010

നാസ്സര്‍ കൂടാളി

ത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.

നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.

പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.

നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.

23 വായന:

പുതു കവിത said...

maxമത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.

നസീര്‍ കടിക്കാട്‌ said...

ഞാനാദ്യം കണ്ട ഗള്‍ഫുനഗരം റൂവിയും മത്രയുമായതു കൊണ്ടാണോ,എന്റെ ദൈവമേ...ഇതു വായിച്ചപ്പോള്‍ മറ്റൊരു ഗള്‍ഫുനഗരത്തില്‍ എന്നെയെനിക്കു തുരുമ്പെടുക്കുന്നത്...

oyembaker said...

thurumbujeevithangalude
regachithrangalku nandi
oyenm

മനോഹര്‍ മാണിക്കത്ത് said...

എല്ലാവര്‍ക്കും
ഈ തുരുമ്പെടുക്കല്‍
തുരുമ്പെടുക്കാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കലാണല്ലോ
ഒരു സുഖമാണ് നാസറേ...

sreejithariyallur said...

avasaana varikalil pitutham vittu poyetaaa...kurachu kooti moorchayote avsaanippikkaamaayirunnu...naattile bheethiye maattivechu pravaasa jeevithathinte ekaanthaye atayaalappetuthunna vidham kavitha kondu povaamaayirunnu...!!!

ജസ്റ്റിന്‍ said...

ഞാന്‍ താമസിക്കുന്നതും റുവിയിലായതു കൊണ്ടും മത്ര സൂക്ക് എനിക്കും അറിയാവുന്നതും കൊണ്ടും ഈ തുരുമ്പ് എനിക്കു ബോധിച്ചു.

സോണ ജി said...

manass thurumpikkunnu......

ഞാന്‍ ഇരിങ്ങല്‍ said...

നാസര്‍,
കൊള്ളാം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല ഈ കവിതയില്‍. കണ്ണൂരുകാരനായ ഗുണ്ടയുടേയോ അതുമല്ലെങ്കില്‍ എവിടത്തേയും ഗുണ്ടയുടെ ജീവിതം ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ല. ഉറക്കത്തിലും അവന്‍ റെ കയ്യും മനസ്സും വാള്‍ പിടിയിലോ അരയില്‍ വിശ്രമിക്കുന്ന കത്തിമുനയിലോ ആയിരിക്കും. അത് വീണ്ടും നാസര്‍ ആവര്‍ത്തിച്ച് പറഞ്ഞാല്‍ കവിത ശ്രേഷ്ഠമാവുകയുമില്ല. അവസാന വരി തീര്‍ത്തും തിരി കെട്ട അവസ്ഥ തന്നെ ആയിരുന്നു. നാസര്‍ എന്തിനാ ഇങ്ങനെ കവിത എഴുതുന്നതെന്ന് ചോദിച്ചാല്‍ എന്‍ റെ മേക്കിട്ട് കയറുകയൊന്നും വേണ്ട. അങ്ങിനെ തന്നെ ഞാന്‍ ചോദിക്കുന്നു.


എപ്പോഴും എല്ലാവര്‍ക്കും നല്ല കവിത എഴുതാന്‍ കഴിയില്ലെന്ന് നേരുതന്നെ. എന്നാലും അറിയാത്ത കൊള്ളാത്ത ജീവിതത്തെ സങ്ക്ല്പിച്ച് എഴുതുമ്പോള്‍ മുറുക്കവും വേദനയും ആര്‍ജ്ജിക്കാന്‍ കവിതയ്ക്ക് കഴിയണം.

എം.പി.ഹാഷിം said...

പണ്ടെങ്ങോ ചെയ്ത ഒരു ഹിക്കുമത്തിന്റെ പേരില്‍ നാടുവിട്ട ഒരു കണ്ണൂര്‍ക്കാരനെ എനിക്കും പരിജയമുണ്ടിവിടെ.
ശിക്ഷയുടെ കാലാവതി തീരാതെ

മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും !

ഈ ഭയം തന്നെയാവാം അയാളെയും അലോസരപ്പെടുത്തുന്നത് !
നാസ്സര്‍ .... നന്നായി ഈയേഴുത്ത്

പി എ അനിഷ്, എളനാട് said...

കവിത നന്നായി നാസര്‍
നല്ല ഒതുക്കം
അര്‍ഥസാന്ദ്രം
ആശംസകള്‍

M.R.Anilan -എം. ആര്‍.അനിലന്‍ said...

കവിത നന്നായി
-'ഞാൻ ഇരിങ്ങലി'നോട് യോജിക്കാൻ വയ്യ

Anonymous said...

കവിതയിലെ ഇത്തരം വൈര്യുപ്യത്തോട് യോജിക്കാനേ വയ്യ
കള്ളു ഷാപ്പില്‍ നിന്ന് രണ്ടെണ്ണം വീശിയാല്‍ ഇതിനേക്കാളും നല്ല സുഖമുള്ള നോവുള്ള ഒറ്റപ്പെടലിന്‍റേയും തിരസ്കാരത്തിന്‍റെയും കവിതകള്‍ കേള്‍ക്കാം നമുക്ക്. അതിന് പുതുകവിതയിലെ പുതുമുഖങ്ങള്‍ ആവശ്യമില്ല


അവിടേയും ഇവിടെയും കാണുന്ന കവിതയല്ല കവിത ചലനാത്മകവും സൌന്ദര്യാത്മകവുമായിരിക്കണം. ഈ കവിതയിലെവിടെ സൌന്ദര്യം?

എന്താണ് നാസര്‍ കൂടാളി മുന്നോട്ട് വയ്ക്കുന്ന കവിതയില്‍ ഉള്ളത് എന്ന് എം ആര്‍ അനില്‍ പറഞ്ഞു തരൂ..

ഒറ്റപ്പെടലിന്‍റെ വേദനയാണൊ? അങ്ങിനെ എങ്കില്‍ ഇന്നിറങ്ങുന്ന അന്തിപ്പത്രത്തില്‍ പോലും ഇത്തരം കവിതകള്‍ കാണാം. ഇദ്ദേഹം തന്നെ എഴുതിയ പഴയ കവിതകള്‍ പരിശോധിച്ചാലും ഈ കവിത അതിലും കാണാം. അങ്ങിനെ എങ്കില്‍ ആവര്‍ത്തിച്ച് എഴുതുന്നതെന്തിനെന്നേ വായനക്കാരന്‍ ചോദിക്കുന്നുള്ളൂ.

പാലായനം ചെയ്യുകയോ ഒളിച്ച് കടക്കുകയോ ചെയ്യപ്പെട്ട കണ്ണൂ‍രിലെ ഒരാള്‍ക്ക് നാട്ടിലേക്ക് കാലങ്ങളോളം പോകാന്‍ പറ്റാതായിരിക്കുന്നു. സത്യമാണിത്. എന്നാല്‍ ഇങ്ങനെ ഒറ്റതിരിഞ്ഞു പോയ ജീവിതങ്ങളെഴുതിയ എത്ര എത്ര കവിതകളും ജീവിതവും നമുക്കുണ്ട്. കവിതയിലെ സൌന്ദര്യ സങ്കല്പങ്ങളെ വകവയ്ക്കാതെഴുതുന്ന ഇത്തരം ഉടച്ചു വാര്‍ക്കലിനെ (അങ്ങിനെ പറയാമോ!!) പുതിയ കുപ്പിയില്‍ പഴയ വീഞ്ഞെന്ന് പറയുവാനും വയ്യ. അതിനേക്കാളൊക്കെ സൌന്ദര്യാത്മകമായ കവിതകള്‍ നിലനില്‍ക്കാന്‍ പാടു പെടുമ്പോള്‍ പഴയ ഇത്തരം കവിതാ ഗിമ്മിക്കുകള്‍ കാണുമ്പോള്‍ വായനക്കാരന്‍റെ ഓര്‍മ്മകളെ മൂര്‍ച്ചപ്പെടുത്തുകയല്ല മറിച്ച് മാറ്റി വയ്ക്കാനോ കട്ട് ചെയ്യാനോ തോന്നും.

കവിത സത്യ സന്ധമായിരിക്കണം മനസ്സു പോലെ.

Anonymous said...

ആരാ കവിതയെ വിമര്‍ശിക്കുന്നത്?
ഇരിങ്ങലോ
ഹ ഹ
ഇതേ പുതുകവിതയില്‍ മോഷണമെഴുതിയവനോ

കൊളളാം കൊളളാം
എന്തായാലും ഇരിങ്ങല്‍ കട്ടെഴുതിയതിനേക്കാളും നല്ലതാണിത്

ഏ.ആര്‍. നജീം said...

പെട്രോ ഡോളറിന്റെയും അറബിപ്പോന്നിന്റെയും നാട്ടില്‍ ഇങ്ങനെയും ചില ഈയംപാററകള്‍ എരിഞ്ഞടങ്ങുന്നു എന്നത് ആരറിയുന്നു...

പാവപ്പെട്ടവന്‍ said...

വൈരുദ്ധ്യങ്ങളുടെ ജീവിത ചിത്രങ്ങള്‍

Anonymous said...

ഡിയര്‍ രാജു..
താങ്കളാണ് ആ കമന്റ് എഴുതിയതെങ്കില്‍ :ചലനാത്മകവും സൌന്ദര്യാത്മകവുമായ ഒരു കവിത എഴുതി കാണിച്ചുകോടുക്കൂ..പനിനീര്‍പ്പൂവില്‍ മാത്രം സൌന്ദര്യം കാണുന്ന താങ്കള്‍ കരിങ്കല്ലിന്റെ സൌന്ദര്യത്തെ കാണാതെ പോവരുത്.മലയാള കവിതയെ കവിതയെ തിരിച്ചറികയുക.
അസലുവിന്റെ ഇത്ത

എന്‍.ബി.സുരേഷ് said...

ഞാന്‍ ഒരു കമന്റ് എഴുതി ഇവിടെ എഴുതാന്‍ പാടില്ല എന്നറിഞ്ഞില്ല. സോറി.

എന്‍.ബി.സുരേഷ് said...

ഞാന്‍ മുന്‍പ് എഴുതിയ കമന്റ് സേവ് ആയില്ല, അത് ഡിലീറ്റ് ആയതാണോ എന്നൂ സംശയിച്ചു. സോറി.
മിനിക്കഥകള്‍ കവിത എന്ന ലേബലില്‍ വിലസുന്ന കാലമാണ്.

ഇ.എം.ഫോസ്റ്റര്‍ പണ്ട് നോവലിനെ പറ്റി പറഞ്ഞത് ഇപ്പോള്‍ കവിതയെപ്പറ്റിയാക്കാം.
ശ്ശൊ നാശം ഈ കവിതയില്‍ ഒരു കഥ വേണമല്ലോ.
ഇവിടെ ഒരു കഥ ഉണ്ട്.

പിന്നെ ഒരു സന്തോഷം ആദ്യമായ്യി ഒരു ബ്ലോഗില്‍ നസീര്‍ കടിക്കാടിന്റെ കമന്റ് കണ്ടു. ഇനി ചത്താലും മതി.

സച്ചിദാനന്ദനെക്കാളും ചുള്ളിക്കാടിനെക്കാളും (അവരൊക്കെ പാവങ്ങള്‍)വലിയ പുലികള്‍ വെറെയുമുണ്ട്.

ടിങ്കുമോന്‍ said...

അനോണീ
ഈ സൗന്ദര്യാത്മകം ആത്മകം എന്നു പറയുന്നതെന്താണ്? ഒരു സൗന്ദര്യാത്മക കവിത വായിച്ച് അതിലെ സൗന്ദര്യം എങ്ങനെ താങ്കള്‍ അനുഭവിച്ചു എന്നു പറഞ്ഞുതരൂ. താങ്കളുടെ വായന ഒന്നു മനസ്സിലാക്കാനാണ്.

(പാലായനം ചെയ്യുകയോ ഒളിച്ച് കടക്കുകയോ ചെയ്യപ്പെട്ട കണ്ണൂ‍രിലെ ഒരാള്‍ക്ക് നാട്ടിലേക്ക് കാലങ്ങളോളം പോകാന്‍ പറ്റാതായിരിക്കുന്നു. സത്യമാണിത്. എന്നാല്‍ ഇങ്ങനെ ഒറ്റതിരിഞ്ഞു പോയ ജീവിതങ്ങളെഴുതിയ എത്ര എത്ര കവിതകളും ജീവിതവും നമുക്കുണ്ട്.)

ഏതെങ്കിലും കവിതകള്‍, പേരുകളെങ്കിലും സൂചിപ്പിച്ചിട്ടുപോരെ ഇങ്ങനെ വളവളാ പറച്ചില്‍?

പാലായനമല്ല. പലായനം.

Sapna Anu B.George said...

ഇതാരാപ്പാ ഞാന്‍ അറിയാത്ത ഒരു മത്രസൂക്കുകാരന്‍ പിന്നെ ഇവിടെ ഒമാനില്‍ ഞാനറിയാത്ത ഒരു ബ്ലോഗര്‍ ,നാസര്‍ ഇപ്പൊ ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.

Anonymous said...

ഇതാരപ്പാ ഈ സപ്ന.

നസീറെ എന്താ ബ്ലോഗ് തുടങ്ങുന്നതിനു മുന്‍പ് പുള്ളീക്കാരിയോട് പറയാത്തത്. ഞാനും ഒരു ബ്ലോഗറാ. ഒരു ബ്ലോഗ് തുടങ്ങാന്‍ അനുവാദം തരുമോ ആവോ.

pavamsajin said...

nazar,
kollam.
ishtam
sajin

Anonymous said...

എന്‍ ബി സുരേഷ് മാഷേ...
കടിക്കാടിനേയും ഒപ്പം മറ്റുള്ള ബുലോഗ കവികളേയും ഇഷ്ടമല്ലാത്ത താങ്ങളുടെ ബ്ലോഗ്ഗിലൂടെ ഒന്നു കടന്നു പോയി..
കവിത വായിച്ചു....
“സ്വയം തീരുമാനിക്കണോ
മറ്റുള്ളവരെ ഭരമേല്‍‌പ്പിക്കണോ?
കീഴടങ്ങലിനുമുണ്ടല്ലോ സുഖം,
സഹനം, പാരസ്പര്യം എന്നിങ്ങനെ.
ഞാനെന്താണിങ്ങനെയെന്ന്
മറ്റാരോടെങ്കിലും കരയണോ?“
അഴകൊഴപ്പന്‍ എന്നല്ലാതെ എന്തു പറയാന്‍..
ഒരു വായനക്കാരന്‍ എന്ന നിലയില്‍ എഴുതിയ കമന്റാണെങ്കില്‍ ബുലൊഗര്‍ സ്വീകരിച്ചേനെ...അല്ലാതെ ഇത്തരം തരം താണ,പ്രസ്ഥാവനകളുമായ് ഇങ്ങോട്ട് വന്നാലുണ്ടല്ലോ...താങ്ങളുടെ ഉദ്ദേശ്യവും മനസ്സിലായി തറ ക്മന്റുകളും വായില്‍ കൊള്ളാത്ത കൂറേ പേരുകളും നാവിന്‍ തുമ്പത്ത് വിലസുന്നെണ്ടെങ്കില്‍,ബുദ്ധി ജീവി ജാഡ എല്‍ പി സ്കൂളിലെ പിള്ളേരെടുത്തു മതി .ഇവിടെ വേണ്ടട്ട്വ...
കുഞ്ഞുണ്ണി

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

 • പെൺസിംഹം - അമ്മ പോയതിനു ശേഷമുള്ള എല്ലാ മഴക്കാലങ്ങളിലും ആവർത്തിച്ച് ആവർത്തിച്ച് പ്രദർശിക്കപ്പെടുന്ന ഒരു സ്വപ്നമുണ്ട് അതിലെ മരങ്ങൾ പരിചിതരെങ്കിലും കാടോർമ്മിച്ചെടുക്കുന്ന...
 • ഹൂല ഹൂപ് - ആദ്യമാദ്യം ഇത് പ്രൊഫസറാണ് കാണുന്നത്. വൈകുന്നേരത്തെ ചായയ്ക്കു ശേഷം അദ്ദേഹം മുറ്റത്തിറങ്ങി കവലയിലേക്കുള്ള റോഡിലേക്ക് നോക്കി നിൽക്കും. വീട്ടിൽ നിന്ന് കവലയിലേക...
 • അന്തമില്ലാത്ത കവിത / യെഹുദ അമിച്ച - അന്തമില്ലാത്ത കവിത / യെഹുദ അമിച്ച പുതിയ മ്യൂസിയത്തിനുള്ളിൽ പഴയ സിനഗോഗ് സിനഗോഗിനുള്ളിൽ ഞാൻ എനിക്കുള്ളിൽ ഹ്യദയം ഹ്യദയത്തിനുള്ളിൽ മ്യൂസിയം മ്യൂസിയത്തിനുള്ളിൽ സ...
 • - Column center Column left Column right
 • അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും - ഞാൻ ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ കവിതയെഴുതിയതു കണ്ടാലുടൻ അമ്മാവൻ തുരുതുരാ വിളിക്കും ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു മറ്റൊരാളെക്കുറിച്ചുള്ള...
 • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
 • സൂര്യനെ ഉപ്പിലിട്ട കടല്‍ - *മനോജ് കുറൂര്‍ഉപ്പിലിട്ടതു വായന* ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു ...
 • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
 • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
 • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
 • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
 • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
 • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
 • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

 • കല്ലുകോല്‍നിറമുള്ള കവിതകള്‍ - 'കാണുന്നുണ്ടനേകമക്ഷരങ്ങള്‍' എന്ന കവിതയിലാണ് 'കൊതിയന്‍' എന്ന സമാഹാരം തുടങ്ങുന്നത്. വെടിപ്പായ മുറ്റവും വീടും വൃത്തിയുള്ള കുഞ്ഞുങ്ങളും ഒക്കെയായി അന്തസ്സി...
 • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
 • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
 • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
 • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
 • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
 • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
 • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP