Tuesday, March 2, 2010

എസ്.കണ്ണന്‍






















രുമ്പിന്റെ തുരങ്കത്തിലിരുന്നു
അലക്സാണ്ട്ര
അവന്റെയടുത്ത് പോകുവാനതിര്‍ത്തിയില്‍
സൈനികരിടയ്ക്കുവന്നുറങ്ങുന്ന താവളത്തില്‍
ചാരും ചുമരുകളുരുക്കാണ്
അവ നീങ്ങും ചക്രവും പാളങ്ങളും
ഭൂമിക്കു കുറുകെ പോകും ശബ്ദവുമുരുക്കാണ്
ചുറ്റിലുമിരിക്കുന്ന പുരുഷനോരോരുത്തനെയും
ചുറ്റുന്ന പരുത്തിയേതു മണ്ണില്‍ നിന്നെന്നവളോര്‍ത്തു.
പരുത്തിപഞ്ഞിക്കേകും നാരുകളിഴചേര്‍ത്തു.
പിണഞ്ഞു കൊരുത്തോരോ കവചം മറയ്ക്കുന്ന
സൌമ്യ യുദ്ധോപകരണങ്ങള്‍ക്കിടെ
എകരംകവച്ച ചെറുപ്പക്കാര്‍ക്കിടെ
ഒരു വശത്ത് ഇരുന്നു അവള്‍.
വമിക്കും കണ്ണില്‍ മുന്നില്‍
കുഴിഞ്ഞ തോക്കിന്‍ മുന്നില്‍
കമഴ്ന്ന ഹെല്‍മറ്റിന്‍ ഛായ
വീണ പുരികങ്ങള്‍ക്ക് മുന്നില്‍
അവള്‍ മുഖം തിരിച്ചതുചെന്നു വീണതു തുരുമ്പില്‍
ഇളകിപോയയാണിയുരുളും പ്രതലത്തില്‍
നീണ്ട ചെയ്നിന്‍ കശേരുക്കളീര്‍പ്പത്താലെ
തിണര്‍ത്തയിഴച്ചിലില്‍
ഒറ്റയുടുപ്പില്‍ പതുക്കെനിന്ന്
ശ്വാസമെടുത്താണവളാപ്പൊങ്ങിയ-
പടികേറിയെത്തിയതകത്തേക്ക്
അമ്മയായിരുന്നതിന്‍ മുമ്പേ പെണ്ണായിരുന്നവളിപ്പോള്‍
അമ്മമാര്‍ക്കൊക്കെയുമമ്മ
തെല്ലുവിളര്‍ത്തതെങ്കിലുമാമുടി
തോളും പുറവും കടക്കുന്നു.




ഈ ആയുസ്സിന്‍ സ്വന്തരക്തത്തിന്റെ തുഞ്ചത്തെ-
യവസാന പുരുഷനെക്കാണാനവള്‍ പോകുന്നത്
പുരുഷന്മാര്‍
ശ്വസിക്കുന്ന പുരുഷന്മാര്‍ ചുറ്റിലും
അലഞ്ഞു ചിതറിപ്പോയോരവരെ
അവളോര്‍ത്തു
ഈ രണ്ടു കൈപ്പത്തിയില്‍ മലര്‍ന്നവര്‍
കഴുത്തില്‍ മുഖം ചേര്‍ത്ത് നിന്നവര്‍
അകലെപ്പോയി
ചിലര്‍ മറഞ്ഞു പോയി
കണ്ണിലേക്കിറുകിച്ചേര്‍ന്ന പുരികങ്ങള്‍
കൈക്കുള്ളിലാകുമ്പോഴും
ദൂരെയെങ്ങോ തപ്പിത്തിരഞ്ഞു നടക്കുന്നവര്‍
തോണിയും തുഴയും പോലെ
മലര്‍ന്നയുടലുകള്‍
കരയില്‍ നോകി നില്‍ക്കെ അഴിഞ്ഞു നീങ്ങിപ്പോയി
പരപ്പുപിളര്‍ന്നു ചെന്നാകാശമിറങ്ങുന്ന
ദിശയ്ക്കു പാഞ്ഞു ലോഹം
ഒച്ചചെന്നലയ്ക്കുന്ന മൈതാനം കടക്കുന്നു
മരക്കൂട്ടത്തില്‍ കലമ്പുന്നു.
അവള്‍ക്കിപ്പോഴേ കാണാമാവനുറങ്ങുന്ന-
മുറിയിലലാറമായുണര്‍ന്നിരിക്കുന്ന രാത്രി
അവന്റെ ദേഹമാണാമുറിയിലെ ചന്ദ്രന്‍
അതില്‍ സൂര്യന്‍ പകല്‍ വരച്ച പാടുകള്‍-
നോക്കുമിരുകണ്ണുകള്‍കള്‍ കാണാം
മടിയിലിരിക്കുന്ന സ്വന്തം കൈതണ്ടയിലവള്‍ നോക്കി
അതിനുചേര്‍ന്നിരിക്കുന്ന തോക്ക്
തോളിന്നൊപ്പമുയര്‍ത്തി
ജനലിനപ്പുറം പാളും പകലിനെച്ചൂണ്ടി
ഉന്നം നോകി .



റഷ്യന്‍ സംവിധായകനായ അലക്സാണ്ടര്‍ സോകുറോവിന്റെ ചിത്രമാണിത്.അദ്ദേഹത്തിന്റെ തന്നെ ഫാദര്‍ ആന്‍ഡ്‌ സണ്‍ ,മദര്‍ ആന്‍ഡ്‌ സണ്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ച യാണ് അലക്സാണ്ട്ര .

12 വായന:

ഏറുമാടം മാസിക said...

റഷ്യന്‍ സംവിധായകനായ അലക്സാണ്ടര്‍ സോകുറോവിന്റെ ചിത്രമാണിത്.അദ്ദേഹത്തിന്റെ തന്നെ ഫാദര്‍ ആന്‍ഡ്‌ സണ്‍ ,മദര്‍ ആന്‍ഡ്‌ സണ്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ച യാണ് അലക്സാണ്ട്ര

എസ്‌.കലേഷ്‌ said...
This comment has been removed by the author.
എസ്‌.കലേഷ്‌ said...

ഇരുമ്പിന്റെ കരുത്തുള്ള
ദൃശ്യങ്ങള്‍ കൊണ്ട് സ്ത്രീജീവിതത്തെ വരയ്ക്കുന്ന കവിത.
അലക്സാണ്ടറയോടൊപ്പം കവി
വായനക്കാരനെയും
ഉള്ളലച്ചു നടത്തുന്നു.
വാക് ലീലയുടെ യും
വിഷയബന്ധിതമായി എഴുതപ്പെട്ട
പുതുകവിതയിലെ
ഒട്ടും പുതിയതല്ലാത്ത ബ്ളോഗ് കവിതാ പ്രവണതകളേയും
വാക്കുകള്‍കൊണ്ട് ചവിട്ടിപ്പുറത്താക്കുന്നു
അലക്സാണ്ട്ര.

അവള്‍ക്കിപ്പോഴേ കാണാമാവനുറങ്ങുന്ന-
മുറിയിലലാറമായുണര്‍ന്നിരിക്കുന്ന രാത്രി
അവന്റെ ദേഹമാണാമുറിയിലെ ചന്ദ്രന്‍
അതില്‍ സൂര്യന്‍ പകല്‍ വരച്ച പാടുകള്‍-

ഈ വരികള്‍
പുതുകവിതയില്‍
വ്യതിരിക്തമായ അടയാളമിടുന്നു

സുപരിചിതമാക്കുന്നു
ദൃശ്യങ്ങളും, മണവും, അരണ്ടുനില്‍ക്കുന്ന മരക്കൂട്ടങ്ങളും
ചിതറുന്ന പുരുഷകാമനകളും.

ഈ വരികള്‍ പ്ളെയിനായി പ്പോയെന്നും തോന്നുന്നു

ഈ ആയുസ്സിന്‍ സ്വന്തരക്തത്തിന്റെ തുഞ്ചത്തെ-
യവസാന പുരുഷനെക്കാണാനവള്‍ പോകുന്നത്...
.................................

അമ്മമാര്‍ക്കൊക്കെയുമമ്മ...

എങ്കിലും
ബ്ളോഗില്‍ അടുത്തുവായിച്ചതില്‍
കവിതയുടെ ഉശിരുള്ള ഒരു കവിത

Unknown said...

കണ്ണിലേക്കിറുകിച്ചേര്‍ന്ന പുരികങ്ങള്‍
കൈക്കുള്ളിലാകുമ്പോഴും
ദൂരെയെങ്ങോ തപ്പിത്തിരഞ്ഞു നടക്കുന്നവര്‍
തോണിയും തുഴയും പോലെ
മലര്‍ന്നയുടലുകള്‍
കരയില്‍ നോകി നില്‍ക്കെ അഴിഞ്ഞു നീങ്ങിപ്പോയി

Anonymous said...

naala kavithakal vaayikanamengil puthukavithayil thanne varenta avasthayaayi....

ശ്രീകുമാര്‍ കരിയാട്‌ said...

let try always to be strange !

thanks !!!!!!

Anonymous said...

kalesh paranjathu pole
ബ്ളോഗില്‍ അടുത്തുവായിച്ചതില്‍
കവിതയുടെ ഉശിരുള്ള ഒരു കവിത...
nalla rachanakal iniyum pratheekshikkunnu.

Melethil said...

അരുണ്‍, ക്രിസ്പിന്‍, ഇപ്പൊ ഇതാ കണ്ണന്‍. കവിതയുടെ പുത്തന്‍ തലമുറ എത്തിക്കഴിഞ്ഞു.

Anonymous said...

melathil
ennu muthala kavitha vayana tudangiyathu
ee s.kannan ethra munpe kavitha ezhuthunnatha
uduppu ennoru pustakavum irnagiyiunndu
mathrubhoomiyilum kannante
kavithakal
vannittundalloooo

kashtam
nammude kavya vayankar!!

mazhamekhangal said...

valare nalla varikal!!!

ഇ.എ.സജിം തട്ടത്തുമല said...

വായിച്ചു

ശ്രീജിത്ത് അരിയല്ലൂര്‍ said...

kashtam...kavithyekkondingane kalletuppikkano...aalkkaarkku manasilaavunna bhaashyil ezhuthikkote mahaakavikale...???

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ - പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
  • വ്യാജസ്ഥാൻ - ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ് അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP