Tuesday, February 23, 2010

എ.സി.ശ്രീഹരി

മ്മ്യൂണിസ്റ്റുകാരെക്കുറിച്ചോര്‍ക്കുമ്പോള്‍
ഒട്ടിയ വയറാണോര്‍മ്മ വരിക.
ഒടിച്ചു മടക്കിയ
വയറുകളുള്ള ആള്‍രൂപങ്ങള്‍.

പ്രീഡിഗ്രിക്ക് നെഹ്രുവില്‍ ചേര്‍ന്ന കാലം.
ഇലക്ഷന്‍.
എ.വി.അനില്‍ കുമാറും,
രാജഗോപലന്‍ മാടക്കോത്തും
എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍
രണ്ടു പേരും തോറ്റു എന്നാണോര്‍മ്മ .

ഒരു തീക്കാറ്റു പോലെ
എ.വി ക്ലാസ്സില്‍ കയറി വന്നു.
തന്നെ തോല്പിച്ചവരോട്
രണ്ടുവാക്ക് പറയാന്‍.
തന്നെ തോല്പിച്ചതിലല്ല,
വിദ്യാര്‍ത്ഥികള്‍ ജയിപ്പിച്ചത്
എതാശയത്തെ/എതാമാശയത്തെയാണ്
എന്നാണ് അദ്ദേഹത്തിന്റെ രോഷം.

ഒട്ടേറെ ഒട്ടിയ വയറായിരുന്നു അന്നെനിക്ക്.
വയറില്‍ കമ്മ്യൂണിസം.
അനില്‍കുമാറിന്റെ
ആ വരവും വയറും ആണ്
നെഹ്‌റു കോളേജെന്നു പറയുമ്പോള്‍
ആദ്യം ഓര്‍മ്മ വരിക.
ഇന്നദ്ദേഹം ഉശിരന്‍ പത്രപ്രവര്‍ത്തകനാണ്.
രാജഗോപാല്‍ കയ്യൂര്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ടാണെന്നറിയുന്നു.

പിന്നീടെപ്പോഴോ ഒരിക്കല്‍
ചെഗുവേരത്തൊപ്പിയുമായി
ബസ്സില്‍ കണ്ടു.
അന്യം നിന്നുപോയ ഒരു വംശത്തിന്റെ
അവസാനത്തെ കണ്ണികള്‍.

നെഹ്രുവില്‍ നിന്ന്
പയ്യന്നൂര്‍ കോളേജില്‍ വരുമ്പോഴേക്കും
സംഗതികള്‍
മാറിത്തുടങ്ങിയിരുന്നു.
ഒട്ടിയ വയര്‍
കവിയ്ക്കു പോലും വിഷയമല്ലാതായി.
കവികളും കമ്മ്യൂ ണിസ്റ്റുകളും
കൊളസ്ട്രോള്‍ക്കുമ്പ കൊണ്ട്
അസാരം ബുദ്ധിമുട്ടാന്‍ തുടങ്ങി.

കഴിഞ്ഞാഴ്ചയാണ് :
ചെറിയ തല ചുറ്റല്‍ വന്ന്‌
ഞാന്‍ ഡോക്ടറെ കണ്ടു.
തടിയനങ്ങാത്തതിന്റെ പേരില്‍
ചീത്തകേട്ടു:
'എഴുത്തും വായനയും
പ്രസംഗവും മാത്രം പോരാ മാഷേ
കൊറച്ച് കണ്ടം കൊത്താനും പോണം'.
ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം.
കൊളസ്ട്രോള്‍
കൂടിയോന്ന്‌ നോക്കണം.
കുമ്പ അസാരം കൂടിയിട്ടുണ്ട്."

15 വായന:

പുതു കവിത said...

പ്രീഡിഗ്രിക്ക് നെഹ്രുവില്‍ ചേര്‍ന്ന കാലം.
ഇലക്ഷന്‍.
എ.വി.അനില്‍ കുമാറും,
രാജഗോപലന്‍ മാടക്കോത്തും
എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍
രണ്ടു പേരും തോറ്റു എന്നാണോര്‍മ്മ

ദിനേശന്‍ വരിക്കോളി said...

കവിത അനുഭവം ജീവിതം
പലകാലങ്ങളിലൂടെ കടന്നുപോകുന്ന
ഓര്‍മകളുടെ സ്നാപ്പ് ....
മനോഹരമായി.

പിന്നെ ഹരിയേട്ടാ ശരിയാണ്
ആചോദ്യം

( ജയിപ്പിച്ചത്
എതാശയത്തെ/എതാമാശയത്തെയാണ്
എന്നാണ്)

ചിലപ്പോള്‍
ഇന്ന് ഒരു മൗന നിലവിളിപോലെ
ഉയരുന്നുണ്ട്...

-സ. രാജഗോപാലിനെ
എ.കെ.ജി.....സിനിമയുമായി ബന്ധപ്പെട്ട്
ഡല്‍ഹിയില്‍ വന്നപ്പോള്‍ കാണാനിടയായി....
ഒടിച്ചു മടക്കിയ
വയറുകളുള്ള ആള്‍രൂപം..അതിലേറെ സൗമ്യനായ സഖാവ്.

നല്ലൊരു വായനാനുഭവം.
സസ്നേഹം.

നഗ്നന്‍ said...

‘അതേ കഥയുടെ പുനരാഖ്യാനം ‘
അസംഭ്യവമെന്ന്
സാരം (ചരിത്രം)

ജീ . ആര്‍ . കവിയൂര്‍ said...

നല്ല വായന അനുഭവം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നന്നായിരിക്കുന്നു.

ഓഫ്:

അടുത്ത ദിവസം റേഡിയോ അഭിമുഖം ഉണ്ടായിരുന്നു അല്ലേ.ഞാൻ കേട്ടിരുന്നു.

Anonymous said...

എന്തേ ദേവഗിരിയില്‍ പോയ കഥ എഴുതാത്തത്‌? ഓ! അപ്പോഴേക്കും വിപ്ലവം തീര്‍ന്നുകാണും അല്ലേ? പിന്നെ സ്വന്തമെന്നതിന്റെയോ അതോ പണത്തിന്റെയോ ആനുകൂല്യത്താല്‍ അദ്ധ്യാപകനും കൂടി ആയപ്പോള്‍ വെറുതേ ഓര്‍ക്കുട്ടിലും മറ്റും ഗമയോടെ ലെഫ്റ്റ്‌ ലിബറല്‍ എന്നങ്ങിട്ട്‌ കൊടുക്ക്വാ, സ്വന്തം ഭാവി സുരക്ഷിതമാക്കി എയ്ഡഡ്‌ കോളേജില്‍ ജോലി ചെയ്ത്‌ ചുറ്റുമുള്ള പാവങ്ങളെപ്പറ്റി വിലപിക്കുന്നതായി ഭാവിക്ക്വ, കൊള്ളാം.

സനാതനൻ | sanathanan said...

ഇതുവായിച്ചപ്പോൾ എന്റെ പഴയൊരു കവിത ഓർമവന്നു.അതിവിടെ..
http://sanathanan.blogspot.com/2009/07/blog-post.html

ഗിരീഷ്‌ എ എസ്‌ said...

യാഥാര്‍ത്ഥ്യം മാത്രം
ആശംസകള്‍

അഭിജിത്ത് മടിക്കുന്ന് said...

ചെറുവത്തൂര്‍ക്കാരനായതു കൊണ്ട് നെഹ്രു കോളേജിന്റെയും പയ്യന്നൂര്‍ കോളേജിന്റെയും രാജഗോപാലന്‍ സഖാവിന്റെയും ഏ.വി.അനില്‍കുമാറിന്റെയും രൂപം മനസ്സില്‍ തെളിയുന്നുണ്ട്.
രാജഗോപാലന്‍ സഖാവിന്റെ തൊപ്പിയെപ്പറ്റി ഞാനും അച്ഛനും ഇന്നലെപ്പോലും ഡിസ്കസ് ചെയ്തിരുന്നു.
ഇവരെ രണ്ടു പേരെയും കണ്ടാല്‍ ടി.എസ്.തിരുമുമ്പിന്റെ വരികള്‍ ഓര്‍മ്മവരും.
അന്യം നിന്നു പൊകാത്ത കമ്മ്യൂണിസ്റ്റുകള്‍ ഉത്തരമലബാറില്‍ ഇനിയുമുണ്ട് സഖാക്കളേ..

Anonymous said...

pinne
koppaa
malabarile communistukalude
taniniram
ariyanamengil
chithralekhaude kada kettal mathy.
enthu malabar
poyiniiiiii

മിര്‍സ said...

kannimazh.blogspot vayikkuka.athil chuvappu ennakavitha kaanuka..

പി എ അനിഷ്, എളനാട് said...

ദിനേശന്‍ പറഞ്ഞ പോലെ
ഓര്‍മകളുടെ സ്നാപ്പ്
ഉഗ്രന്‍

പ്രേമന്‍ മാഷ്‌ said...

ഒട്ടിയ വയറുള്ള നക്സലൈറ്റുകള്‍ പോലും കേരളത്തിലില്ല എക്സ് സഖാവേ!! മാവോവാദികളെ അധികം കാണാത്തതുകൊണ്ട് അവരുടെകാര്യം അറിയില്ല.
കമ്മ്യൂണിസ്റ്റുകള്‍ക്ക് കൊളസ്ട്രോള്‍ വരാതിരുന്നാല്‍ നമ്മുടെ സ്വന്തം ആശുപത്രികളുടെ കാര്യം എന്താവും?

പുതുകവിതയുടെ ശക്തി അറിയിക്കുന്ന വായനാനുഭവം.

Anonymous said...

എഴുത്തച്ചനോളം കുഞ്ഞപ്പയെ പാടിപ്പുകഴ്ത്തിയ വിപ്ലവ കവിതാ എഴുത്തിനെ ഇടക്കാലത്ത് അതിന്റെ,ശോഷിച്ച അവസ്തയും മലയാളികള്‍ കണ്ടതാണ്.അതിനു ശേഷം അവരൂടെ അനുചരന്മാര്‍ എന്നു സ്വയം പാടിപ്പാടി തെരുവുകളില്‍ അലയുന്നത് പലപ്പോഴും ഈയുള്ളവര്‍ കണ്ടിട്ടുണ്ട്താനും.അലയാള കവിതേ....ലജ്ജിച്ചു തല താഴ്താനല്ലാതെ ഇനിയെന്തു ചെയ്യാന്‍...

sreejithariyallur said...

itapetunna kavitha...njaan ishtappetunna kavitha...kavithyil kavitha undo ennu chodhichaal...???

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

 • ചലം - കഴുത്തറുത്തിട്ട പശുവിനെപ്പോലെ പെയ്യുന്ന മഴ . അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച് വാലാട്ടിക്കിടക്കുന്ന ഞാൻ. രാവിലെ മുതൽ വൈദ്യുതിയെ ആരോ വെളിച്ചത്തിന്റെ ഒരു പിയാ...
 • ജോസേട്ടൻ - *ഞങ്ങളുടെ നാട്ടിൽ* *കവിത ചിക്കൻ സെന്റർ* *എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്* *കുറേക്കാലം മുൻപ് * *ജോസേട്ടനാണു* *ഈ കട തുടങ്ങിയത്* *ഇപ്പോഴത് മകൻ നടത്തുന്നു* *...
 • അന്തമില്ലാത്ത കവിത / യെഹുദ അമിച്ച - അന്തമില്ലാത്ത കവിത / യെഹുദ അമിച്ച പുതിയ മ്യൂസിയത്തിനുള്ളിൽ പഴയ സിനഗോഗ് സിനഗോഗിനുള്ളിൽ ഞാൻ എനിക്കുള്ളിൽ ഹ്യദയം ഹ്യദയത്തിനുള്ളിൽ മ്യൂസിയം മ്യൂസിയത്തിനുള്ളിൽ സ...
 • - Column center Column left Column right
 • അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും - ഞാൻ ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ കവിതയെഴുതിയതു കണ്ടാലുടൻ അമ്മാവൻ തുരുതുരാ വിളിക്കും ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു മറ്റൊരാളെക്കുറിച്ചുള്ള...
 • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
 • സൂര്യനെ ഉപ്പിലിട്ട കടല്‍ - *മനോജ് കുറൂര്‍ഉപ്പിലിട്ടതു വായന* ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു ...
 • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
 • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
 • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
 • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
 • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
 • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
 • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

 • ഫാഷനും ഇച്ഛാധികാരവും* - ''വല്യമ്മയ്‌ക്കെന്താ മോഹം? വല്യമ്മയ്‌ക്കെന്തെങ്കിലും തിന്നാന്‍ വേണോ? പാലു കുടിക്കണോ? എളനീരു കുടിക്കണോ? വല്യമ്മയ്‌ക്കെന്താ മോഹം?'' രമണി ചോദിച്ചു. രോഗിണിയുടെ...
 • കലികാലം - പൂവിടാനിരിക്കുമ്പോൾ ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്ന ഓണത്തുമ്പികളെക്കണ്ട് കുട്ടികൾ ബഹളം വയ്ക്കുന്നു പൂക്കളം അവരുടേതു മാത്രമായൊരു ചിത്രമായിരുന്നു മാഷവരെ ...
 • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
 • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
 • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
 • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
 • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
 • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP