വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Sunday, February 7, 2010
കമറുദ്ദീന് ആമയം
പ്രാതലിന് വിളമ്പിയ ക്രോയ്സന്റ്
രുചികരമെന്ന് അറബി
അതീവ രുചികരമെന്ന് സായ്പ്
ഈ പലഹാരത്തിനുറവിടം
സ്വിസര്ലന്റാവാനേ തരമുള്ളൂ
ഉറപ്പിന്റെ അറേബ്യന്‍ ഏമ്പക്കത്തിന്
കണ്ണിറുക്കിയുള്ള സായ്പന്‍ പച്ചക്കൊടി
ഇവനസ്സല് തുര്‍ക്കി
ക്രസന്റിന്റെ മാര്‍ക്കം ചെയ്തു നിങ്ങള്‍
ക്രോയ്സന്റാക്കി
തന്റെ നില മറന്ന്
ഓഫീസിലെ ചായപ്പയ്യന്
പൊതു ജ്ഞാനത്തിന്റെ
എണ്ണപുരട്ടാനൊരുമ്പെട്ടു
സായ്പിന്റെ മൊട്ടത്തലയില്.
അങ്ങനെയാകാന്‍ തരമുണ്ടോ
അനീമയാര്ന്ന സായ്പന്‍ സംശയത്തിന്
എങ്ങനെയാകാനെന്ന
ഡിമന്‍ഷ്യയുടെ മസിലുറച്ച
അറേബ്യന്‍ മറുപടിയില്‍
ഒരു ചായപ്പയ്യനു കൂടി
വേലനഷ്ടപ്പെടുന്നതോടെ
പശ്ചിമേഷ്യയില്‍ നിത്യ സമാധാനം.
Subscribe to:
Post Comments (Atom)
4 വായന:
:D
കമറൂ,
അറേബ്യന്‍ മറുപടിയില്‍
ഒരു ചായപ്പയ്യനു കൂടി
വേലനഷ്ടപ്പെടുന്നതോടെ
പശ്ചിമേഷ്യയില്‍ നിത്യ സമാധാനം
അര്‍ത്ഥമുള്ള വരികള്‍.ആശംസകള്‍...!!
nazar....
enthu kavithakalaanu puthukavithayil
post cheyyunnath...puthukavithayude selection moshamaavunnunt...nalla kavithakl maathram kodukkuka.ethra valiyavar aayaalum.inganeyulla nalla blogine nashippikkaruthu.
enthinu kavithyekkondu ingane balam pitippikkanam...???
Post a Comment