(അറ്റീല യോസഫിന്റെ "opening" എന്ന കവിതയുടെ എന്റെ മലയാളം)
കണ്ണേ കണ്ണേയെന്നു പേരിട്ടവളുടെ
ഏറ്റവുമിളയവന്‍
ഇതാ,
എന്റെ തൊട്ടടുത്തുണ്ട്
വവ്വാലിനെപ്പോലെ
കിറുക്കുകളുടെ ഇരുട്ടു പുരട്ടി
ഓരോ മരത്തിലും ഇലഞെട്ടിലും
കൂടേ കൂടേയെന്ന്
വീടേ വീടേയെന്ന്
ഇരുട്ടത്തിരുട്ടി
നിലവിളിയുടെ ശബ്ദത്തില്‍
മെതിച്ചാലും തൂവിയാലും
ഒരേ അരിമണിയിലുറങ്ങുന്ന
രാത്രിയില്‍ നിന്നു പിടഞ്ഞ്
സന്ധ്യയ്ക്കു തിരി വെക്കുകയാണ്
നീലാകാശത്തിനു താഴെ
നിറങ്ങളില്ലെന്നും
ഒന്നും കാണില്ലെന്നും
കവിത മരിക്കുമെന്നും
ഇലപ്പോളകളുടെ കുമ്പിളില്‍
ഉറങ്ങുന്നവനെ
ഇടത്തട്ടുകാരനെന്നും
തൊഴിലാളിയെന്നും
ചിത്രത്തില്‍ നിന്നു കഥയിലേക്കും
കഥയില്‍ നിന്നു ചിത്രകഥയിലേക്കും
oh,batman
അപ്പോഴും ഞാനിവിടെയുണ്ട്
ഞാന്‍ തന്നെ
.............................................
അറ്റീല യോസഫ്-1906-1937
ഹംഗേറിയന്‍ കവി
9 വായന:
കുറുകി നുറുങ്ങിയ ചോരപ്പൊറ്റകള്‍
വിതറിയിടുന്നീ വചനങ്ങള്‍
നിങ്ങടെ നടവഴിയില്‍
(-അറ്റില യോസഫ്
വിവര്‍ത്തനം:എം.ഗോവിന്ദന്‍ )
അമ്പലത്തിലെ അകാല്‍ വിളക്കുകള്‍ അന്ന് തെളിഞ്ഞില്ല
ഗുരുവായുരപ്പന് ജലദോഷമായിരുന്നു
യുധിഷ്ടിരന്‍ ബീഡി വലിച്ചു
----മഹാകവി ടിന്റുമോന്‍
കാലില്ലാത്ത വിളക്കുകളെന്നു വായിക്കണോ,
കാലമില്ലാത്ത വിളക്കുകളെന്നു(അകാല വിളക്കുകള്‍) വായിക്കണോ?
എങ്ങിനെയായാലും നിന്റെയീ ജല ദോഷം മാറില്ല!
യുദ്ധമിഷ്ടപ്പെടുന്നവനാണോ യുധിഷ്ടിരനായതെന്നറിയില്ല....
ഒക്കെ ഒരൂഹമല്ലെ...
ആരാ എന്താ എന്നൊക്കെ ഒരൂഹമല്ലെ....!!!!
അപ്പോഴും ഞാനിവിടെയുണ്ട്
ഞാന്‍ തന്നെ
നല്ല രചന.
nurകടിക്കാട്...
സ്വന്തം പേരില്‍ കൊടുത്താല്‍ മതിയായിരുന്നു.
ഭാഫിയുണ്ട്.താങ്ങള്‍ മറ്റൊരു നാരായണന്റെ കത്തി വേഷം അടുത്ത് തന്നെ കെട്ടേണ്ടിവരും.
അസലുവിന്റെ ഇത്ത.
Opening
by Attila József
translated from Hungarian by Ron A. Kalman and Gabor J. Kalman
Lidi’s young brother here,
Khan Batu’s Budapest relative,
who lived on bread for years
and never owned a royal-blue eiderdown;
for whose poems death
simmers beans in a wooden pot—
hey bourgeois! hey proletarian!—
I, Attila József, am here!
---
നിന്‍റെ മലയാളം മറ്റൊരു വായന തരുന്നു.
മറ്റൊരു വായന :)
അപ്പോഴും ഞാനിവിടെയുണ്ട്
ഞാന്‍ തന്നെ
itharam kavitha kondu saadhaaranakkaaranu enthu prayojanam sir...???ningaleppolullavaraanu kavithaye snehikkunnavarekkoti vaayanayil ninnum aattiyotikkunnathu...!!!
Post a Comment