Tuesday, October 20, 2009

എസ്.കലേഷ്


ചെയ്യേണ്ട നേരങ്ങളില്‍ പലതും ചെയ്യാതിരിക്കെ
തിട്ടയിലിരുന്നൊരാള്‍ വെള്ളത്തിലേക്ക്
കല്ലെറിയുന്നു.

ഒഴുക്കിന്‍തിരക്കിലാണ് വെള്ളം.

എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ.

പോകാതിരിക്കെ,
പോകാതിരിക്കെ,

കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല

26 വായന:

പുതു കവിത said...

എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ

neeraja [Raghunath.O] said...

മഴയില്‍ കുട നിവര്‍ത്താന്‍
എത്രമാരചില്ലകള്‍ ചുറ്റും...

എം.പി.ഹാഷിം said...

ഒരു ചെറിയ കവിത!
ഇഷ്ടമായി ...

കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല

സുനില്‍ പണിക്കര്‍ said...

നല്ല വരികൾ..

അനിലന്‍ said...

ഇപ്പൊ മനസ്സിലായില്ലേ വെറുതേ ആരെയും കല്ലെറിയരുതെന്ന് :)

നല്ല കവിത!

..::വഴിപോക്കന്‍[Vazhipokkan] said...

ചുമ്മാ പണിയെടുക്കതെ,
കല്ലെറിഞ്ഞു നടന്നാല്‍
പണി തരണ്ടേ?

..എന്തൊരു ലാളിത്യം വരികള്‍ക്ക്,
ഇഷ്ടായി.

ലേഖാവിജയ് said...

കല്ലെറിയല്‍ നിര്‍ത്തേണ്ട.

ഒരുമഴയല്ല പെരുമഴയില്‍ നനയാം :)

എസ്‌.കലേഷ്‌ said...

നീരജ, ഹാഷിം, സുനില്‍ പണിക്കര്‍ നല്ല വാക്കുകള്‍ക്ക് നന്ദി, അനിലന്‍, പഠിക്കേണ്ടതൊന്നും പഠിക്കാതിരുന്നതിന്, ചെയ്യേണ്ട പലതും ചെയ്യാതിരുന്നതിന് ജീവിതം ജീവിതത്തില്‍ നിന്നും നിനക്ക് പറ്റിയതല്ല ജീവിതമെന്ന ഈ പണിയെന്നു കല്ലെറിഞ്ഞുവിട്ടതാണ്. വഴിപോക്കന്‍ പറഞ്ഞപോലെ വെറുതേ കല്ലെറിഞ്ഞു നടന്നതിന് കിട്ടിയ( കിട്ടിക്കൊണ്ടിരിക്കുന്ന) 'എട്ടിന്റെ' പണി എന്നും പറയാം. അനിലന്‍, വഴിപോക്കന്‍, ലേഖാ വിജയ് നന്ദി!

എസ്‌.കലേഷ്‌ said...
This comment has been removed by the author.
ശ്രീകുമാര്‍ കരിയാട്‌ said...

KOMARATHEPPOLEYAAANU MAZHA !

THULLIPPERUKI
SAMUDRAMAAAKUM !!!!!!!!

N A SHIHAB said...

പ്രോല്‍സാഹനങ്ങള്‍....!

നിശാഗന്ധി said...

ഒരു പണിയും ഇല്ലാത്തവരുടെ വേലയാണു വെള്ളത്തില്‍ കല്ലെറിയുന്നത്...

നല്ല വരികള്‍ ...

son of dust said...

എന്നാലും എണീറ്റു പോവില്ല

സിനു കക്കട്ടിൽ said...

ഒരു ചെറുതുള്ളി കവിതയില്‍ ഒരു കടല്‍ കാണിക്കാം അല്ലെ കലേഷ്..?

താരകൻ said...

കല്ലേറുകൾ കവിതയുടെ ജലവൃത്തങ്ങൾ തീർക്കുന്നുണ്ട്

Anonymous said...

തന്നെ താനെ എറിയാനുള്ള കല്ല് കൂടി കവി കരുതി വെക്കുക.കവിത ശരാശരി നിലവാരം പുലര്‍ത്തി.

എസ്‌.കലേഷ്‌ said...

കരിയാട്, ഷിഹാബ്
നിശാഗന്ധി,താരകള്‍ നന്ദി
സണ്‍ ഒഫ് ഡസ്റ്റ് , നനയാതെ എപ്പഴേ എഴുന്നേറ്റു പോയല്ലോ,,
സിനു, അങ്ങനെയും(സ്നേഹം)
അനോണിക്ക് മാത്രം ഒരു വമ്പന്‍ ഷേക്ക്ഹാന്‍ഡ്!

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ഒരു മഴയിലൂടെ നടന്നു. കുറെ കഴിഞ്ഞപ്പോഴാണ്‌ നനഞ്ഞില്ലെന്നു മനസ്സിലായത്‌. പിന്നെ ഓര്‍ത്തു- ഒരു മഴകൊണ്ട്‌ കലേഷ്‌ കാണിച്ച വിദ്യയാണിതെന്ന്‌. നന്നായി അടുത്തലക്കം നിബ്ബില്‍ കാണാം (1-11-2009).സന്തോഷത്തോടെ.

അരുണ്‍ ടി വിജയന്‍ said...

ഒരുമഴകൊണ്ടെന്നെ കല്ലെറിയുന്നു...
kollaam nannaittundu nalla vedana :)

honey said...
This comment has been removed by the author.
shyammurali said...

കൊള്ളാം... ഒരു തോന്നല്‍ കൊണ്ട്‌ ഒരു കവിതയുണ്ടാക്കുന്ന വിദ്യ.

പി എ അനിഷ്, എളനാട് said...

അങ്ങനെ വേണം

നല്ല കവിത

Anonymous said...

anonikkenthinaa e shakehand.anony kaaryan paranjanneyulllooo...anoniy oru kaviyalle...oru nalla vaaynakkaran maathram.

CITY LIFE said...

വാണിമേല്‍ മാഷ്
കവിതയിലൂടെ നടന്നതിന് നന്ദി
അരുണ്‍,
മഴയുടെ കല്ലേര്‍, സന്തോഷം
ശ്യാം,
പുതുകവിതയിലേക്കു വന്നതില്‍ നന്ദി
എളനാട്
അങ്ങനെതന്നെ വേണമല്ലെ..

എസ്‌.കലേഷ്‌ said...

വാണിമേല്‍ മാഷ്
കവിതയിലൂടെ നടന്നതിന് നന്ദി
അരുണ്‍,
മഴയുടെ കല്ലേര്‍, സന്തോഷം
ശ്യാം,
പുതുകവിതയിലേക്കു വന്നതില്‍ നന്ദി
എളനാട്
അങ്ങനെതന്നെ വേണമല്ലെ..

മഷിത്തണ്ട് said...

ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല

നന്നായി ട്ടോ

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP