വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Saturday, August 1, 2009
സുനില്‍കുമാര്‍ എം .എസ്
വയലും വീടും
അന്നൊക്കെ വൈകീട്ട്
കൃത്യം ആറേ അമ്പതിന് ,
കൊയ്ത്തു കഴിഞ്ഞു ,
കതിരും പെറുക്കി
വരുമായിരുന്നു
റേഡിയോയില്‍ നിന്നും
വയലും വീടും .
പകലുടലാകെ-
വെയിലിനു വിട്ടു കൊടുത്ത്
അന്തിക്കള്ളിന്റെ ചൂര്
കൂടെക്കൂട്ടി വരുന്നയപ്പന്..
ഊതിയൂതി
അടുപ്പിനെ തോല്പിച്ച്
രാത്രി വിശപ്പിന്
മരുന്ന് കുറുക്കുന്നയമ്മ ....
കൂട്ട്
മുളക് ചമ്മന്തിയാണെങ്കിലെന്തു ?
അന്നത്തെ-
വീട്ടുവയലില് വിളഞ്ഞിരുന്നത്
പതിരില്ലാത്ത
സന്തോഷത്തിന്റെ
നിറകത്തിരുകളായിരുന്നു .
തെയ്യാതിനതോ
തെന്തിനതാരോ
തെന്തിനതാരോ തെയ് ......
ഇന്നോ-
ടണ്‍ കണക്കിന് ഫണ്‍
നാടിലെങ്ങും
പാട്ടിനാല്‍ നികത്തപ്പെട്ട
വയലേലകളില്‍
സന്തോഷം കുടിയിറങ്ങിപ്പോയ
കുറെ പാവ വീടുകളും
നമ്മളും മാത്രം...
Subscribe to:
Post Comments (Atom)
11 വായന:
ഇന്നോ-
ടണ്‍ കണക്കിന് ഫണ്‍
നാടിലെങ്ങും
പാട്ടിനാല്‍ നികത്തപ്പെട്ട
വയലേലകളില്‍
സന്തോഷം കുടിയിറങ്ങിപ്പോയ
കുറെ പാവ വീടുകളും
നമ്മളും മാത്രം...
നന്നായിട്ടുണ്ട്. പഴയ ആ വയലും വീടും കാലം ഓർമ്മിപ്പിച്ചതിനു പ്രത്യേകം നന്ദി!
വൊ കാഗസ് കി കശ്തി...
യെ വാരിഷ് കി പാനി..
...യെ ദൌലത്ത്,
യെ ഷഹ്റത്ത്.....ബി ലേലോ...
പ്രിയ പാട്ടുകാരാ...താങ്കള്‍ പാടിക്കൊണ്ടേ
യിരിക്കൂ...പാടിപ്പാടിയുറക്കൂ ഈ പാവത്തെ,
എന്റെയെല്ലാം നിങ്ങളിലെ വരികള്‍ക്കായ്
നല്കട്ടെയോ.. ..പകരമായെനിക്ക്നീ
എന്റേതായിരുന്ന ആ പാടവരമ്പും,
കടലാസ് തോണിയും,പിന്നെയാ
ചെറുപ്പനാളുമൊന്നെന്നെ തിരിച്ചേല്പിക്ക..
കവീ പാടൂ ഞാനൊന്നുറങ്ങീടട്ടെ,
സ്നേഹതിന്റെ ശവമഞ്ചം പോലു
മില്ലയീ ദുനിയാവ് ഒന്ന് മറയ്ക്കട്ടെ....
നല്ല കവിത
നല്ല ആവിഷ്കാരം
നല്ല അനുഭവം
നന്നായിരിക്കുന്നു
nalla kavitha bulogar ee kavitha vayichu ezhuthippadikkatte.
nalla kavitha bulogar ee kavitha vayichu ezhuthippadikkatte.
ഊതിയൂതി
അടുപ്പിനെ തോല്പിച്ച്
രാത്രി വിശപ്പിന്
മരുന്ന് കുറുക്കുന്നയമ്മ ....
pazhaya kaalam vazhi chodichu innale ninte kavithayiloote ente veetu thetippitichu...itrayokke mathi...pala thendikalum kavithayenna peril palathum thatti vitunna kaalathu jeevithagandhiyaaya oru vari valiya aaswaasamaanu...
nalla kavitha
Post a Comment