വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Thursday, March 11, 2010
സജിന്‍.പി. ജെ
കുളിച്ചൊരുങ്ങി പോകും
ഹോസ്റലില്‍ നിന്നും
രാവിലെ ഞങ്ങള്‍.
തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ കോട്ടയത്തോ
പൊളപ്പന്‍ കല്യാണങ്ങള്‍.
ഉടുത്തു പോകുന്ന ഷര്‍ട്ടും മുണ്ടും ഊരിമാറ്റി
ബോയും* വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്സു-
മോവര്ക്കോട്ടുമിട്ടാല്
കണ്ടാലറിയില്ല ഞങ്ങളെ പിന്നെ.
രക്ഷപെട്ടിട്ടുണ്ടതുകൊണ്ട്പലപ്പോഴും
കല്യാണത്തിനു വരുന്ന കൂട്ടുകാരികളില്‍നിന്നും.
വിളമ്പും മുന്‍പുള്ള ക്യാപ്ടന് വക പ്രസംഗം:
"എല്ലാം ഒരുക്കിയതിനു ശേഷമേ ആളുകളെ കയറ്റാവു,
ആളിരുന്നാല്‍ ഉടന്‍ ഫോയില്‍ പൊളിച്ചു കൊടുക്കണം,
ചിക്കനും ബീഫുമൊക്കെ വലിച്ചു** വിളമ്പണം,
എല്ലാറ്റിലുമുപരി ആളുകള്‍ തിന്നുന്നത് നോക്കി നില്‍ക്കരുത്!"
ഫോയില്‍ പൊളിച്ച്,
വലിച്ചു വിളമ്പി,
തിന്നുന്നത് നോക്കാതെ,
ശ്വാസം മുട്ടി നില്ക്കുമ്പോള്
"നിനക്കെന്താടാ എറച്ചിയിങ്ങു വെളംപിയാല്,
നിന്റെ വീട്ടീന്ന് കൊണ്ടുവന്നതോന്നുമല്ലല്ലോ!"
എന്ന് ഒരു ഗ്ലാസ്സ് വെള്ളം തട്ടി മറിയും!
"സപ്ലയര്‍ കുട്ടിക്കൊരല്പ്പം വെള്ളമൊഴിയ്ക്കു,
അനിറ്റ ഷോ യുവര്‍ ഗ്ലാസ്"
എന്നൊരു ഫോറിന് സാരിയുടെ ഗ്രാമര്‍ മിസ്റ്റെക്കില് വിയര്‍ത്ത്,
അങ്ങനെ....അങ്ങനെ.... ഐസും വിളമ്പി കഴിയുമ്പോള്‍
ബോ വലിച്ചൂരി, കൈ തെറുത്ത് കേറ്റി, ബട്ടന്സഴിച്ച്ച്
ഫ്രൈഡ് റൈസിന്റെം സാദ ചോറിന്റെം ചിക്കന്‍ പീസിന്റെം
മുകളില്‍ വീണു ചെകിടിക്കുന്നു.
എല്ലാവരും കടിച്ചു വലിച്ച എല്ലിന് കഷണവും
മിച്ചം വെച്ച എച്ചിലും വടിച്ചു മാറ്റി
കൈയും മുഖവും കഴുകി
കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ബോയും
മടക്കി നല്കി തിരിച്ചു പോരുമ്പോള്‍
100/- രൂപയും വണ്ടിക്കൂലീം കിട്ടും.
ഇതുകൊണ്ട് വേണം അടുത്ത കല്യ്യണം വരെ
അടുത്തുള്ള ഹോട്ടലിലെ ചേട്ടനോട്
"ബേബിച്ച ഒരു ചായയിങ്ങെടു " എന്ന് ഒരു ഓര്ടറിടാന്!
"വണ്ടി വരുന്നു, യൂനിവേഴ്സിടി വഴിക്കാ,
ഒടിക്കെറിക്കോ, നാളെ പരീക്ഷ ഉള്ളതാ."
04/02/2010
* നെക്ക് ബട്ടണ്‍ മുകളില്‍ വയ്ക്കുന്ന ഒരു തുണി പൂവ്.
** കുറച്ച്
2000 മുതല്‍ കവിതയില്‍ സജീവം. എം. ജി. സര്‍വ്വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ ഇംഗ്ളീഷ് ബിരുദാനന്തര ബിരുദപഠനത്തിന് എത്തിയ സജീന് പിന്നീട് ക്യാമ്പസ് വിട്ടുപോയിട്ടില്ല. സര്‍വ്വകലാശാല ഹോസ്റ്റലിലാണ് താമസം. ഇപ്പോള്‍ പി.പി.രവീന്ദ്രന്റെ കീഴില്‍ യാത്രാവിവരണങ്ങളെക്കുറിച്ച് റിസര്‍ച്ച് ചെയ്യുന്നു. കവി ഡി. വിനയചന്ദ്രന് ലെറ്റേഴ്സില്‍ അധ്യാപകനായിരുന്ന കാലത്ത് ക്യാമ്പസില്‍ നടത്തിവന്ന വ്യാഴവട്ടം എന്ന കവിതാക്കൂട്ടായ്മയുടെ സജീവ സംഘാടകനായിരുന്നു. മരങ്ങളായ ചിലത്, നക്ഷത്രവള്ളികള്, ഏലി ചത്തെന്നോ മരിച്ചെന്നോ, ആനാന്‍ വെള്ളം തുടങ്ങിയ ശ്രദ്ധേയമായ കവിതകള്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. റൈറ്റിംഗ്സ് ഇന്‍ ദി ഡാര്‍ക്ക്നെസ് എന്ന ഇംഗ്ളീഷ് കവിതാസമാഹാരത്തില്‍ സജിന്റെ 'ഉള്ളത്' എന്ന കവിത മൊഴിമാറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍ ടൂ ത്രീ ഫോര്‍ ഫൈവ് , യെസ് എന്നീ രണ്ട് ഷോര്‍ട്ട്ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ബ്ളോഗ്......
http://pavamsajin-rentha.blogspot.com/
Subscribe to:
Post Comments (Atom)
19 വായന:
കുളിച്ചൊരുങ്ങി പോകും
ഹോസ്റലില്‍ നിന്നും
രാവിലെ ഞങ്ങള്‍.
തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ കോട്ടയത്തോ
പൊളപ്പന്‍ കല്യാണങ്ങള്‍.
nalla kavitha
U G R A N...
Truly sincere...
Deeply touching..
Keep on blasting..
priya suraj,
thanks for the response.
ishtam
sajin
കവിത നന്നായി എന്ന് പറയുന്നത് കേള്‍ക്കാനാകും കവിക്കിഷ്ടം. പക്ഷെ എനിക്ക് ഒരു വാക്ക് പറയണം എന്നുണ്ട്.
ആശയവും വിഷയവും എനിക്കിഷ്ടപ്പെട്ടു. പക്ഷെ രചനാശൈലിയും ഇടക്ക് ആംഗലേയ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതും എനിക്ക് വിയോചിപ്പുള്ളവയായിപ്പോയി. പ്രത്യേകിച്ചും കവിതയില്‍ കൌമാരം പിന്നിട്ട താങ്കള്‍. ഇതെന്റെ വാക്ക്. ഇനിയൊന്നുകൂടി പറയട്ടെ.ഞാനൊരു കവിയല്ല :)
മലയാളകവിതയില്‍ ആംഗലേയപദം....
മലയാളത്തിന്റെ വീടിന് അന്യ(അപ)നിര്‍മ്മാണ രീതികളാവാം,വസ്ത്രങ്ങള്‍ക്ക് അന്യഘടനാ നെയ്ത്താവാം,ഭക്ഷണത്തിന് അന്യരുചിഭാവനയാകാം...അയല്‍ക്കാരനെ ഒട്ടും പരിചയമില്ലാതാവാം,യാത്രാവാഹനങ്ങള്‍ മാറാം,പാഠ്യപദ്ധതികള്‍ മാറാം,അന്യരാജ്യങ്ങളില്‍ പഠനവും ജോലിയും തേടി ഒഴുകാം,രാഷ്ട്രീയം മാറാം,മതം മാറാം,മലയെ മറിച്ചിടാം,പുഴയെ കെട്ടിയിടാം.....
കവിതയും ഭാഷയും മാറരുത്
മാറിയ കാലവും സംസ്കാരവൂം ഭാഷയിലരുത്
ഭാഷ കൊടിമരമോ,കൊടിയോ എന്നൊരു അന്യഭാഷാ സംശയമാണിപ്പോള്‍...
ഡാ,ഒരു ഡൌട്ട്!
നല്ലകവിതയ്ക്കൊരുമ്മ, കവിയ്ക്കും...
ബിരിയാണിയും,പെര്‍ഫ്യൂമും,വിയര്‍പ്പും കൂടിക്കലര്‍ന്ന
എത്ര കല്ല്യാണങ്ങള്‍,
നന്നായി സജിന്‍.
തകഴിയുടെയും കേശവ ദേവിന്റെയും നിരയിലേക്ക് ശകത്നായ ഒരു എഴുത്ത് കാരന്.. ചങ്ങമ്പുഴ, പറപ്പുരത്, അയിപ്പു പാറമേല്‍ തുടങ്ങിയ പുതിയ് എഴുത്ത് കാരെ കൂടി വായിക്കണം കേട്ടാ അനിയന്.. നല്ല ഫാവിയുണ്ട്..
കോട്ടയത്ത് പരിസരത്ത് തന്നെയുള്ള ക്രിസ്പിനെയും കലേഷിനെയും കണ്ണനെയും കുറൂരിനെയും ഒന്നും ഒരിക്കലും വായിക്കുകയും ചെയ്യരുത്..
നല്ല കവിത
ശുദ്ധം .ലളിതം ....
ഒന്നുമല്ലാതെ അങ്ങനെ..
.
പിന്നിട്ട ചില പാടുകള്‍ തെളിച്ചു വയ്ക്കുന്നു .
നല്ല കവിതയ്ക്കു ഒരുമ്മ തന്നെ കൊടുക്കണം..സജിന്റെ കവിതകള്‍ ബ്ലൊഗില്‍ കണ്ടതില്‍ സന്തോഷം.പിന്നെ കോട്ടയക്കാരുടെ
കവിത വായിക്കാതിരിക്കുതിനൊപ്പം ദുഫായിലുള്ള വിത്സനേയും,കടിക്കാടിനേയും,വെട്ടിക്കാടിനേയും,ഇരിങ്ങലിനേയും...വായിക്കണേ...മല്യാള കവിതയുടെ ഭാവി വാസുരമാക്കണെ...
ലാല്‍ സലാം
പ്രിയ നസീര്‍ അണ്ണാ,
ഒരു പക്ഷെ നമുക്ക് (മലയാളികള്‍ക്ക്) ഇത്രമേല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത് തന്നെ ഇത്തരത്തിലുള്ള ഇടുങ്ങിയ മനസ്സുമായി ജീവിക്കുന്നതു കൊണ്ടാവാം. എല്ലാം ആവാം പക്ഷെ ഭാഷയെ തൊടരുത്!! ഒരു കാര്യം ഉറപ്പാണ് ആരെന്തു പറഞ്ഞാലും ഭാഷ സ്വയം മാറുക തന്നെ ചെയ്യും. കാരണം പുതിയ കുട്ടികള്‍ക്ക് ഫോറിന് ഉടുപ്പുമിട്ട് ചൈനീസ് പഗോഡ മോഡല്‍ വീട്ടിലിരുന്നു വൈകുന്നേരത്തെ കാപ്പിക്ക് ബര്‍ഗര്‍ കഴിക്കുമ്പോള്‍ പറയേണ്ടത് കൂടിയാണല്ലോ ഇ മലയാളം.
കാമ്പുള്ള പ്രതികരണത്തിന് നന്ദി.
ഇഷ്ടം
സജിന്‍
സജിന്‍,
നല്ല കവിത.
മണ്ണടിഞ്ഞ വാക്കും ഭൂമി കണ്ടിട്ടേയില്ലാത്ത
വാക്കും നിന്റെ കവിതയുടെ പച്ച മണ്ണില്‍ നിന്ന് ഞാന്‍
സ്വപ്നം കാണുന്നു..നിറയെ സന്തോഷം
പ്രിയ സെറീന,
സ്നേഹത്തിനു നന്ദി.
ഇനിയും വായിക്കുമല്ലോ?
ഇഷ്ടം
സജിന്‍
എന്റെ കമന്റിനു സജിന്‍ മറുപടി പറഞ്ഞു കണ്ടില്ല. ഇവനൊക്കെ എന്തിനു മറുപടി എന്ന് വച്ചിട്ടുണ്ടാകും അല്ലെ. എന്തായാലും എന്റെ മറുപടി ഇഷ്ടമായില്ല എന്നത് മൌനം മനസ്സിലാക്കിത്തരുന്നു.
ജസ്റ്റിൻ ഒന്നാമത് താങ്കളുടെ കമന്റ് സുഖിപ്പീരല്ല.
പിന്നെ താങ്കൾ ഒരു പെണ്ണുമല്ലല്ലോ..
പ്രിയ ജെസ്റ്റിന്,
ഈ ഇന്ഗ്ലീഷ് പദപ്രശ്നം ഞാന്‍ ഭൂലോക കവിതയില്‍ മറുപടി കൊടുത്തു മടുത്തതായത് കൊണ്ടാണ് ഇതിലും കൂടി എഴുതാഞ്ഞത്. അല്ലാതെ
ആ മനോജെന്നു പറയുന്നവന് (ഇത്തരത്തിലുള്ള മനോരോഗങ്ങള്‍ക്കു എന്താണ് പേര് പറയുക ജെസ്റ്റിന്?) പറയുന്നപോലെ താങ്കള്‍ പെണ്ണ് അല്ലാത്ത കൊണ്ടോ സുഹിപ്പിക്കാത്തകൊണ്ടോ അല്ല. അങ്ങനെ ദയവു ചെയ്തു കരുതരുത്. പിന്നെ രചനാ ശൈലി, അതിപ്പോള്‍ എനിക്ക് പറ്റും പോലെ അല്ലെ എനിക്കെഴുതാന്‍ കഴിയൂ ജെസ്റ്റിന്! എന്തായാലും ഇനിയുള്ള എഴുത്തില്‍ കൂടുതല്‍ ശ്രെധിക്കാന്‍ താങ്കളുടെ കമന്റുകളും എന്നെ സഹായിക്കുന്നുണ്ട് എന്നറിയിക്കട്ടെ. ഇനിയും വായിക്കുമല്ലോ?
ഇഷ്ടം
സജിന്‍.
nalla kavitha...kaalathe,nattam thirikkunna jeevithaavasthakale kavithayil vaayichetukkam...itapetunna kavitha...!!!
Post a Comment