വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, October 20, 2009
എസ്.കലേഷ്
ചെയ്യേണ്ട നേരങ്ങളില്‍ പലതും ചെയ്യാതിരിക്കെ
തിട്ടയിലിരുന്നൊരാള്‍ വെള്ളത്തിലേക്ക്
കല്ലെറിയുന്നു.
ഒഴുക്കിന്‍തിരക്കിലാണ് വെള്ളം.
എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ.
പോകാതിരിക്കെ,
പോകാതിരിക്കെ,
കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല
Subscribe to:
Post Comments (Atom)
26 വായന:
എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ
മഴയില്‍ കുട നിവര്‍ത്താന്‍
എത്രമാരചില്ലകള്‍ ചുറ്റും...
ഒരു ചെറിയ കവിത!
ഇഷ്ടമായി ...
കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല
നല്ല വരികൾ..
ഇപ്പൊ മനസ്സിലായില്ലേ വെറുതേ ആരെയും കല്ലെറിയരുതെന്ന് :)
നല്ല കവിത!
ചുമ്മാ പണിയെടുക്കതെ,
കല്ലെറിഞ്ഞു നടന്നാല്‍
പണി തരണ്ടേ?
..എന്തൊരു ലാളിത്യം വരികള്‍ക്ക്,
ഇഷ്ടായി.
കല്ലെറിയല്‍ നിര്‍ത്തേണ്ട.
ഒരുമഴയല്ല പെരുമഴയില്‍ നനയാം :)
നീരജ, ഹാഷിം, സുനില്‍ പണിക്കര്‍ നല്ല വാക്കുകള്‍ക്ക് നന്ദി, അനിലന്‍, പഠിക്കേണ്ടതൊന്നും പഠിക്കാതിരുന്നതിന്, ചെയ്യേണ്ട പലതും ചെയ്യാതിരുന്നതിന് ജീവിതം ജീവിതത്തില്‍ നിന്നും നിനക്ക് പറ്റിയതല്ല ജീവിതമെന്ന ഈ പണിയെന്നു കല്ലെറിഞ്ഞുവിട്ടതാണ്. വഴിപോക്കന് പറഞ്ഞപോലെ വെറുതേ കല്ലെറിഞ്ഞു നടന്നതിന് കിട്ടിയ( കിട്ടിക്കൊണ്ടിരിക്കുന്ന) 'എട്ടിന്റെ' പണി എന്നും പറയാം. അനിലന്‍, വഴിപോക്കന്, ലേഖാ വിജയ് നന്ദി!
KOMARATHEPPOLEYAAANU MAZHA !
THULLIPPERUKI
SAMUDRAMAAAKUM !!!!!!!!
പ്രോല്‍സാഹനങ്ങള്‍....!
ഒരു പണിയും ഇല്ലാത്തവരുടെ വേലയാണു വെള്ളത്തില്‍ കല്ലെറിയുന്നത്...
നല്ല വരികള്‍ ...
എന്നാലും എണീറ്റു പോവില്ല
ഒരു ചെറുതുള്ളി കവിതയില്‍ ഒരു കടല്‍ കാണിക്കാം അല്ലെ കലേഷ്..?
കല്ലേറുകൾ കവിതയുടെ ജലവൃത്തങ്ങൾ തീർക്കുന്നുണ്ട്
തന്നെ താനെ എറിയാനുള്ള കല്ല് കൂടി കവി കരുതി വെക്കുക.കവിത ശരാശരി നിലവാരം പുലര്‍ത്തി.
കരിയാട്, ഷിഹാബ്
നിശാഗന്ധി,താരകള്‍ നന്ദി
സണ്‍ ഒഫ് ഡസ്റ്റ് , നനയാതെ എപ്പഴേ എഴുന്നേറ്റു പോയല്ലോ,,
സിനു, അങ്ങനെയും(സ്നേഹം)
അനോണിക്ക് മാത്രം ഒരു വമ്പന്‍ ഷേക്ക്ഹാന്‍ഡ്!
ഒരു മഴയിലൂടെ നടന്നു. കുറെ കഴിഞ്ഞപ്പോഴാണ് നനഞ്ഞില്ലെന്നു മനസ്സിലായത്. പിന്നെ ഓര്‍ത്തു- ഒരു മഴകൊണ്ട് കലേഷ് കാണിച്ച വിദ്യയാണിതെന്ന്. നന്നായി അടുത്തലക്കം നിബ്ബില്‍ കാണാം (1-11-2009).സന്തോഷത്തോടെ.
ഒരുമഴകൊണ്ടെന്നെ കല്ലെറിയുന്നു...
kollaam nannaittundu nalla vedana :)
കൊള്ളാം... ഒരു തോന്നല്‍ കൊണ്ട് ഒരു കവിതയുണ്ടാക്കുന്ന വിദ്യ.
അങ്ങനെ വേണം
നല്ല കവിത
anonikkenthinaa e shakehand.anony kaaryan paranjanneyulllooo...anoniy oru kaviyalle...oru nalla vaaynakkaran maathram.
വാണിമേല്‍ മാഷ്
കവിതയിലൂടെ നടന്നതിന് നന്ദി
അരുണ്‍,
മഴയുടെ കല്ലേര്‍, സന്തോഷം
ശ്യാം,
പുതുകവിതയിലേക്കു വന്നതില്‍ നന്ദി
എളനാട്
അങ്ങനെതന്നെ വേണമല്ലെ..
വാണിമേല്‍ മാഷ്
കവിതയിലൂടെ നടന്നതിന് നന്ദി
അരുണ്‍,
മഴയുടെ കല്ലേര്‍, സന്തോഷം
ശ്യാം,
പുതുകവിതയിലേക്കു വന്നതില്‍ നന്ദി
എളനാട്
അങ്ങനെതന്നെ വേണമല്ലെ..
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല
നന്നായി ട്ടോ
Post a Comment