വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Wednesday, December 16, 2009
അക്ബര്‍
നിറമുള്ള ബലൂണുകള്‍ക്കിടയില്‍
നിറമില്ലാത്തൊരാള്
വീര്‍ത്തു ചന്തമായോ
നിറത്താല്‍ നിറഞ്ഞോ അല്ലാതെ
താഴേക്ക് മാത്രം നോക്കി
ബലൂണുകള്‍ക്കിടയില്‍
ഓരോ നിറമുള്ള പൊട്ടലുകളായി
അയാള്‍ ഞങ്ങളെ തോണ്ടിവിളിക്കുന്നുണ്ട്
ആകാശത്ത് പൊട്ടുന്ന
പല ചായത്തെറിക്കല് മാതിരി
ആപ്പിളായി മഴവില്ലും
പ്രണയ ചിഹ്നമായി മഴനിറവും
അയാള്‍ ഊതി നിറയുന്നു
ഞങ്ങള്‍ക്ക് ചുറ്റും മേലേക്കുയര്‍ന്ന്
പാമ്പായി,പൂക്കളായി,കുരങ്ങനായി....
തുണ്ട് പെറുക്കാന്‍ കൂടിയ ഞങ്ങള്‍
അയാള്‍ക്ക് ചുട്ടും വീര്‍ത്ത് നിറയുമ്പോള്‍
ബലൂണുകള്‍ കെട്ടിയ മഴവില്‍ വട്ടത്തില്‍
അയാള്‍ ഒരു ബലൂണിനായി ഊതുകയാണ്
എനിക്കൊരു ആപ്പിളായി
അകാശത്ത് എഴുതുകയാണ്
Subscribe to:
Post Comments (Atom)
7 വായന:
എനിക്കൊരു ആപ്പിളായി
അകാശത്ത് എഴുതുകയാണ്
പൊട്ടിയ ബലൂണുകള്‍ തൊണ്ടയില്‍ കുരുങ്ങി
മരിച്ച കുങ്ങുങ്ങളുടെ നിലവിളികളില്‍
നിന്നും അയാള്‍ വീട്ടിലേക്കുള്ള വഴിതിരയുമ്പോള്‍,
വേലിയില്‍ ഒളിച്ചിരുന്ന ഓലപാമ്പിനാല്‍
കരുണാമയന്‍ അയാളെ തിരികെ വിളിക്കുമ്പോള്‍,
പാടുക ഗസല്‍ ഗായകാ നിന്റെ സിരകളില്‍ നിന്നുമൊരു
പ്രാര്‍ത്ഥനാഗീതം.......
മരിച്ചവനുയിര്‍കൊളളും ജീവന്റെ ഗീതം
enikkoru aappilaayi
aakashathu ezhuthukayaanu.......
കവിതയുടെ സുന്ദരമായ മുഖം കണ്ട സന്തോഷം
അറിയിക്കുന്നു ഒപ്പം ആശംസകളും .
സ്വപ്നങ്ങളുടെ വ്യാപാരീ...മേലേയ്ക്കു പറക്കുന്ന നിറമുള്ള സ്വപ്നങ്ങളിലൊക്കെയും നിറഞ്ഞത് നിന്റെ ജീവശ്വാസമാണല്ലോ.....!
nalla kavitha...kotu kai...!!!
Post a Comment