Sunday, October 25, 2009

സുനില്‍ കുമാര്‍ എം.എസ്മലയാള കവിതയില്‍ പുതിയൊരു ശബ്ദം കേല്‍പ്പിക്കാന്‍ ശ്രമിക്കയാണ് സുനില്‍ കുമാര്‍ എം.എസ്.കവിതയില്‍ നിന്നും ജീവിതത്തില്‍ നിന്നും അന്യം വന്ന ജൈവസത്തയെ തിരിച്ചു പിടിക്കാ‍ന്‍,മണ്ണില്‍ നിന്നും നേരിട്ട് മുള പൊട്ടുന്ന ചെടിയുടെ തുടിപ്പാണ് ഇനിയുള്ള കാലം കവിതയില്‍ ആവശ്യമെന്ന് സുനിലിന്റെ കവിതകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.ഡി സി ബൂക്സ് ഈയ്യടുത്ത് പ്രസിദ്ധീകരിച്ച “പേടിപ്പനി” എന്ന സമാഹാരത്തിലെ ഒട്ടു മിക്ക കവിതകളും പുതുകവിതയില്‍ പ്രസിദ്ധപ്പേടുത്തിയതാണ്.പേടിപ്പനി എന്ന സമാഹാരത്തിലെ മികച്ചൊരു കവിത കൂടി വായനക്കാര്‍ക്കു വേണ്ടി ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.


ദേഹത്ത്
തീ കോരിയിട്ട പനി

പണിക്ക് പോയേടത്ത്
എന്തേലും കണ്ട്
പേടിച്ചിട്ടുണ്ടാവുമെന്ന്
ചമ്മന്തിക്കായി
വറമുളക് വറക്കുന്നതിനിടയിലമ്മ...

കഞ്ഞിയിലിത്ര
കയ്പു നിറച്ചതാര്...?
തൊട്ടേയില്ല
ചമ്മന്തി.
കയ്പ്പിനേയിരട്ടിപ്പിച്ചിറങ്ങിപ്പോയി,
തൊണ്ട വഴി താഴോട്ട്
ഒരിഞ്ച് നീള‍ത്തിലൊരു
ഗുളിക...

പൊന്നോ നീ
വെറക്കണതെന്തടാ...?
പാതിരാത്രി
പായക്കരികില്‍
വിള്‍ക്കുവെട്ടത്തിലപ്പന്‍...
വാ തുറക്ക്
പനി പറക്കും,
നാവറിഞ്ഞത്
തുളസിച്ചാറിന്റെ ചവര്‍പ്പ്..

പനിവിട്ട് രാവിലെ
അപ്പനേയടക്കിയേടത്ത്
ചെന്നു നോക്കിയപ്പോള്‍,
വിറയ്ക്കുന്നു
കുഴിമാടത്തിനു മുകളിലെ
തുളസിച്ചെടി
പനി വന്നിട്ടെന്ന പോലെ...

17 വായന:

പുതു കവിത said...

മലയാള കവിതയില്‍ പുതിയോരു ശബ്ദം കേല്‍പ്പിക്കാന്‍ ശ്രമിക്കയാണ് സുനില്‍ കുമാര്‍ എം.എസ്.കവിതയില്‍ നിന്നും ജീവിതത്തില്‍ നിന്നും അന്യം വന്ന ജൈവസത്തയെ തിരിച്ചു പിടിക്കാ‍ന്‍,മണ്ണില്‍ നിന്നും നേരിട്ട് മുള പൊട്ടുന്ന ചെടിയുടെ തിടിപ്പാണ് ഇനിയുള്ള കാലം കവിതയില്‍ ആവശ്യമെന്ന് സുനിലിന്റെ കവിതകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.ഡി സി ബൂക്സ് ഈയ്യടുത്ത് പ്രസിദ്ധീകരിച്ച “പേടിപ്പനി” എന്ന സമാഹാരത്തിലെ ഒട്ട് മിക്ക കവിതകളും പുതുകവിതയില്‍ പ്രസിദ്ധപ്പേടുത്തിയതാണ്.പേടിപ്പനി എന്ന സമാഹാരത്തിലെ മികച്ചൊരു കവിത കൂടി വയനക്കാര്‍ക്കു വേണ്ടി ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.

എന്റെ ഓര്‍മ്മകള്‍ said...

Hi, Sunil, Kavitha enikyu valari ishttappettu tuo... especially athinde last varikal... nalla saili.... iniyum ezhuthanam tuo... Sivadasan A Menon

ദിനേശന്‍ വരിക്കോളി said...

ആശംസകള്‍ ...

സിനു കക്കട്ടിൽ said...

ഈ ലാളിത്യത്തിന് തുളസ്സിയിലേടെ മണം...

Anonymous said...

എന്താണീ കേള്‍പ്പിച്ച പുതിയ ശബ്ദം മാഷേ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

"കുഴിമാടത്തിനു മുകളിലെ
തുളസിച്ചെടി
പനി വന്നിട്ടെന്ന പോലെ... "


ഹാവു.

ഒരു നുറുങ്ങ് said...

“പേടിപ്പനി”മാറി...ഇനി “ജനിതകപ്പനി”യെപ്പേടിയാ...മണ്ണില്ലെങ്കിലും മുളക്കുമതു...

സുനിലേ..തളിര്‍ക്കട്ടെ പുതിയ നാമ്പുകള്‍!
ആശംസകള്‍!!

മഷിത്തണ്ട് said...

ചില നേരങ്ങളില്‍ വിറയലുകളും നമ്മെ ബന്ധങ്ങളുടെ പുത്തന്‍
ആകാശങ്ങള്‍ കാട്ടി തരുന്നുണ്ട്
കവിത ഇഷ്ടമായി

kichu / കിച്ചു said...

ഞാനും ഒന്നു വിറച്ചു..

പനി പിടിച്ചിട്ടാണോ..
തൊട്ടു നോക്കി, ഹെയ് അല്ല..

:) :)

സെറീന said...

ഈ തുളസിച്ചവര്‍പ്പിനു നന്ദി.

Deepa Bijo Alexander said...

ഓർമകളിൽ തളിർത്തു നിൽക്കട്ടെ ഒരു തുളസിച്ചെടി...ആശംസകൾ...!

എം.പി.ഹാഷിം said...

ആശംസകൾ!

കുഴൂര്‍ വില്‍‌സണ്‍ said...

വാവേ വാവെടോ വാവേ / ചമ്മന്തി കഴിച്ച് പൊള്ളിയ നാവ് കൊണ്ട് നിനക്ക് ഈ പാട്ട്/ നീ ആരായാലും

neeraja [Raghunath.O] said...

ishtappettu

തണല്‍ said...

സുനിലേ......

സരയൂ said...

sunil your kavitha is good.
hema

ഇ.എ.സജിം തട്ടത്തുമല said...

നല്ല കവിതയ്ക്ക് ആശംസകൾ!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP