Saturday, August 1, 2009

സുനില്‍കുമാര്‍ എം .എസ്


















വയലും വീടും


ന്നൊക്കെ വൈകീട്ട്
കൃത്യം ആറേ അമ്പതിന് ,
കൊയ്ത്തു കഴിഞ്ഞു ,
കതിരും പെറുക്കി
വരുമായിരുന്നു
റേഡിയോയില്‍ നിന്നും
വയലും വീടും .

പകലുടലാകെ-
വെയിലിനു വിട്ടു കൊടുത്ത്‌
അന്തിക്കള്ളിന്റെ ചൂര്
കൂടെക്കൂട്ടി വരുന്നയപ്പന്‍..

ഊതിയൂതി
അടുപ്പിനെ തോല്‍‌പിച്ച്
രാത്രി വിശപ്പിന്
മരുന്ന് കുറുക്കുന്നയമ്മ ....

കൂട്ട്
മുളക് ചമ്മന്തിയാണെങ്കിലെന്തു ?
അന്നത്തെ-
വീട്ടുവയലില്‍ വിളഞ്ഞിരുന്നത്
പതിരില്ലാത്ത
സന്തോഷത്തിന്റെ
നിറകത്തിരുകളായിരുന്നു .

തെയ്യാതിനതോ
തെന്തിനതാരോ
തെന്തിനതാരോ തെയ് ......

ഇന്നോ-
ടണ്‍ കണക്കിന് ഫണ്‍
നാടിലെങ്ങും
പാട്ടിനാല്‍ നികത്തപ്പെട്ട
വയലേലകളില്‍
സന്തോഷം കുടിയിറങ്ങിപ്പോയ
കുറെ പാവ വീടുകളും
നമ്മളും മാത്രം...

11 വായന:

ഏറുമാടം മാസിക said...

ഇന്നോ-
ടണ്‍ കണക്കിന് ഫണ്‍
നാടിലെങ്ങും
പാട്ടിനാല്‍ നികത്തപ്പെട്ട
വയലേലകളില്‍
സന്തോഷം കുടിയിറങ്ങിപ്പോയ
കുറെ പാവ വീടുകളും
നമ്മളും മാത്രം...

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്‌. പഴയ ആ വയലും വീടും കാലം ഓർമ്മിപ്പിച്ചതിനു പ്രത്യേകം നന്ദി!

ഒരു നുറുങ്ങ് said...

വൊ കാഗസ് കി കശ്തി...
യെ വാരിഷ് കി പാനി..
...യെ ദൌലത്ത്,
യെ ഷഹ്റത്ത്.....ബി ലേലോ...

പ്രിയ പാട്ടുകാരാ...താങ്കള്‍ പാടിക്കൊണ്ടേ
യിരിക്കൂ...പാടിപ്പാടിയുറക്കൂ ഈ പാവത്തെ,
എന്‍റെയെല്ലാം നിങ്ങളിലെ വരികള്‍ക്കായ്
നല്‍കട്ടെയോ.. ..പകരമായെനിക്ക്നീ
എന്‍റേതായിരുന്ന ആ പാടവരമ്പും,
കടലാസ് തോണിയും,പിന്നെയാ
ചെറുപ്പനാളുമൊന്നെന്നെ തിരിച്ചേല്പിക്ക..
കവീ പാടൂ ഞാനൊന്നുറങ്ങീടട്ടെ,
സ്നേഹതിന്‍റെ ശവമഞ്ചം പോലു
മില്ലയീ ദുനിയാവ് ഒന്ന് മറയ്ക്കട്ടെ....

naakila said...
This comment has been removed by the author.
naakila said...

നല്ല കവിത
നല്ല ആവിഷ്കാരം
നല്ല അനുഭവം

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

Anonymous said...

nalla kavitha bulogar ee kavitha vayichu ezhuthippadikkatte.

Anonymous said...

nalla kavitha bulogar ee kavitha vayichu ezhuthippadikkatte.

എം പി.ഹാഷിം said...

ഊതിയൂതി
അടുപ്പിനെ തോല്‍‌പിച്ച്
രാത്രി വിശപ്പിന്
മരുന്ന് കുറുക്കുന്നയമ്മ ....

ശ്രീജിത്ത് അരിയല്ലൂര്‍ said...

pazhaya kaalam vazhi chodichu innale ninte kavithayiloote ente veetu thetippitichu...itrayokke mathi...pala thendikalum kavithayenna peril palathum thatti vitunna kaalathu jeevithagandhiyaaya oru vari valiya aaswaasamaanu...

റ്റിജോ ഇല്ലിക്കല്‍ said...

nalla kavitha

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP