Thursday, March 11, 2010

സജിന്‍.പി. ജെ





















കുളിച്ചൊരുങ്ങി പോകും
ഹോസ്റലില്‍ നിന്നും
രാവിലെ ഞങ്ങള്‍.
തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ കോട്ടയത്തോ
പൊളപ്പന്‍ കല്യാണങ്ങള്‍.
ഉടുത്തു പോകുന്ന ഷര്‍ട്ടും മുണ്ടും ഊരിമാറ്റി
ബോയും* വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്സു-
മോവര്‍ക്കോട്ടുമിട്ടാല്‍
കണ്ടാലറിയില്ല ഞങ്ങളെ പിന്നെ.
രക്ഷപെട്ടിട്ടുണ്ടതുകൊണ്ട്പലപ്പോഴും
കല്യാണത്തിനു വരുന്ന കൂട്ടുകാരികളില്‍നിന്നും.
വിളമ്പും മുന്‍പുള്ള ക്യാപ്ടന്‍ വക പ്രസംഗം:
"എല്ലാം ഒരുക്കിയതിനു ശേഷമേ ആളുകളെ കയറ്റാവു,
ആളിരുന്നാല്‍ ഉടന്‍ ഫോയില്‍ പൊളിച്ചു കൊടുക്കണം,
ചിക്കനും ബീഫുമൊക്കെ വലിച്ചു** വിളമ്പണം,
എല്ലാറ്റിലുമുപരി ആളുകള്‍ തിന്നുന്നത് നോക്കി നില്‍ക്കരുത്!"
ഫോയില്‍ പൊളിച്ച്,
വലിച്ചു വിളമ്പി,
തിന്നുന്നത് നോക്കാതെ,
ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍
"നിനക്കെന്താടാ എറച്ചിയിങ്ങു വെളംപിയാല്,
നിന്റെ വീട്ടീന്ന് കൊണ്ടുവന്നതോന്നുമല്ലല്ലോ!"
എന്ന് ഒരു ഗ്ലാസ്സ് വെള്ളം തട്ടി മറിയും!
"സപ്ലയര്‍ കുട്ടിക്കൊരല്‍പ്പം വെള്ളമൊഴിയ്ക്കു,
അനിറ്റ ഷോ യുവര്‍ ഗ്ലാസ്‌"
എന്നൊരു ഫോറിന്‍ സാരിയുടെ ഗ്രാമര്‍ മിസ്റ്റെക്കില്‍ വിയര്‍ത്ത്‌,
അങ്ങനെ....അങ്ങനെ.... ഐസും വിളമ്പി കഴിയുമ്പോള്‍
ബോ വലിച്ചൂരി, കൈ തെറുത്ത് കേറ്റി, ബട്ടന്സഴിച്ച്ച്
ഫ്രൈഡ് റൈസിന്റെം സാദ ചോറിന്റെം ചിക്കന്‍ പീസിന്റെം
മുകളില്‍ വീണു ചെകിടിക്കുന്നു.
എല്ലാവരും കടിച്ചു വലിച്ച എല്ലിന്‍ കഷണവും
മിച്ചം വെച്ച എച്ചിലും വടിച്ചു മാറ്റി
കൈയും മുഖവും കഴുകി
കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ബോയും
മടക്കി നല്‍കി തിരിച്ചു പോരുമ്പോള്‍
100/- രൂപയും വണ്ടിക്കൂലീം കിട്ടും.
ഇതുകൊണ്ട് വേണം അടുത്ത കല്യ്യണം വരെ
അടുത്തുള്ള ഹോട്ടലിലെ ചേട്ടനോട്
"ബേബിച്ച ഒരു ചായയിങ്ങെടു " എന്ന് ഒരു ഓര്‍ടറിടാന്‍!
"വണ്ടി വരുന്നു, യൂനിവേഴ്സിടി വഴിക്കാ,
ഒടിക്കെറിക്കോ, നാളെ പരീക്ഷ ഉള്ളതാ."
04/02/2010

* നെക്ക് ബട്ടണ് മുകളില്‍ വയ്ക്കുന്ന ഒരു തുണി പൂവ്.
** കുറച്ച്


2000 മുതല്‍ കവിതയില്‍ സജീവം. എം. ജി. സര്‍വ്വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ ഇംഗ്ളീഷ് ബിരുദാനന്തര ബിരുദപഠനത്തിന് എത്തിയ സജീന്‍ പിന്നീട് ക്യാമ്പസ് വിട്ടുപോയിട്ടില്ല. സര്‍വ്വകലാശാല ഹോസ്റ്റലിലാണ് താമസം. ഇപ്പോള്‍ പി.പി.രവീന്ദ്രന്റെ കീഴില്‍ യാത്രാവിവരണങ്ങളെക്കുറിച്ച് റിസര്‍ച്ച് ചെയ്യുന്നു. കവി ഡി. വിനയചന്ദ്രന്‍ ലെറ്റേഴ്സില്‍ അധ്യാപകനായിരുന്ന കാലത്ത് ക്യാമ്പസില്‍ നടത്തിവന്ന വ്യാഴവട്ടം എന്ന കവിതാക്കൂട്ടായ്മയുടെ സജീവ സംഘാടകനായിരുന്നു. മരങ്ങളായ ചിലത്, നക്ഷത്രവള്ളികള്‍, ഏലി ചത്തെന്നോ മരിച്ചെന്നോ, ആനാന്‍ വെള്ളം തുടങ്ങിയ ശ്രദ്ധേയമായ കവിതകള്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. റൈറ്റിംഗ്സ് ഇന്‍ ദി ഡാര്‍ക്ക്നെസ് എന്ന ഇംഗ്ളീഷ് കവിതാസമാഹാരത്തില്‍ സജിന്റെ 'ഉള്ളത്' എന്ന കവിത മൊഴിമാറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍ ടൂ ത്രീ ഫോര്‍ ഫൈവ് , യെസ് എന്നീ രണ്ട് ഷോര്‍ട്ട്ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ബ്ളോഗ്......
http://pavamsajin-rentha.blogspot.com/

19 വായന:

ഏറുമാടം മാസിക said...

കുളിച്ചൊരുങ്ങി പോകും
ഹോസ്റലില്‍ നിന്നും
രാവിലെ ഞങ്ങള്‍.
തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ കോട്ടയത്തോ
പൊളപ്പന്‍ കല്യാണങ്ങള്‍.

Anonymous said...

nalla kavitha

K G Suraj said...

U G R A N...
Truly sincere...
Deeply touching..
Keep on blasting..

ജസ്റ്റിന്‍ said...
This comment has been removed by the author.
pavamsajin said...

priya suraj,
thanks for the response.
ishtam
sajin

ജസ്റ്റിന്‍ said...

കവിത നന്നായി എന്ന് പറയുന്നത് കേള്‍ക്കാനാകും കവിക്കിഷ്ടം. പക്ഷെ എനിക്ക് ഒരു വാക്ക് പറയണം എന്നുണ്ട്.
ആശയവും വിഷയവും എനിക്കിഷ്ടപ്പെട്ടു. പക്ഷെ രചനാശൈലിയും ഇടക്ക് ആംഗലേയ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതും എനിക്ക് വിയോചിപ്പുള്ളവയായിപ്പോയി. പ്രത്യേകിച്ചും കവിതയില്‍ കൌമാരം പിന്നിട്ട താങ്കള്‍. ഇതെന്റെ വാക്ക്. ഇനിയൊന്നുകൂടി പറയട്ടെ.ഞാനൊരു കവിയല്ല :)

നസീര്‍ കടിക്കാട്‌ said...

മലയാളകവിതയില്‍ ആംഗലേയപദം....
മലയാളത്തിന്റെ വീടിന് അന്യ(അപ)നിര്‍മ്മാണ രീതികളാവാം,വസ്ത്രങ്ങള്‍ക്ക് അന്യഘടനാ നെയ്ത്താവാം,ഭക്ഷണത്തിന് അന്യരുചിഭാവനയാകാം...അയല്‍ക്കാരനെ ഒട്ടും പരിചയമില്ലാതാവാം,യാത്രാവാഹനങ്ങള്‍ മാറാം,പാഠ്യപദ്ധതികള്‍ മാറാം,അന്യരാജ്യങ്ങളില്‍ പഠനവും ജോലിയും തേടി ഒഴുകാം,രാഷ്ട്രീയം മാറാം,മതം മാറാം,മലയെ മറിച്ചിടാം,പുഴയെ കെട്ടിയിടാം.....
കവിതയും ഭാഷയും മാറരുത്
മാറിയ കാലവും സംസ്കാരവൂം ഭാഷയിലരുത്
ഭാഷ കൊടിമരമോ,കൊടിയോ എന്നൊരു അന്യഭാഷാ സംശയമാണിപ്പോള്‍...

ഡാ,ഒരു ഡൌട്ട്!

Ranjith chemmad / ചെമ്മാടൻ said...

നല്ലകവിതയ്ക്കൊരുമ്മ, കവിയ്ക്കും...

നജൂസ്‌ said...

ബിരിയാണിയും,പെര്‍ഫ്യൂമും,വിയര്‍പ്പും കൂടിക്കലര്‍ന്ന
എത്ര കല്ല്യാണങ്ങള്‍,
നന്നായി സജിന്‍.

Anonymous said...

തകഴിയുടെയും കേശവ ദേവിന്റെയും നിരയിലേക്ക് ശകത്നായ ഒരു എഴുത്ത് കാരന്‍.. ചങ്ങമ്പുഴ, പറപ്പുരത്, അയിപ്പു പാറമേല്‍ തുടങ്ങിയ പുതിയ് എഴുത്ത് കാരെ കൂടി വായിക്കണം കേട്ടാ അനിയന്‍.. നല്ല ഫാവിയുണ്ട്..
കോട്ടയത്ത് പരിസരത്ത് തന്നെയുള്ള ക്രിസ്പിനെയും കലേഷിനെയും കണ്ണനെയും കുറൂരിനെയും ഒന്നും ഒരിക്കലും വായിക്കുകയും ചെയ്യരുത്..

രാജേഷ്‌ ചിത്തിര said...

നല്ല കവിത
ശുദ്ധം .ലളിതം ....

ഒന്നുമല്ലാതെ അങ്ങനെ..
.
പിന്നിട്ട ചില പാടുകള്‍ തെളിച്ചു വയ്ക്കുന്നു .

Anonymous said...

നല്ല കവിതയ്ക്കു ഒരുമ്മ തന്നെ കൊടുക്കണം..സജിന്റെ കവിതകള്‍ ബ്ലൊഗില്‍ കണ്ടതില്‍ സന്തോഷം.പിന്നെ കോട്ടയക്കാരുടെ
കവിത വായിക്കാതിരിക്കുതിനൊപ്പം ദുഫായിലുള്ള വിത്സനേയും,കടിക്കാടിനേയും,വെട്ടിക്കാടിനേയും,ഇരിങ്ങലിനേയും...വായിക്കണേ...മല്യാള കവിതയുടെ ഭാവി വാസുരമാക്കണെ...
ലാല്‍ സലാം

pavamsajin said...

പ്രിയ നസീര്‍ അണ്ണാ,
ഒരു പക്ഷെ നമുക്ക് (മലയാളികള്‍ക്ക്) ഇത്രമേല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത് തന്നെ ഇത്തരത്തിലുള്ള ഇടുങ്ങിയ മനസ്സുമായി ജീവിക്കുന്നതു കൊണ്ടാവാം. എല്ലാം ആവാം പക്ഷെ ഭാഷയെ തൊടരുത്!! ഒരു കാര്യം ഉറപ്പാണ്‌ ആരെന്തു പറഞ്ഞാലും ഭാഷ സ്വയം മാറുക തന്നെ ചെയ്യും. കാരണം പുതിയ കുട്ടികള്‍ക്ക് ഫോറിന്‍ ഉടുപ്പുമിട്ട്‌ ചൈനീസ്‌ പഗോഡ മോഡല്‍ വീട്ടിലിരുന്നു വൈകുന്നേരത്തെ കാപ്പിക്ക് ബര്‍ഗര്‍ കഴിക്കുമ്പോള്‍ പറയേണ്ടത് കൂടിയാണല്ലോ ഇ മലയാളം.
കാമ്പുള്ള പ്രതികരണത്തിന് നന്ദി.
ഇഷ്ടം
സജിന്‍

സെറീന said...

സജിന്‍,
നല്ല കവിത.
മണ്ണടിഞ്ഞ വാക്കും ഭൂമി കണ്ടിട്ടേയില്ലാത്ത
വാക്കും നിന്‍റെ കവിതയുടെ പച്ച മണ്ണില്‍ നിന്ന് ഞാന്‍
സ്വപ്നം കാണുന്നു..നിറയെ സന്തോഷം

pavamsajin said...

പ്രിയ സെറീന,
സ്നേഹത്തിനു നന്ദി.
ഇനിയും വായിക്കുമല്ലോ?
ഇഷ്ടം
സജിന്‍

ജസ്റ്റിന്‍ said...

എന്റെ കമന്റിനു സജിന്‍ മറുപടി പറഞ്ഞു കണ്ടില്ല. ഇവനൊക്കെ എന്തിനു മറുപടി എന്ന് വച്ചിട്ടുണ്ടാകും അല്ലെ. എന്തായാലും എന്റെ മറുപടി ഇഷ്ടമായില്ല എന്നത് മൌനം മനസ്സിലാക്കിത്തരുന്നു.

Anonymous said...

ജസ്റ്റിൻ ഒന്നാമത്‌ താങ്കളുടെ കമന്റ് സുഖിപ്പീരല്ല.
പിന്നെ താങ്കൾ ഒരു പെണ്ണുമല്ലല്ലോ..

pavamsajin said...

പ്രിയ ജെസ്റ്റിന്‍,
ഈ ഇന്ഗ്ലീഷ് പദപ്രശ്നം ഞാന്‍ ഭൂലോക കവിതയില്‍ മറുപടി കൊടുത്തു മടുത്തതായത് കൊണ്ടാണ് ഇതിലും കൂടി എഴുതാഞ്ഞത്. അല്ലാതെ
ആ മനോജെന്നു പറയുന്നവന്‍ (ഇത്തരത്തിലുള്ള മനോരോഗങ്ങള്‍ക്കു എന്താണ് പേര് പറയുക ജെസ്റ്റിന്‍?) പറയുന്നപോലെ താങ്കള്‍ പെണ്ണ് അല്ലാത്ത കൊണ്ടോ സുഹിപ്പിക്കാത്തകൊണ്ടോ അല്ല. അങ്ങനെ ദയവു ചെയ്തു കരുതരുത്. പിന്നെ രചനാ ശൈലി, അതിപ്പോള്‍ എനിക്ക് പറ്റും പോലെ അല്ലെ എനിക്കെഴുതാന്‍ കഴിയൂ ജെസ്റ്റിന്‍! എന്തായാലും ഇനിയുള്ള എഴുത്തില്‍ കൂടുതല്‍ ശ്രെധിക്കാന്‍ താങ്കളുടെ കമന്റുകളും എന്നെ സഹായിക്കുന്നുണ്ട് എന്നറിയിക്കട്ടെ. ഇനിയും വായിക്കുമല്ലോ?
ഇഷ്ടം
സജിന്‍.

ശ്രീജിത്ത് അരിയല്ലൂര്‍ said...

nalla kavitha...kaalathe,nattam thirikkunna jeevithaavasthakale kavithayil vaayichetukkam...itapetunna kavitha...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP