Friday, February 12, 2010






















ബോറടിക്കുന്ന
ഗാന്ധി പാര്‍ക്ക്‌..

ചുറ്റിലും
കോട്ടുവായിട്ടു
പറക്കുന്ന
ലോ-ഫ്ലോര്‍ ബസുകള്‍..

പുറത്തു
ബി ടി വഴുതനങ്ങക്കെതിരെ
യൊരു
പടവെട്ടിന്‍ വിത്ത്..

മുന്‍പില്‍
ഇള വെയിലേട്ടിരിക്കും
ചെക്കനില്‍ ചാഞ്ഞ് പെണ്ണ്..

തക്കം കിട്ടുമ്പോഴൊക്കെ
മുലകളെ
തഴുകി ഉണര്‍ത്തുന്നതില്‍
വ്യാപൃതര്‍..

ഉണര്‍ന്നെണീറ്റാല്‍
അവ
പല്ലുതേച്ചു
മുഖം കഴുകി
ചായ കുടിക്കുമായിരിക്കും..

കാത്തിരിക്കാം...
























ചില്ലയില്‍ കാറ്റ് വീശുമ്പോള്‍
പൊഴിഞ്ഞുവീണ വെയില്‍ പിന്നെയും
മരത്തില്‍
അള്ളിപ്പിടിച്ചു കയറുന്നുണ്ട്.
ഒരുനാളും ഉണങ്ങാത്ത പച്ചത്തുണി
വിരിച്ചിട്ടപോലുള്ള വയലിന്‍െറ
അടുത്താണാമരം.
മരത്തിനു താഴത്തെ തിട്ട
മാടിവിളിക്കാറുണ്ട് കുറച്ചകലെയുള്ള പുഴയെ.
അതാകാം മഴക്കാലം തുടങ്ങുന്ന കാലം
ഒഴുക്കിന്‍െറ കൈപിടിച്ച് പുഴയിവിടെ വരെ
വന്നു തിട്ടകടക്കുവാനാവാതെയ-
ണച്ചണച്ചു നില്ക്കുന്നത്.
മഴ നിന്ന നില്പില്‍ മാഞ്ഞുപോകും
പുഴയും മെല്ലെ മടങ്ങിപ്പോകും
വെയിലതു കണ്ടു മരത്തില്‍ കയറിയിരുന്നു
ചിരിതന്നെ, ചിരിമാത്രം

അവിടെ പോയിരുന്നാലും കിടന്നാലും
ആരും അറിയാറില്ല.
മണ്‍തിട്ടയൊരസ്സല്‍ കിടക്കതന്നെ
മറയായി, പച്ചപ്പുതപ്പുനൂലായ് പുല്ലിന്‍
തലപ്പുകള്‍ കൈകളാട്ടി മറച്ചുവയ്ക്കുമാരേം

അതാകാം പാമ്പ് ഇണചേരും പോലെ
അവിടെ രണ്ടാള്‍ ചേര്‍ന്നിരുന്നെന്തോ ചെയ്യേ
അതാണോ പെണ്ണോ,
അതാണോ ആണോ
അറിയില്ല,
കാറ്റടിക്കുമ്പോള്‍ പൊഴിഞ്ഞുവീണ വെയില്‍
മരത്തില്‍ അള്ളിപ്പിടിച്ചു കയറുന്നമാത്രം കാണാം..

22 വായന:

ഏറുമാടം മാസിക said...

ശൈലന്‍,എസ് കലേഷ്

Unknown said...

ശൈലന്‍റെ ദിനചര്യയും
കലേഷിന്‍റെ കണ്ടുകൊണ്‍റ്റേനും വായിച്ചു.

പുറത്തു
ബി ടി വഴുതനങ്ങക്കെതിരെ
യൊരു
പടവെട്ടിന്‍ വിത്ത്...


കാറ്റടിക്കുമ്പോള്‍ പൊഴിഞ്ഞുവീണ വെയില്‍
മരത്തില്‍ അള്ളിപ്പിടിച്ചു കയറുന്നമാത്രം കാണാം..

ആശംസകള്‍...!!

Anonymous said...

ഇതായിരിക്കും ശൈലന്‍ മുന്‍പ് പറഞ്ഞ പ്രധാനപ്പെട്ട അവയവങ്ങള്‍...
ഇതും വിഷയ കേന്ദ്രീ കൃതമായി പറഞ്ഞു എഴുതിപ്പിച്ചതാണോ പുതു കവിതേ...

മനോഹര്‍ മാണിക്കത്ത് said...

ശൈലന്‍
സമകാലികമായി....
കലേഷ്
ഉയരത്തിലേക്കുള്ള കയറ്റം...
രണ്ടും ഒന്നിനൊന്ന് മെച്ചം

Anonymous said...

പതിനേഴുവയതിനിലേ
മൂന്നു വര്‍ഷം മുന്‍പ്
കാറപകടത്തില്‍
മകനെ നഷ്ടപ്പെട്ട
ഒരു സ്ത്രീ
ട്രെയിനില്‍ വെച്ച്
തന്‍റെ എതിരേ സീറ്റിലിരിക്കുന്ന
പതിനേഴുകാരനെ നോക്കി
കണ്ണെടുക്കാതെ
"മോനേ നിനക്കെന്‍റെ
കുട്ടിയുടെ മുഖമാണല്ലോ "...യെന്ന്
വിചാരപ്പെടുമ്പോള്‍ ,
എതിരേ സീറ്റിലിരിക്കുന്ന
പതിനേഴുകാരന്‍
കണ്ണെടുക്കാതെ തന്നെ
ആ സ്ത്രീയെ നോക്കി ;
"കൊള്ളാം ,ഇത്തിരി
പ്രായക്കൂടുതലുന്ടെന്നെയുള്ളൂ
ഇപ്പോഴും നല്ല മൊതലാ ..."ണെന്ന്
അല്‍പ്പം കൂടി കടന്ന് വിചാരപ്പെടുന്നു .
ട്രെയിന്‍
എറണാകുളത്തെത്തുമ്പോള്‍
പതിനേഴുകാരന്‍
ആ സ്ത്രീയോട്
"ഇവിടെയിറങ്ങിയാലോ ?"
എന്നുകൂടി ചോദിക്കും .
അങ്ങനെയെങ്കില്‍
അത്
അവന്‍റെ കുഴപ്പമല്ല .

ajeesh dasante ee kavitha koode shylan kooti vaayicho...

Anonymous said...

ajeesh dasante kavitha shylante kavithaumayi cherthu vayikendathilla.ajeesh dasanthe kavitha oru straight sadarana kavitha mathram,

വിനീത് നായര്‍ said...

തക്കം കിട്ടുമ്പോഴൊക്കെ
മുലകളെ
തഴുകി ഉണര്‍ത്തുന്നതില്‍
വ്യാപൃതര്‍..

തീര്‍ച്ചയായും ശൈലേട്ടാ....ഇതൊരു സമകാലിക പ്രാധാന്യമുള്ള കവിത തന്നെ..!!

അവിടെ പോയിരുന്നാലും കിടന്നാലും
ആരും അറിയാറില്ല.
മണ്‍തിട്ടയൊരസ്സല്‍ കിടക്കതന്നെ
മറയായി, പച്ചപ്പുതപ്പുനൂലായ് പുല്ലിന്‍
തലപ്പുകള്‍ കൈകളാട്ടി മറച്ചുവയ്ക്കുമാരേം

അതെ....ആരും അറിയില്ല....അവിടെപ്പൊയി ഇരുന്നാലും കിടന്നാലും...നന്നായി കലേഷേട്ടാ...ബലേ ഭേഷ്...!!

തെക്കു said...

പുതു തലമുറ വായനയില്‍ നിന്നു, എഴുത്തില്‍ നിന്നു മാറി പോകുന്നു എന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ രണ്ടു കവിതകളും......ആശംസകള്‍...പ്രിയപ്പെട്ട കലേഷ്‌, മഴയും, പുഴയും, വയലുമൊക്കെ ഗൃഹാതുരതയുടെ കുന്നു കയറ്റുന്നു....

അരുണ്‍ ടി വിജയന്‍ said...

iruvarudeyum kavithakal vaayichu.....
മരത്തിനു താഴത്തെ തിട്ട
മാടിവിളിക്കാറുണ്ട് കുറച്ചകലെയുള്ള പുഴയെ.
kollaam kalesh....
ഇള വെയിലേട്ടിരിക്കും
ചെക്കനില്‍ ചാഞ്ഞ് പെണ്ണ്..
:)

Anonymous said...

അജീഷ് ദാസന്‍ ഒക്കെ കവിയാണെന്ന് വിശ്വസിക്കുന്ന പാവങ്ങളെ സമ്മതിക്കണം..
ശൈലന്റെ കവിതയെ ആ കൂഷ്മാണ്ടനുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമെന്ത്?

Anonymous said...

http://puthukavitha.blogspot.com/2010/02/blog-post_12.html

Anonymous said...

ajeesh dasante kavitha ningalkk ishtappetukayo pedaathirikkukayo cheyyaam.. pakshe athu kond aa vyakthiye kooshmandan ennokke vilikkkunnath enth maanyathayaanu Mr. Anonymous?

Anonymous said...

mola kurava.. ajeesha daasante kavithayil.

SHYLAN said...

SORRY AJEESH...
NJAN MAAPPU CHODIKKUNNU NINNE INSULT CHEYTHAVANU VENDI..


ANONYMOUS OPTION EDUTHU KALAYUNNA KAARYAM PARIGANIKKANAM,.

Anonymous said...

bulogathe mudichoodaa mannanmaarokke evidepoy.shylante kavithakale adhishepikkaan maathram aarum valarnnittilla...puthukavithe anonymi nirthalaakaruth....

രാജേഷ്‌ ചിത്തിര said...

പുതു കവിതയ്ക്ക് നമോവാകം
നല്ല രണ്ടു കവിതകള്‍ക്ക് നന്ദി .
ശൈലന്‍ ചൂണ്ടിക്കാണിക്കുന്ന വഴികളിലെ
അര്‍ത്ഥ വ്യാപ്തിയെക്കാള്‍
കലേഷ്‌ വാക്കുകള്‍കൊണ്ട് വരച്ച ആ ചിത്രത്തിന്റെ
പൂര്‍ണതയില്‍ വൈയക്തികമായ ആനന്ദം ...
രണ്ടു പേര്‍ക്കും നന്ദി

orikkal nhanum.... said...

Klesh nannaayi...lalitham...sundaram..ardhagambheeram..vakkukal kondu chithram varayunna kavitha.....cngrts

Anonymous said...

aduthaayi 2 nalla kavithakal puthukavithayil vayikkanaayi santhosham...iniyum nalla rachankalkku kaathirikkunnu....

ഇ.എ.സജിം തട്ടത്തുമല said...

ഇവിടെ സദാ കവിതയുടെ വസന്തം വിരിയുന്നു. ആ വസന്തത്തിലെ രണ്ടിതൾ പൂക്കളായി ഈ കവിതകളും; ആശംസകൾ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ശൈലന്‍, ഒരുപാട് വായിക്കാനുണ്ട് വരികളില്‍.
കലേഷ്, എത്ര സുന്ദരം
ആശംസകള്‍ രണ്ടുപേര്‍ക്കും

വസന്തം വിരിയിക്കുന്ന പുതുകവിതേ..

naakila said...

നല്ല കവിതകള്‍

ശ്രീജിത്ത് അരിയല്ലൂര്‍ said...

anubhavanjar paryumbol sammathikkuka thanne...kollaaaaaaaam...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ - പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
  • വ്യാജസ്ഥാൻ - ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ് അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP