Wednesday, July 29, 2009

സിനു കക്കട്ടില്‍

ഡിയര്‍ ജാക്സണ്‍നാടൊട്ടുക്ക്‌ കടവും
തലയില്‍
രണ്ടെ രണ്ടു മുടിയും
പൊട്ടിയ മൂക്കും
തകർന്ന വാരിയെല്ലും
മെലിഞ്ഞുണങ്ങിയ
ദേഹവുമായി...
നിദ്രക്കു വേണ്ടി
കേണുകൊണ്ട്‌...
ജാക്സൺ
നീയെന്റെ സ്വപ്നത്തിൽ വന്നു പാടുന്നു...
എന്റെ
ആത്മവിശ്വാസവുമിതുപോലെയാൺ...

സ്റ്റേജിൽ തകർക്കും...
ഒറ്റക്കാവുമ്പൊ,
വിഗ്ഗഴിച്ചുവച്ച്‌...
തൊട്ടാലൊടിയുന്ന,
വാരിയെല്ലും,
തകർന്ന മൂക്കുമായി...
നിദ്രക്കുവേണ്ടി,
കേഴും...
വേദന സംഹാരി തരാതെ,
വെളുത്ത വസ്ത്രം ധരിച്ച
ജീവിതം
അന്നേരം
കൊഞ്ഞനം കുത്തി
മുറി നിറയെ ഓടി നടക്കും...

ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...

മരണം
വന്നു തൊടും വരെക്കും

8 വായന:

പുതു കവിത said...

ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...

Deepa Bijo Alexander said...

ചിരിക്കുന്ന മുഖംമൂടിയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കരയുന്ന മുഖം...! നന്നായിട്ടുണ്ട്‌.

സെറീന said...

നല്ല കവിത.

Thallasseri said...

മൈക്കല്‍ ജാക്ക്സണ്‍ എന്ന ഐക്കണിണ്റ്റെ ഉള്ളിലേക്കുള്ള നോട്ടം കവിതയിലാക്കിയ ശ്രമം നന്നായി.

അഭിജിത്ത് മടിക്കുന്ന് said...

കോമാളിക്കളി!!നല്ല പ്രയോഗം.ഇഷ്ടപ്പെട്ടു.

അരുണ്‍  said...

ജാക്സന്റെ ജീവിതത്തിന്റെ മറ്റൊരു മുഖം അറിഞ്ഞപ്പോള്‍ തോന്നിയ വിഷമം ഒരിയ്കല്‍ കൂടി അനുഭവിച്ചു

shinil said...

എല്ലാവരുടെയും കാര്യത്തില്‍ പുറമേയുള്ള തിളക്കങ്ങള്‍ക്കപ്പുറം ഇരുളിന്റെ കാളിമയുണ്ടാകാം..
വേറിട്ടൊരു ശ്രമം...

SHAIJU KOTTATHALA said...

നന്നായി.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ലീലാവതി - ദ്വന്ദ്വങ്ങളുടെ പെരുകിപ്പെരുകി വരുന്ന ഒരു അനുസ്യൂതിയാണ് പാണ്ഡവപുരത്തിന്റെ ആഖ്യാനപ്രതലം. ഒന്നിന്റെ തന്നെ തുടര്‍ച്ചയും ആവര്‍ത്തനവും ചിലപ്പോള്‍ വൈരുദ്ധ്യവുമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
  • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
  • ഒരു പാനീസ് കവിത - *പാ*നീസിന്റെ വെളിച്ചമായിരുന്നു തട്ടുകടയിലെ സംസാരങ്ങള്‍ക്ക് പുഴുങ്ങിയ മുട്ടയ്ക്കുമതെ കുടിച്ചുമതിവരാത്ത രാത്രിക്ക് നിലാവൊഴിച്ചു കൊടുക്കുന്ന കായലോരം മറ്റെങ്ങ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP